മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ഞായറാഴ്ച്ച

November 25th, 2023

singer-father-severios-thomas-at-abudhabi-marthoma-church-ePathram

അബുദാബി : മാർത്തോമ്മാ ഇടവക സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം 2023 നവംബർ 26 ഞായറാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.

52 വർഷം പൂർത്തിയാക്കുന്ന ഇടവകയുടെ ഈ വർഷത്തെ ചിന്താ വിഷയം ‘ക്രിസ്തുവിൽ ഒന്നായി’ എന്ന പ്രമേയത്തിലാണ് പരിപാടികൾ നടക്കുക എന്ന് ഇടവക വികാരി റവ. ജിജു ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

abudhabi-mar-thomma-church-organized-harvest-festival-2023-ePathram

മാപ്പിളപ്പാട്ടുകളിലൂടെ സോഷ്യൽ മീഡിയകളിൽ താരമായ ഫാദർ സേവേറിയോസ് തോമസ് നേതൃത്വം നൽകുന്ന ‘ഹൃദയ രാഗം’ എന്ന സംഗീത പരിപാടി ഈ വർഷത്തെ കൊയ്ത്തുത്സവത്തിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് കൊയ്ത്തുത്സവത്തിലേക്കുള്ള ആദ്യ ഫല പെരുന്നാൾ വിഭവങ്ങളുടെ സമർപ്പണം. വൈകുന്നേരം മൂന്നു മണിക്ക് വിളംബര ഘോഷ യാത്രയോടെ വിളവെടുപ്പ് ഉത്സവത്തിനു തുടക്കമാകും.

യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് നിശ്ചല ദൃശ്യങ്ങളും ദൃശ്യ ആവിഷ്ക്കാരങ്ങളും വിളംബര യാത്രയിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന കൊയ്ത്തുത്സവ നഗരി യിൽ കേരള ത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന 55 സ്റ്റാളുകളുണ്ടാകും.

മാർത്തോമാ യുവജന സഖ്യം നേതൃത്വം നൽകുന്ന തനി നാടൻ തട്ടുകട, വിവിധ ഭക്ഷണ സ്റ്റാളുകൾ, നിത്യോപയോഗ സാധനങ്ങൾ, അലങ്കാര ചെടികൾ എന്നിവ ലഭ്യമാവും. സ്റ്റാളുകളിൽ ഒരുക്കുന്ന വിനോദ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിലപ്പെട്ട സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

ഹൃദയ രാഗം സംഗീത പരിപാടിയുടെ ഭാഗമായി ഇടവകാംഗങ്ങൾ ഒരുക്കുന്ന വിവിധ കലാ പരിപാടി കളും അരങ്ങേറും.

കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും എന്ന് വികാരി റവ. ജിജു ജോസഫ് പറഞ്ഞു.

സഹ വികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ബിജു പാപ്പച്ചൻ, ട്രസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, സെക്രട്ടറി ബിജു കുര്യൻ, കൺവീനർ ഷെറിൻ ജോർജ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, ലിജോ ജോൺ, ബിജു വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB Page

- pma

വായിക്കുക: , , , , ,

Comments Off on മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ഞായറാഴ്ച്ച

ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 : കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം

October 16th, 2023

mar-thoma-church-harvest-festival-2023-ePathram

അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 നവംബർ 26 ഞായറാഴ്ച 3 മണി മുതൽ മുസ്സഫയിലെ പള്ളി അങ്കണത്തിൽ നടക്കും. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രപ്പോലീത്ത ഡോക്ടര്‍ യുയാകിം മാർ കൂറിലോസ് തിരുമേനി ഹാര്‍വെസ്റ്റ് ഫെസ്റ്റ് എൻട്രി – ഫുഡ് കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

harvest-festival-2023-abudhabi-mar-thoma-church-ePathram

റവ. ജിജു ജോസഫ്, റവ. അജിത് ഈപ്പൻ തോമസ്, റവ. മാത്യു സക്കറിയ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺ വീനർ ബിജു പാപ്പച്ചൻ, എൻട്രി കൂപ്പൺ കൺവീനർ റെജി ബേബി, ഫുഡ് കൂപ്പൺ കൺവീനർ സാം കുര്യൻ, ഇടവക സെക്രട്ടറി ബിജു കുര്യൻ, ട്രെസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ് , വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, ഇടവക ഭാരവാഹികൾ നേതൃത്വം നൽകി.

2023 നവംബർ 26 ഞായറാഴ്ച മുന്ന് മണി മുതൽ മുസ്സഫയിലെ മാർത്തോമ്മാ പള്ളി അങ്കണത്തിൽ അരങ്ങേറുന്ന ഹാര്‍ വെസ്റ്റ് ഫെസ്റ്റ് 2023 ആഘോഷ ത്തില്‍ ലൈവ് ഫുഡ് സ്റ്റാളുകളില്‍ കേരളത്തിമയാര്‍ന്ന ഭക്ഷ്യ വിഭവങ്ങള്‍, മറ്റു സ്റ്റാളുകള്‍ കൂടാതെ വേറിട്ട വിവിധ വിനോദ പരിപാടികൾ എന്നിവ നടത്തപ്പെടും എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 052 631 1743 (നോബിള്‍ സാം സൈമണ്‍)

- pma

വായിക്കുക: , , , , , ,

Comments Off on ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 : കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം

വൃക്ഷത്തൈകള്‍ നട്ടു പരിസ്ഥിതി വാരാചരണം

June 23rd, 2023

marthoma-church-world-environment-day-ePatrham

അബുദാബി : മാർത്തോമ യുവജനസഖ്യം പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് വിവിധ പരിപാടി കൾ സംഘടിപ്പിച്ചു. മുസഫ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങുകൾ അബുദാബി മാർത്തോമ ഇടവക വികാരി റവ. ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാദർ ബോബി ജോസ് കട്ടക്കാട് പരിസ്ഥിതി വാരാചരണ സന്ദേശം നൽകി.

അബുദാബി മാർത്തോമാ യുവജനസഖ്യം ഭാര വാഹി കൾ ചേർന്ന് ദേവാലയ അങ്കണത്തിൽ വൃക്ഷ ത്തൈകള്‍ നട്ടു റവ. അജിത്ത് ഈപ്പൻ തോമസ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷവും മുസ്സഫ ദേവാലയ അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്ത് ഇടവകയില്‍ വിതരണം ചെയ്യും.

പുതിയ തലമുറക്ക് കൃഷിയെ പരിചയപ്പെടുത്തി കൊടുക്കുന്നതിനും പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങി ജീവിക്കുന്നതിന്‍റെ ആവശ്യകതയെ ക്കുറിച്ചുള്ള ബോധ വൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് ഉപയോഗത്തിന്ന് എതിരെ ഉള്ള ബോധ വൽക്കരണം കഴിഞ്ഞ ഒരു വർഷമായി നടപ്പാക്കി വരികയാണ്. യുവജനസഖ്യം സെക്രട്ടറി അനിൽ ബേബി, വൈസ് പ്രസിഡണ്ട് രഞ്ജു വർഗീസ്, വനിതാ സെക്രട്ടറി മീനു രാജൻ, ട്രഷറർ ആശിഷ് ജോൺ ശാമുവേൽ, ജോബിൻ വർഗീസ്, സോണി വാളക്കുഴി, സിസിൻ മത്തായി, കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. FB PAGE

- pma

വായിക്കുക: , ,

Comments Off on വൃക്ഷത്തൈകള്‍ നട്ടു പരിസ്ഥിതി വാരാചരണം

യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം : സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.

June 11th, 2023

abudhabi-marthoma-yuvajana-sakhyam-valedictory-function-ePathram

അബുദാബി : മാര്‍ത്തോമ സഭയുടെ യുവജന പ്രസ്ഥാനമായ യുവജന സഖ്യത്തിന്‍റെ ഏറ്റവും വലിയ ശാഖയായ അബുദാബി മാർത്തോമ്മാ യുവജനസഖ്യം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും. ജൂൺ 11 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും.

യുവജനസഖ്യം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു, മാർത്തോമ്മാ ഇടവക വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ജിനു രാജൻ എന്നിവർ പ്രസംഗിക്കും.

yuvajana-sakhyam-golden-jubilee-valedictory-function-ePathram

ആദിവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നൽകുന്നത് ലക്ഷ്യമിട്ടു മാർത്തോമ്മാ സഭയുടെ കാർഡ് എന്ന വികസന സമിതിയുമായി ചേർന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയിൽ പ്രവർത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‍നങ്ങളിൽ തളരുന്നവർക്കു അത്താണി യായി പ്രവർത്തിക്കുന്നതിന് സഹായ കരമായ നടപടികൾക്കായി പുനലൂരിലെ മാർത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും ധ്യാന കേന്ദ്ര നിർമ്മിതിക്കും ജൂബിലി വർഷത്തിൽ തുടക്കമായി എന്നും അദ്ദേഹം അറിയിച്ചു.

മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും വലിയ യുവ ജന പ്രസ്ഥാനമായ അബുദാബി മാർത്തോമ്മാ യുവ ജനസഖ്യം, 500ല്‍പരം അംഗങ്ങൾ ഉള്ള യുവജന സംഘടനയാണ്. കഴിഞ്ഞ 10 വർഷമായി മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും മികച്ച ശാഖയായി തെരഞ്ഞെടുക്കപ്പെട്ടത് യുവ ജന സഖ്യം നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്..

രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ലേബർ ക്യാമ്പ്, നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാൻസർ കെയർ, മിഷൻ ഫീൽഡ് പ്രവർത്തനങ്ങൾ, ഭവന നിർമ്മാണ സഹായം തുടങ്ങിയ മേഖല കളിലും യുവ ജന സഖ്യം മികവാർന്ന പരി പാടികളാണ് തുടരുന്നത്. ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി നിരവധി കലാ – സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

റവ.അജിത് ഈപ്പൻ തോമസ്, റവ.ഫിലിപ്പ് മാത്യു, ജനറൽ കൺവീനർ ജിനു രാജൻ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ജെറിൻ ജേക്കബ്ബ് കുര്യൻ, വൈസ് പ്രസിഡണ്ട് രെഞ്ചു വർഗ്ഗീസ്, സെക്രട്ടറി അനിൽ ബേബി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FB PAGE

- pma

വായിക്കുക: , , , , ,

Comments Off on യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം : സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.

മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തനോദ്ഘാടനം

June 3rd, 2023

golden-jubilee-logo-mar-thoma-yuvajana-sakhyam-ePathram
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം 23 – 24′ വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു. യുവജന സഖ്യം വൈസ് പ്രസിഡണ്ട് റവ. അജിത്ത് ഈപ്പൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

പ്രവർത്തന വർഷത്തെ ചിന്താ വിഷയം : ‘ഭൂമിയിൽ ജീവിച്ച് സ്വർഗ്ഗത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. യുവജനസഖ്യത്തിന്‍റെ നേതൃത്വത്തിൽ ക്യാൻസർ കെയർ, കെയർ & ഷെയർ എന്നി പദ്ധതികളുടെ ഉദ്ഘാടനവും ലൈബ്രറി മെമ്പർ ഷിപ്പ് കാമ്പയിനു തുടക്കം കുറിച്ചു. ഫാദര്‍ ജിജു ജോസഫ്, ഫാദര്‍. അജിത് ഈപ്പന്‍, ജോര്‍ജ്ജ് ബേബി എന്നിവർ സംസാരിച്ചു.

സഖ്യം ഭാരവാഹികളായ രെഞ്ചു വർഗ്ഗീസ്, അനിൽ ബേബി, മീനു രാജൻ എന്നിവർ നേതൃത്വം നൽകി.  FB Page

- pma

വായിക്കുക: , , , ,

Comments Off on മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തനോദ്ഘാടനം

Page 2 of 912345...Last »

« Previous Page« Previous « രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് വിവിധ പ്രവാസി സംഘടനകള്‍ നിവേദനം നൽകി
Next »Next Page » പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha