അബുദാബി : ധന വിനിമയ സ്ഥാപനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിൽ ഇനി മുതല്‍ മണി ഗ്രാം സേവന ങ്ങൾ ലഭ്യമാവും. ഇരു കമ്പനി കളു ടേയും മേധാവി കള്‍ ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പു വെച്ചു.
ഇതോടെ ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ലുലു എക്സ് ചേഞ്ച് ഉപ ഭോക്താ ക്കൾക്ക് സാമ്പ ത്തിക സേവനങ്ങൾ കൂടുതല്‍ കൃത്യത യോടെ യും എളുപ്പ ത്തിലും മണി ഗ്രാമി ലൂടെ ലഭിക്കും.
ഈ പങ്കാളി ത്തം ധന വിനിമയ രംഗത്ത് വിപ്ലവ കര മായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു എന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
ധന വിനിമയ മേഖല യിലെ ഡിജിറ്റൽ വൽക്കരണ ത്തിന് ലുലു വുമാ യുള്ള ഈ സഹ കരണം ആക്കം കൂട്ടും എന്ന് മണി ഗ്രാം ചെയർമാനും സി. ഇ. ഒ. യുമായ അലക്സ് ഹോംസ് പറഞ്ഞു
ഏഷ്യ, പസഫിക് റീജ്യനു കളിലും ഒമാനിലും ഉള്ള ലുലു മണി നെറ്റ് വർക്കു കളിലും അര ലക്ഷ ത്തില്‍ അധികം വരുന്ന ഏജന്റു മാർ മുഖേനയും മണി ഗ്രാം സേവനം ലഭ്യമാണ്.
- ഗ്ലോബല്‍ ബിസിനസ്സ്മാന്‍ പുരസ്കാരം
- അദീബ് അഹമ്മദ് പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയില്‍
- ലുലു എക്സ്ചേഞ്ച് ധാരണാ പത്രത്തില്‍ ഒപ്പു വച്ചു
- ലുലു എക്സ്ചേഞ്ച് നൂറാമത്തെ ശാഖ തുറന്നു
- ലുലു എക്സ്ചേഞ്ച് മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സില്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, വ്യവസായം, സാമ്പത്തികം