നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

January 22nd, 2024

narendra-modi-lays-foundation-ayodhya-rama-temple-ePathram
ഗുജറാത്ത് : അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. യു. പി. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആർ. എസ്. എസ്. മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും പൂജാ ചടങ്ങിൻ്റെ നേതൃ നിരയിലുണ്ട്.

കർസേവകർ തകർത്ത ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച രാമ ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ബി. ജെ. പി. യും ആര്‍. എസ്. എസും. ചേര്‍ന്ന് അയോദ്ധ്യ രാഷ്ട്രീയ വത്കരിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി ചടങ്ങ് ബഹിഷ്‌കരിച്ചു.

പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഈ ചടങ്ങ് നടത്തിയത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഇതിനിടെ നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യം സ്വാമി യുടെ പോസ്റ്റ് വിവാദമായി.

വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരു മാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമ രാജ്യത്തിൻ്റെ പ്രധാന മന്ത്രി എന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്ത ആളാണ് നരേന്ദ്ര മോഡി എന്നുമാണ് സ്വാമിയുടെ പോസ്റ്റ്.  Twitter 

- pma

വായിക്കുക: , , , , , , ,

Comments Off on നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്

January 20th, 2024

inc-indian-national-congress-election-symbol-ePathram

ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി. ജെ. പി. അജണ്ടക്ക് എതിർപ്പ് അറിയിച്ച് കോൺഗ്രസ്സ്. ഭരണ ഘടനയെയും പാര്‍ലിമെൻ്ററി ജനാധിപത്യത്തെയും അട്ടി മറിക്കുവാൻ വേണ്ടിയാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

നീക്കം ഉപേക്ഷിച്ച് സമിതി പിരിച്ചു വിടണം എന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നതതല സമിതിക്ക് കത്ത് നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍

January 13th, 2024

mallikarjun-kharge-elected-president-of-indian-national-congress-ePathram
ന്യൂഡൽഹി : പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) മുന്നണിയുടെ ചെയർമാൻ പദവിയിലേക്ക് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യെ തെരഞ്ഞെടുത്തു. 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ ലൈന്‍ യോഗത്തിലാണ് തീരുമാനം.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ കണ്‍വീനർ ആകും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍, നിതീഷ് പദവി സ്വീകരിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കള്‍ ശനിയാഴ്ച നിർണ്ണായക യോഗം ചേര്‍ന്നു ചെയർമാനെ തെരഞ്ഞെടുത്തത്. ഓൺ ലൈൻ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ പങ്കെടുത്തിരുന്നില്ല. യോഗവുമായി ബന്ധപ്പെട്ട് മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

- pma

വായിക്കുക: , , , ,

Comments Off on മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍

അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

December 20th, 2023

forcible-sexual-offense-is-rape-committed-by-husband-on-his-wife-is-guilty-says-gujarat-high-court-ePathram
ഗാന്ധിനഗർ : സ്ത്രീയുടെ അനുവാദം ഇല്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍, അത് ഭര്‍ത്താവ് ആയിരുന്നാലും കുറ്റകരം ആണെന്നും ഇത് ബലാത്സംഗത്തിൻ്റെ പരിധിയിൽപ്പെടും എന്നും ഗുജറാത്ത് ഹൈക്കോടതി. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എല്ലാ വിദേശ രാജ്യങ്ങളിലും നിലവിലുള്ള സമീപനം ഇന്ത്യയിലും ബാധകമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി അവ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു എന്നുള്ള പരാതിയിൽ വിധി പറയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. ഭർത്താവ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പോലും അയാള്‍ കുറ്റക്കാരനാണ് എന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകളോട് ഇങ്ങിനെ പെരുമാറുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്ക് ഉണ്ട് എന്നും ഹൈക്കോടതി പ്രസ്താവിച്ചു.  X

- pma

വായിക്കുക: , , , , , , , ,

Comments Off on അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം

November 8th, 2023

logo-digital-media-journalism-ePathram

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ച് എടുക്കുന്നതിന് മാര്‍ഗ്ഗ രേഖ വേണം എന്ന് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർഗ്ഗരേഖ ആവശ്യം എന്നും നിർദ്ദേശം.

ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണല്‍സ് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

നൂറു കണക്കിന് മാധ്യമ പ്രവര്‍ത്തകുടെ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുക്കുന്നു എന്ന് ഹരജിയില്‍, മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്. ഫോണ്‍ അടക്കമുള്ള ഉപകരണ ങ്ങളിൽ അവരുടെ ഉറവിടങ്ങളെ ക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും വിശദാംശങ്ങളും ഉണ്ടായിരിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഉപകരണങ്ങൾ പരിശോധിക്കുന്നതിൽ നിന്നും അന്വേഷണ ഏജൻസികളെ തടയാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു അറിയിച്ചു.

എന്നാൽ, വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ അഭാവത്തിൽ ഇത്തരം വിഷയങ്ങളിൽ സർക്കാറിന് സമഗ്രമായ അധികാരം നൽകിയാൽ അത് അപകടകരം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് നിയന്ത്രിക്കാൻ മാര്‍ഗ്ഗ രേഖ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം

Page 5 of 32« First...34567...102030...Last »

« Previous Page« Previous « തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു
Next »Next Page » ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha