കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ

September 27th, 2017

Yashwant-Sinha-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ പ്രാബല്യത്തില്‍ കൊണ്ടു വന്ന നോട്ട്​ നിരോധനവും ചരക്കു സേവന നികുതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യെ താറുമാറാക്കി എന്ന് ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ.

ഇന്ത്യൻ സമ്പദ്​ വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്​. ധന കാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി താറുമാറാക്കി യ സമ്പദ് ​വ്യവസ്ഥ യെ കുറിച്ച്​ താൻ ഇപ്പോഴെങ്കിലും പറഞ്ഞില്ലാ എങ്കിൽ അത്​ രാജ്യത്തോടുള്ള കടമ നിറ വേറ്റു ന്നതിൽ പരാജയം ആയിരിക്കും. ബി. ജെ. പി. യിലെ ഭൂരി പക്ഷം വ്യക്തി കളുടെയും അഭിപ്രായ മാണ്​ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച്​​ താൻ പറയുന്നത്. പാർട്ടി യെ ഭയന്ന് പലരും തുറന്നു പറയുന്നില്ല എന്നും ഒരു ദേശീയ മാധ്യമ ത്തില്‍ എഴുതിയ ലേഖന ത്തില്‍ അദ്ദേഹം വ്യക്ത മാക്കി.

ലഘൂകരി ക്കുവാന്‍ കഴിയാത്ത ദുരന്ത മായി രുന്നു നോട്ട്​ നിരോ ധനം. ജി. എസ്. ടി. ആവട്ടെ തെറ്റായി വിഭാവനം ചെയ്ത് മോശ മായി നടപ്പാക്കി. ഇതിലൂടെ നിരവധി ചെറു കിട സംരംഭ ങ്ങള്‍ തക ര്‍ന്നു. ദശ ലക്ഷ ങ്ങൾക്ക്​ തൊഴിൽ നഷ്​ടപ്പെട്ടു.

ആഗോള വിപണി യില്‍ എണ്ണ വില താഴ്ന്നിട്ടും ധന സമാ ഹരണ ത്തിലൂടെ സാമ്പത്തിക ഘടന യെ പുനരു ജ്ജീവി പ്പിക്കുന്ന തില്‍ അരുൺ ജെയ്റ്റ്​ലി പരാജയ പ്പെട്ടു എന്നും യശ്വന്ത് സിന്‍ഹ കുറ്റ പ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ

ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു

August 19th, 2017

train-accident-epathram

മുസാഫര്‍ നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയില്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. പാളം തെറ്റിയ മൂന്നു ബോഗികളില്‍ ഒന്നിനു മുകളില്‍ ഒന്നു കയറിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പുരി-ഹരിദ്വാര്‍-കലിംഗ ഉതകല്‍ എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു

അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

Comments Off on അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍

August 2nd, 2017

narendra-modi-government-plans-on-introducing-a-cow-ministry-ePathram
ന്യൂഡല്‍ഹി : പശുക്കളുടെ ക്ഷേമ ത്തിനായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാ റിന്റെ ആലോചന യില്‍ ഉണ്ട് എന്ന് ബി. ജെ.പി. പ്രസിഡണ്ട് അമിത് ഷാ. ഇതു സംബ ന്ധിച്ച നട പടി കള്‍ എത്രയും വേഗം ഉണ്ടാവും എന്നു പ്രതീക്ഷി ക്കുന്നതായും അദ്ദേഹം അഭിപ്രായ പ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ത്രിദിന പര്യടനം നട ത്തുന്ന തിനിടെ യാണ് അമിത് ഷാ യുടെ പ്രഖ്യാപനം.

രാജ്യത്ത് പശു വകുപ്പ് വേണം എന്ന് യോഗി ആദിത്യ നാഥ് 2014 ല്‍ ആവശ്യ പ്പെടുകയും അക്കാര്യം പ്രധാന മന്ത്രി യുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ മൃഗ സംരക്ഷണ വകുപ്പിന് കീഴി ലാണ് പശു പരി പാലനവും അതു മായി ബന്ധ പ്പെട്ട കാര്യ ങ്ങളും വരുന്നത്.

കേന്ദ്ര പശു മന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്ത മാക്കി യില്ല.

- pma

വായിക്കുക: , , , , ,

Comments Off on പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍

അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

July 17th, 2017

flood-epathram

ഗുവാഹത്തി : അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. 10 ലക്ഷം പേര്‍ ദുരിതത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം 8 പേര്‍ മരിച്ചു. വിവിധ റോഡുകള്‍, പാലങ്ങള്‍ മുതലായവ പൂര്‍ണ്ണമായും തകര്‍ന്നു. ഹെക്ടറു കണക്കിന് വയലുകള്‍ നശിച്ചതായാണ് സൂചന.

ആയിരത്തി അഞ്ഞൂറോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ദുരിതാശ്വാസ കമിറ്റി അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

Page 19 of 21« First...10...1718192021

« Previous Page« Previous « രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു
Next »Next Page » അല്‍ ഐനില്‍ കനത്ത മഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha