ഗുവാഹത്തി : അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. 10 ലക്ഷം പേര്‍ ദുരിതത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം 8 പേര്‍ മരിച്ചു. വിവിധ റോഡുകള്‍, പാലങ്ങള്‍ മുതലായവ പൂര്‍ണ്ണമായും തകര്‍ന്നു. ഹെക്ടറു കണക്കിന് വയലുകള്‍ നശിച്ചതായാണ് സൂചന.
ആയിരത്തി അഞ്ഞൂറോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ദുരിതാശ്വാസ കമിറ്റി അറിയിച്ചു.
മുംബൈ : 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതി മുസ്തഫ ദോസ്സ ശിക്ഷാ വിധിക്ക് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. കടുത്ത പനിയെയും രക്ത സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
ചൊവ്വാഴ്ച സ്ഫോടന പരമ്പര കേസിലെ പ്രതികളായ മുസ്തഫ ദോസ്സയ്ക്കും ഫിറോസ് ഖാനും വധശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വിധി വരുന്നതിനു മുമ്പായിരുന്നു ദേസ്സയുടെ മരണം. കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ യാക്കൂബ് മേമന് സമാനമായ കുറ്റമാണ് ദോസ്സ ചെയ്തിരിക്കുന്നതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി വാദിച്ചിരുന്നു.
അസം : അസമില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ വിമാനം അസമിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
വിമാനം കത്തിയമര്‍ന്നതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അച്ചുത് ദേവിന്റെ പഴ്സും പാന്‍ കാര്‍ഡും സഹപൈലറ്റിന്റെ ഷൂസും സൈന്യം കുടുംബത്തിന് കൈമാറി.
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.
മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.
മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.
ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത് നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.
ന്യൂജേഴ്സി : ആന്ധ്ര സ്വദേശിനിയായ ഐ ടി ജീവനക്കാരി എന്‍ ശശികല (40) മകന്‍ ഏഴു വയസ്സുകാരന്‍ അനീഷ് സായ് എന്നിവരെ ന്യൂജേഴ്സിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലക്കാരാണിവര്‍. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഹനുമന്തറാവുവാണ് മരിച്ചു കിടക്കുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ അമേരിക്കയില്‍ താമസിക്കുന്നവരാണ്. ഹനുമന്തറാവുവും ശശികലയും ഐ ടി ജീവനക്കാരാണ്. മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.