ദേശീയ ദിനആഘോഷം : 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി

December 7th, 2023

uae-national-day-new-500-dirham-polymer-note-release-ePathram

അബുദാബി : 52-മത് ദേശീയ ദിന ആഘോഷങ്ങളുടെ മുന്നോടിയായി യു. എ. ഇ. സെൻട്രൽ ബാങ്ക് പുതിയ 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി. 2023 നവംബർ 30 മുതൽ പുതിയ കറൻസി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിലവിലുള്ള 500 ദിർഹം കറൻസിയുടെ അതേ നീല നിറത്തിൽ തന്നെയാണ് പുതിയ പോളിമർ കറൻസി നോട്ടുകളും ഇറക്കിയിട്ടുള്ളത്. ഇത് പുതിയ നോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കും.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉയർത്തിപ്പിടിച്ച, രാജ്യത്തിൻ്റെ മൂല്യങ്ങൾ വ്യക്തമാക്കും വിധം തയ്യാറാക്കിയ നോട്ടിൽ ഒരു ഭാഗത്തു ദുബായ് എക്സ്പോ സിറ്റിയിലെ ടെറ സസ്റ്റൈനബിലിറ്റി പവലിയൻ, മറു ഭാഗത്തു ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ, എമിറേറ്റ്‌സ് ടവേഴ്‌സ് എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

 

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനആഘോഷം : 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി

നടു റോഡിൽ വാഹനം നിർത്തിയാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

November 20th, 2023

traffic-fine-1000-dirhams-and-6-black-points-for-stopping-middle-of-the-road-ePathram

അബുദാബി : ചെറിയ വാഹന അപകടങ്ങള്‍ ഉണ്ടായാല്‍ നടു റോഡിൽ വാഹനം നിര്‍ത്തി ഇടുന്നവര്‍ക്ക് 1000 ദിർഹവും ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയന്‍റു കളും പിഴ ചുമത്തും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കി.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുക, ടയറുകൾ പൊട്ടുക തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാൽ തന്നെ ഗതാഗത തടസ്സം ഉണ്ടാകാതെ വാഹനം റോഡിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇടണം.

ചെറിയ വാഹന അപകടങ്ങളിലെ കുറ്റക്കാരെ കണ്ടെത്താൻ എളുപ്പമാണ്. അതു കൊണ്ടു തന്നെ പോലീസ് എത്തുന്നതു വരെ അപകട സ്ഥലത്ത് വാഹനം അതേപടി നിര്‍ത്തി ഇടേണ്ടതില്ല. അബുദാബി പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ വിളിച്ച് സഹായം ആവശ്യപ്പെടാം.

- pma

വായിക്കുക: , , , , , ,

Comments Off on നടു റോഡിൽ വാഹനം നിർത്തിയാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

November 15th, 2023

etihad-airways-ePathram

അബുദാബി : ഇത്തിഹാദ് എയര്‍ വേയ്സ് യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഏര്‍പ്പെടുത്തി. 2023 നവംബര്‍ 14 മുതല്‍ ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വ്വീസുകളും പുതിയ ടെര്‍മിനല്‍ -A യിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം നല്‍കിയിരിക്കുന്നത്.

abudhabi-air-port-city-terminal-by-morafik-aviation-ePathram

മൊറാഫിക് ഏവിയേഷന്‍റെ കീഴില്‍ അബുദാബി സീ പോര്‍ട്ട് (24 മണിക്കൂറും), അബുദാബി നാഷണൽ എക്സിബിഷൻ സെൻറർ (ADNEC – രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക്-ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരു മാസത്തേക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭിക്കുക.

യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക്-ഇൻ ചെയ്യാം.

നിലവിൽ ഇത്തിഹാദ് എയർവേയ്സ് കൂടാതെ എയര്‍ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നിവയുടെ യാത്രക്കാര്‍ക്കും ഇവിടങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ സിറ്റി ചെക്ക്ഇന്‍ സൗകര്യം പ്രയോജന പ്പെടുത്താം. സമീപ ഭാവിയിൽ തന്നെ മറ്റു വിമാന യാത്രക്കാർക്കും സിറ്റി ചെക്ക്-ഇന്‍ സേവനം ലഭ്യമാക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

November 3rd, 2023

al-wathba-sheikh-zayed-festival-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ അല്‍ വത്ബയില്‍ ഒരുക്കുന്ന ‘ശൈഖ് സായിദ് ഫെസ്റ്റിവെല്‍’ 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കും. വിനോദ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ, സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രദാനം ചെയ്യും എന്നും അറബ് മേഖലയിലും ആഗോള തലത്തിലും യു. എ. ഇ. യുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രധാന പങ്കു വഹിക്കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍ നോട്ടത്തില്‍ 114 ദിവസങ്ങളിലായി നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ യു. എ. ഇ. ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളും ഉണ്ടായിരിക്കും. FB PAGE

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു

October 26th, 2023

ksc-keralotsavam-2023-coupon-release-ePathram

അബുദാബി: കേരള സോഷ്യൽ സെന്‍റർ ഒരുക്കുന്ന കേരളോത്സവം-2023 നവംബർ 24, 25, 26 തീയ്യതികളില്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും. നാട്ടുത്സവത്തിന്‍റെ സകല ചേരുവകളും കോർത്തിണക്കി ഒരുക്കുന്ന കേരളോത്സവത്തിൽ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന തട്ടു കടകൾ, വിവിധ വാണിജ്യ സ്റ്റാളുകൾ, പുസ്തക ശാലകൾ, ശാസ്ത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്‌ തുടങ്ങിയവ ഉണ്ടായിരിക്കും.

കേരളോത്സവത്തിന്‍റെ പ്രവേശന കൂപ്പണ്‍ നറുക്കിട്ട് ഒന്നാം സമ്മാനമായി കാര്‍, കൂടാതെ നൂറോളം വൈവിധ്യമാര്‍ന്ന സമാശ്വാസ സമ്മാനങ്ങളും നല്‍കും.

കേരളോത്സവം പ്രവേശന കൂപ്പണ്‍ വില്പനയുടെ ഉദ്‌ഘാടനം കെ. എസ്. സി. യില്‍ നടന്നു. പ്രായോജക പ്രതി നിധികള്‍, സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടനാ സാരഥികളും സംബന്ധിച്ചു. KSC FB PAGE

- pma

വായിക്കുക: , , , ,

Comments Off on കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു

Page 9 of 123« First...7891011...203040...Last »

« Previous Page« Previous « മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ തക്രീം ശ്രദ്ധേയമായി
Next »Next Page » ടീം അബുദാബിൻസ് മാധ്യമ പുരസ്കരം സമ്മാനിച്ചു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha