ഇ. അഹമ്മദിന്റെ മരണം : ​ദേശീയ മനുഷ്യാ വകാശ കമ്മീഷൻ വിശദീ കരണം തേടി

February 11th, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദൽഹി : പാര്‍ലിമെന്റ് അംഗ മായിരുന്ന മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മരണ ത്തെ സംബന്ധിച്ച് വിശ ദീക രണം തേടി ക്കൊണ്ട്  ദൽഹി പൊലീസ് കമ്മീഷ ണർക്കും രാം മനോ ഹർ ലോഹ്യ ആശു പത്രി സൂപ്ര ണ്ടി നും  ദേശീയ മനുഷ്യാ വകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

ഇ. അഹമ്മദിനെ കാണാൻ മക്കളെ അനുവദി ക്കാതി രുന്നതും മരണം മറച്ചു വെച്ചതും ഗുരു തര കുറ്റമാണ്. 30 – 40 മിനുട്ട് മാത്രം ഘടി പ്പിക്കാ വുന്ന ഉപക രണ ങ്ങൾ ദീർഘ നേരം അദ്ദേഹ ത്തിന്റെ ശരീര ത്തിൽ ഘടിപ്പി ച്ചിരുന്നു എന്നും ആരോ പണ ങ്ങളുണ്ട്.  ഇതേ ക്കുറിച്ച് നാലാഴ്ച ക്കകം വിശദീ കരണം നൽകു വാനാണ് നോട്ടീ സിൽ ആവശ്യ പ്പെട്ടിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ഇ. അഹമ്മദിന്റെ മരണം : ​ദേശീയ മനുഷ്യാ വകാശ കമ്മീഷൻ വിശദീ കരണം തേടി

ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ

January 29th, 2017

jellikkett

ചെന്നൈ : ജല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും തുടങ്ങാനിരിക്കെ ചെന്നൈ മറീനാ ബീച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെയാണ് നിരോധനാജ്ഞ. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് ആളുകളെ കടത്തിവിടുകയുള്ളൂ. ചെന്നൈ സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രക്ഷോഭമാണ് മറീനാ ബീച്ചില്‍ നടന്നത്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ

ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ

January 19th, 2017

environmental-political-activist-cr-neelakandan-ePathram
അബുദാബി : ദേശീയ പാത 45 മീറ്റർ വേണം എന്നുള്ള സർക്കാർ നിലപാട് കേരള ത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന വമ്പൻ തട്ടിപ്പിനുള്ള കളം ഒരുക്കും എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി കേരള ഘടകം കൺ വീനറു മായ സി. ആർ. നീല കണ്ഠൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ അബു ദാബി ഒരുക്കിയ ‘മീറ്റ് ദി പ്രസ്’ പരിപാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അദ്ദേഹം .

കേരള ത്തിലെ ദേശീയ പാത വികസന ത്തിനായി 30 വർഷം മുൻപ് 30 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ട് എന്തു കൊണ്ട് റോഡ് വികസിപ്പിച്ചില്ല ?

45 മീറ്റർ ഏറ്റെടുത്ത് പണി കൾ നടത്തിയ മണ്ണുത്തി – അങ്കമാലി റോഡിൽ എത്ര മീറ്ററിൽ റോഡ് പണിതു? ബാക്കി യുള്ള ഭാഗം എന്തിനു വേണ്ടി വെറുതെ ഇട്ടിരിക്കുന്നു?

കരമന മുതൽ കളിയിക്കാ വിള വരെ 23 മീറ്റർ വീതി യിൽ 6 വരി പാത നിർമ്മിക്കാം എങ്കിൽ എന്തിനു 45 മീറ്റർ ഏറ്റെടുക്കണം?

ഈ ചോദ്യ ങ്ങൾക്ക് കേരള ജനത യോട് സർക്കാർ ഉത്തരം പറയണം.

ബി. ഒ. ടി. അടിസ്ഥാന ത്തിലാണ് റോഡ് നിർമ്മിക്കുന്നത് എന്ന സത്യവും കേരള ത്തിലെ ദേശീയ പാത യിൽ 27 ടോൾ ബൂത്തു കളാണ് വരുന്നത് എന്ന യാഥാർ ത്ഥ്യവും എന്തിനു പിണറായി വിജയൻ മറച്ചു വെക്കുന്നു. സ്ഥല ത്തിന്റെ കമ്പോള വില, കെട്ടിടങ്ങൾ, കടകൾ, ആളു കളുടെ പുന രധി വാസം തുടങ്ങിയ ഇന ത്തിൽ ഒരു കിലോ മീറ്റ റിന് 30 കോടി യോളം രൂപ സ്ഥലം ഏറ്റെ ടുക്ക ലിന് മാത്രം ചെലവാ ക്കേണ്ടി വരു മ്പോൾ കേരള ത്തി ന്റെ സാമ്പ ത്തിക ഭദ്രത തകരും എന്നും ഇക്കാര്യ ത്തിൽ ഒരു ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാ റാകണം എന്നും സി. ആർ. നീല കണ്ഠൻ ആവശ്യ പ്പെട്ടു.

ആരാ ധനാ ലയ ങ്ങൾ മുതൽ അറവു ശാല വരെ യുള്ള വ യുടെ വികസന ത്തിന്റെ മറവിൽ കേരള ത്തിൽ ജലത്തെ കെട്ടി നിർത്തു വാനുള്ള പ്രകൃതി ദത്ത മായ സംവി ധാന ത്തെ തകർ ക്കുക യാണ്. മലയാള മണ്ണിന്റെ ഭൂ വൈവിധ്യവും ജൈവ വൈവിധ്യവും ഇല്ലാതെ യാകുന്നു. നമ്മൾ തന്നെ സൃഷ്ടിച്ച പാരി സ്ഥി തിക നാശ ത്തിന്റെ ഫലമാണ് ഇന്ന് കേരളം അനു ഭവി ക്കുന്ന കൊടിയ ജല ക്ഷാമവും കനത്ത ചൂടും.

കേരള ത്തിന്റെ ജല ഗോപുര മാണ്‌ പശ്ചിമ ഘട്ടം എന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയ കേരള ത്തിലെ രാഷ്ട്രീയ പാർട്ടി കൾക്ക് കാലാ വസ്ഥാ മാറ്റത്തെ ക്കുറിച്ച് അടി സ്ഥാന പര മായി ഒരു ധാരണയും ഇല്ല , നയവും ഇല്ല എന്നത് കേരള ത്തിന്റെ ദുരന്ത മാണ് എന്നും സി. ആർ. നീല കണ്ഠൻ അഭി പ്രായ പ്പെട്ടു.

ഇന്ത്യൻ മീഡിയ പ്രസിഡണ്ട് അനിൽ സി. ഇടിക്കുള, ആം ആദ്മി കോഡിനേറ്റർ റമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ

ഡീസലിനും പെട്രോളിനും വീണ്ടും വില വർദ്ധിപ്പിച്ചു

December 16th, 2016

petrol-diesel-price-hiked-ePathram-
ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധി പ്പിച്ചു. ഡീസൽ ലിറ്ററിന് 1 രൂപ 79 പൈസ യും പെട്രോൾ ലിറ്ററിന് 2 രൂപ 21 പൈസ യുമാണ് കൂട്ടിയത്.

പുതു ക്കിയ വില വെള്ളിയാഴ്ച അർദ്ധ രാത്രി മുതൽ പ്രാബല്യ ത്തിൽ വരും. ഇതോടെ കേരളത്തിൽ പെട്രോൾ ലിറ്ററിന് 70 രൂപ കവി യും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വിലയിൽ ഉണ്ടായ വർദ്ധന വാണ് ഇന്ധന വില വർദ്ധിപ്പിക്കാൻ കാരണം.

എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിനം 12 ലക്ഷം ബാര ലിന്റെ ഉത്പാദനം കുറക്കു വാൻ എണ്ണ ഉത്പാദക രാജ്യ ങ്ങളുടെ കൂട്ടായ്മ ഒപെക് തീരുമാനം എടുത്തി രുന്നു. ഇതേ ത്തുട ര്‍ന്നാണ് ക്രൂഡ് ഓയില്‍ വില യില്‍ വര്‍ദ്ധ നവ് ഉണ്ടായത്.

- pma

വായിക്കുക: , ,

Comments Off on ഡീസലിനും പെട്രോളിനും വീണ്ടും വില വർദ്ധിപ്പിച്ചു

നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമെന്ന് എ.കെ ആന്റെണി

December 14th, 2016

AK_Antony-epathram

ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആന്റെണി പറഞ്ഞു. ഡൽഹിയിൽ യു.ഡി.എഫ് നേതാക്കളുടെ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്തർ മന്ദിറിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യു.ഡി.എഫ് നേതാക്കൾ ധർണ്ണ നടത്തുന്നത്.

പ്രധാനമന്ത്രിയും ധനമന്ത്രിയും നോട്ട് പിൻവലിക്കലിലൂടെ രാജ്യത്തോട് ചെയ്തത് വൻ ദ്രോഹമാണെന്നും എ.കെ. ആന്റെണി പറഞ്ഞു. ധർണ്ണയിൽ രമേഷ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

- അവ്നി

വായിക്കുക: ,

Comments Off on നോട്ട് പിൻവലിക്കൽ ദേശീയ ദുരന്തമെന്ന് എ.കെ ആന്റെണി

Page 29 of 32« First...1020...2728293031...Last »

« Previous Page« Previous « ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്ത വര്‍ക്ക് ജനു വരി മുതല്‍ പിഴ
Next »Next Page » അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : ഖത്തര്‍ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha