കശാപ്പിനായി കന്നു കാലികളെ വിൽക്കുന്നത് നിരോധിച്ചു

May 27th, 2017

identification-number-tag-for-cow-ePathram
ന്യൂഡല്‍ഹി : കശാപ്പിനായി കന്നു കാലികളെ വിൽക്കു ന്നത് രാജ്യ വ്യാപകമായി കേന്ദ്ര സർക്കാർ നിരോധിച്ചു. മൃഗ ങ്ങള്‍ക്ക് എതിരെ യുള്ള ക്രൂരത തടയല്‍ നിയമം എന്ന പേരി ലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറ ക്കിയത്. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവ നിരോധിത പട്ടിക യില്‍പ്പെടുന്നു.

സംസ്ഥാന ത്തിന് പുറത്ത് കന്നു കാലികളെ വില്‍പ്പന നടത്തുന്നതും നിരോധി ച്ചിട്ടുണ്ട്. മൃഗ ങ്ങള്‍ ക്ക് എതിരായ ക്രൂരതകള്‍ തടയുന്ന 1960 ലെ നിയമ ത്തിലെ പ്രത്യേക വകുപ്പില്‍ കന്നു കാലികളെ കാര്‍ഷിക ആവശ്യ ങ്ങള്‍ക്ക് മാത്രമെ ഉപയോഗി ക്കാന്‍ പാടുള്ളു.

കന്നു കാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നൽകാതെ ഇവയെ വില്‍പ്പനക്കു പോലും എത്തിക്കരുത് എന്നും കാലികളെ വാങ്ങുന്ന യാള്‍ കൃഷി ക്കാര നാണ് എന്ന് ഉറപ്പ് വരുത്തണം എന്നും സര്‍ക്കാര്‍ വിജ്ഞാ പന ത്തിൽ വ്യക്ത മാക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങു കളുടെ ഭാഗ മായി കാലി കളെ ബലി കൊടു ക്കുന്നതും നിരോധി ച്ചിട്ടുണ്ട്. നിയമ ത്തിലെ വ്യവസ്ഥ കള്‍ നടപ്പി ലാക്കി യാല്‍ കന്നു കാലികളെ കര്‍ഷ കര്‍ക്ക് മാത്രമേ വാങ്ങു വാനും കൈ മാറുവാനും സാധിക്കൂ.

- pma

വായിക്കുക: , , , ,

Comments Off on കശാപ്പിനായി കന്നു കാലികളെ വിൽക്കുന്നത് നിരോധിച്ചു

പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

May 1st, 2017

Trump_epathram

വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.

ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

തമിഴ് നാട്ടിൽ കോള ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുന്നു

March 1st, 2017

coca-cola-and-pepsi-banned-in-tamil-nadu-ePathram
ചെന്നൈ : പെപ്‌സി, കൊക്ക ക്കോള, ഉത്പന്ന ങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ തമിഴ് നാട് ബഹിഷ്ക രിക്കുന്നു. വ്യാപാരി വ്യവ സായി സംഘ ടന കളുടെ സംയുക്ത നിര്‍ദ്ദേശം അനു സരി ച്ചാണ് ഇവ യുടെ വില്‍പ്പന നിര്‍ത്തുന്നത്.

കോള ഉത്പന്നങ്ങളില്‍ വിഷാംശം ഉള്ളതായി പരിശോധന കളില്‍ വ്യക്ത മായ സ്ഥിതിക്ക് ഇത് വില്‍ ക്കു ന്നത് കുറ്റകര മാണ് എന്ന താണ് സംഘടന യുടെ നില പാട്.

കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയു മ്പോള്‍ ജലം ഊറ്റി എടുത്ത് ശീതള പാനീയ ങ്ങള്‍ ഉത്പാദിപ്പിച്ച് ചൂഷണം നടത്തുന്നത് തടയുക എന്ന് ലക്ഷ്യം കൂടി ഈ ബഹിഷ്കരണ ത്തിനു പിന്നി ലുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോഭ ത്തോ ടൊപ്പ മാണ് പെപ്‌സി, കോള ഉല്‍പ്പന്ന ങ്ങള്‍ ബഹിഷ്‌കരി ക്കുവാനും തമിഴ്‌ നാട്ടില്‍ ആഹ്വാനം ഉയര്‍ ന്നത്.

തമിഴ്‌ നാട് ട്രേഡേഴ്‌സ് ഫെഡ റേഷന്‍, തമിഴ്‌ നാട് വണികര്‍ കൂട്ട മൈപ്പ് പേരവൈ എന്നീ സംഘടന കള്‍ എടത്ത കടുത്ത തീരു മാന ത്തിന് മലയാളി കളുടെ നേതൃത്വ ത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും പിന്തുണ പ്രഖ്യാ പിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on തമിഴ് നാട്ടിൽ കോള ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുന്നു

മുഖ്യ മന്ത്രി പിണറായി വിജയൻ കർണ്ണാടകയിൽ

February 25th, 2017

pinarayi-vijayan-ePathram
മംഗളൂരു : ദക്ഷിണ കന്നഡ ജില്ലാ സി. പി. എം. കമ്മിറ്റി സംഘ ടി പ്പിക്കുന്ന സൗഹാര്‍ദ്ദ റാലി യിലും പൊതു സമ്മേളന ത്തിലും പങ്കെടു ക്കുവാന്‍ മംഗളൂരി ലേക്ക് വരുന്ന കേരള മുഖ്യ മന്ത്രി പിണറായി വിജയനെ തടയും എന്നുള്ള സംഘ പരിവാർ ഭീഷണി ക്കിടെ പിണറായി വിജയൻ മംഗളൂരു വിലെത്തി.

കണ്ണൂരിൽ നിന്ന്​ മലബാർ എക്സ് പ്രസ്സില്‍ യാത്ര തിരിച്ച പിണറായി വിജയന്‍ രാവിലെ 10. 30 നാണ്​ മംഗ ളൂരു വില്‍ എത്തി യത്. സംഘ പരിവാർ ഭീഷ ണിയെ ത്തു ടർന്ന്​ കനത്ത സുരക്ഷ യാണ്​ കർണ്ണാടക സർ ക്കാർ ഒരുക്കി യിരുന്നത്​.

- pma

വായിക്കുക: , , , ,

Comments Off on മുഖ്യ മന്ത്രി പിണറായി വിജയൻ കർണ്ണാടകയിൽ

Page 30 of 32« First...1020...2829303132

« Previous Page« Previous « യു. എ. ഇ. സൈനികന് യെമനില്‍ വീര മൃത്യു
Next »Next Page » പി. കെ. കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha