മനില : കാറുകളിലെ മതപരമായ ചിഹ്ന ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ ടുത്തി ഫിലി പ്പീന്‍സ് സര്‍ക്കാര്‍ ഉത്തരവിറക്കി.
ദൈവ വിശ്വാസ ത്തിന്റെ ഭാഗ മായി കാറു കളിലെ റിയര്‍ വ്യൂ മിററിലും ഡാഷ് ബോര്‍ഡിലും സ്ഥാപി ക്കാറുള്ള ജപ മാല, കുരിശ്, കൊന്ത എന്നിവ നീക്കണം എന്നാണ് അധി കൃത രുടെ നിര്‍ദ്ദേശം. വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങള്‍ക്ക് തടയിട്ട് യാത്ര ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു ന്നതി ന്റെ ഭാഗ മായാ ണ് പുതിയ നടപടി. ഇത്തരം മത ചിഹ്നങ്ങള്‍ ഡ്രൈവര്‍ മാരുടെ ശ്രദ്ധ തെറ്റിച്ച് അപകട ങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണ് വിലക്ക്.
മാത്രമല്ല ഡ്രൈവിംഗി നിട യിലെ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവ യും നിരോധിച്ചു എന്നും നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ ത്തിന്ന് എതിരെ വിവിധ കോണു കളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
ഫിലി പ്പീന്‍സി ലെ വിവിധ കത്തോലിക്ക സഭകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 10 കോടി ജന സംഖ്യ യുള്ള ഫിലിപ്പീന്‍സില്‍ 80 ശത മാനം ജനങ്ങളും ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, പ്രതിഷേധം, ഫിലിപ്പൈന്‍സ്, മനുഷ്യാവകാശം, വിവാദം