പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും

June 24th, 2020

mawaqif-vehicle-parking-fees-ePathram

അബുദാബി : കൊവിഡ് വൈറസ് വ്യാപനം കാരണം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്ന മവാഖിഫ് പേയ്മെന്റ് സംവിധാനം ജൂലായ് ഒന്നു മുതൽ വീണ്ടും തുടങ്ങും.

കൊവിഡ് മഹാമാരി യുടെ ഈ വെല്ലുവിളി നിറഞ്ഞ കാലയളവിൽ ജന ങ്ങള്‍ക്ക് സഹായം എന്ന നിലയില്‍ 3 മാസത്തേക്ക് നിറുത്തി വെച്ചിരുന്ന പാര്‍ക്കിംഗ് ഫീസ്, 2020 ജൂലായ് 1 ബുധന്‍ മുതൽ പുനരാരംഭിക്കും എന്ന് അബുദാബി മുനിസിപ്പാലിറ്റി സംയോജിത ഗതാഗത കേന്ദ്രം (ITC) വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗമായി പാർക്കിംഗ് ഫീസ് പേയ്മെന്റ് മെഷീനുകള്‍ അണു വിമുക്തമാക്കും. എന്നിരുന്നാലും സാമൂഹ്യ സുരക്ഷ മുന്‍ നിറുത്തി എസ്. എം. എസ്. വഴിയോ ഡാർബ് ആപ്ലിക്കേഷൻ – ഓൺ ലൈന്‍ വഴിയോ ഫീസ് അടക്കുന്ന രീതി പിന്തുടരണം.

മവാഖിഫ് പാര്‍ക്കിംഗ് ഫീസ് സമയ ക്രമം :

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ കാലത്ത് 8 മണി മുതൽ രാത്രി 12 മണി വരെ. പ്രീമിയം പാർക്കിംഗ് (നീല, വെള്ള നിറങ്ങൾ) മണിക്കൂറിന് 3 ദിര്‍ഹം എന്ന നിരക്കിൽ പരമാവധി 4 മണിക്കൂർ. സ്റ്റാൻഡേർഡ് പാർക്കിംഗ് (നീല, കറുപ്പ് നിറങ്ങൾ) മണിക്കൂറിന് 2 ദിര്‍ഹം അല്ലെങ്കിൽ പ്രതിദിനം 15 ദിർഹം.

പൊതു അവധി ദിനമായ വെള്ളിയാഴ്ച, ഔദ്യോഗിക അവധി ദിനങ്ങള്‍ എന്നിവക്ക് പാര്‍ക്കിംഗ് ഫീസ് ഇല്ല. പള്ളികൾക്ക് സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങളില്‍ നിസ്കാര സമയങ്ങളില്‍ (വാങ്ക് വിളിച്ചതു മുതൽ 45 മിനിറ്റ്) പാർക്കിംഗ് ഫീസ് ഇല്ല.

റെസിഡൻഷ്യൽ ഏരിയകളിലെ പാര്‍ക്കിംഗ്  ‘റസിഡന്റ് പെർമിറ്റ്’ ഉള്ള വാഹന ഉടമ കൾക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. അവിടങ്ങളില്‍ മറ്റു വാഹന ങ്ങള്‍ പാര്‍ക്കു ചെയ്താല്‍ പിഴ ഈടാക്കു കയും ചെയ്യും.

* W A M 

 

- pma

വായിക്കുക: , , , ,

Comments Off on പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും

പെട്രോള്‍ – ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 

June 22nd, 2020

petrol-diesel-price-hiked-ePathram-.jpg

കൊച്ചി : തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന. പെട്രോള്‍ വില ലിറ്ററിനു 80 രൂപ യിലേക്കും ഡീസല്‍ വില 75 രൂപ യിലേക്കും എത്തി. ലോക്ക് ഡൗണില്‍ ഇളവു കള്‍ വരുത്തിയ ജൂണ്‍ ഏഴു മുതലാണ് തുടര്‍ ദിവസങ്ങളില്‍ ഇന്ധന വില കൂട്ടി വരുന്നത്.

വില വര്‍ദ്ധന ആരംഭിച്ച് 16 ദിവസം കൊണ്ട് പെട്രോളിന് 8 രൂപ 35 പൈസ യാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 8 രൂപ 99 പൈസയും വര്‍ദ്ധിപ്പിച്ചു.

വീണ്ടും വില വര്‍ദ്ധന

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പെട്രോൾ ഡീസൽ വിലയിൽ വൻ ഉയർച്ച 

ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യ

- pma

വായിക്കുക: , , , , ,

Comments Off on പെട്രോള്‍ – ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 

അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി

June 10th, 2020

athirapally-kseb-project-approved-water-falls-ePathram
തൃശ്ശൂര്‍ : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ക്ക് സർക്കാർ അനുമതി നല്‍കി. സാങ്കേതിക – സാമ്പ ത്തിക – പാരിസ്ഥിതിക അനുമതികൾക്കു വേണ്ടിയുള്ള നടപടി ക്രമ ങ്ങള്‍ വീണ്ടും തുടങ്ങുവാനും എൻ. ഒ. സി. അനു വദി ക്കുവാനും തീരുമാനിച്ചു. അനുമതി ലഭിച്ച ശേഷം ഏഴു വർഷം വേണ്ടി വരും പദ്ധതി പൂർത്തി യാക്കു വാന്‍. എൻ. ഒ. സി. കാലാവധി ഏഴു വർഷമാണ്.

163 മെഗാ വാട്ട് ഉത്‌പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തേ ലഭിച്ച പരിസ്ഥിതി അനുമതി യും സാങ്കേതിക-സാമ്പത്തിക അനുമതികളും ഇപ്പോള്‍ കാലഹരണപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകരു ടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ എതിർപ്പ് ഉണ്ടായ തിനാല്‍ അതിര പ്പിള്ളി പദ്ധതി യിൽ നിന്നും പിൻ വാങ്ങുന്നു എന്ന് വൈദ്യുതി മന്ത്രി മുന്‍പ് പറഞ്ഞിരുന്നു. പദ്ധതി യുമായി ഇനി മുന്നോട്ടു പോകണം എങ്കിൽ പരിസ്ഥിതി അനുമതി അടക്കം വീണ്ടും നേടണം. ഇതിനുള്ള നിർദ്ദേശ ങ്ങൾ സമർപ്പിക്കു മ്പോൾ സംസ്ഥാന സർക്കാ രിന്റെ എൻ. ഒ. സി. വേണം എന്ന് കേന്ദ്ര വൈദ്യുതി അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക – സാമ്പത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നൽകണം.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി യുമായി മുന്നോട്ടു പോകാനുള്ള പുതിയ തീരുമാന ത്തിന് എതിരെ ഭരണ കക്ഷി യായ സി. പി. ഐ. യും യുവജന സംഘടന എ. ഐ. വൈ. എഫും രംഗത്തു വന്നു.

ജല വൈദ്യുത പദ്ധതി പ്രാവര്‍ത്തികമായാല്‍ അതിര പ്പിള്ളി വെള്ള ച്ചാട്ടം ഇല്ലാതെ ആകും എന്നും പദ്ധതി യുടെ ഭാഗ മായ വൃഷ്ടി പ്രദേശ ത്തുള്ള വന ഭൂമി വെള്ളത്തിന് അടിയില്‍ ആകും എന്നുള്ളതു കൊണ്ടു മാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിക്ക് എതിരെ നില്‍ക്കുന്നത്.

 

- pma

വായിക്കുക: , , , ,

Comments Off on അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി

വ്യാജ സന്ദേശങ്ങള്‍ : ജാഗ്രതാ നിര്‍ദ്ദേശ വുമായി റിസർവ്വ് ബാങ്ക്

June 3rd, 2020

rbi-logo-reserve-bank-of-india-ePathram.jpg
മുംബൈ : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പേരിൽ ഇ – മെയില്‍ വഴി എത്തുന്ന തട്ടിപ്പു സന്ദേശ ങ്ങളിൽ ജാഗ്രത പാലിക്കണം എന്ന് ആര്‍. ബി. ഐ. മുന്നറിയിപ്പു നല്‍കി.

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും സാധാരണ ക്കാർക്ക് നേരിട്ട് ഇ – മെയിൽ അയക്കാറില്ല. അതു കൊണ്ടു തന്നെ പൊതു ജനങ്ങളും സാമ്പത്തിക സ്ഥാപന ങ്ങളും ഇത്തരം ഇ – മെയിലു കൾ ലഭിച്ചാൽ ജാഗ്രത യോടെ മാത്രമേ തുടർ നടപടികൾ സ്വീകരി ക്കുവാൻ പാടുള്ളൂ എന്ന് ആർ. ബി. ഐ. വാര്‍ത്താ ക്കുറിപ്പിൽ അറിയിച്ചു.

ആർ. ബി. ഐ.,റിസർവ്വ് ബാങ്ക്, പേയ്മെൻറ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തി ക്കൊണ്ട് ആയിരിക്കും ഇ – മെയിൽ വിലാസങ്ങൾ.

എന്നാല്‍ “rbi.org.in” എന്ന ഡൊമെയ്ന്‍ മാത്രമേ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടേത് ആയി വരികയുള്ളൂ. ഒരോ വിഭാഗ ത്തിലേയും ഉദ്യോഗസ്ഥരുടെ പേരും rbi.org.in എന്ന വെബ് ഡൊമെയ്ന്‍ കൂടി ചേര്‍ത്തിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on വ്യാജ സന്ദേശങ്ങള്‍ : ജാഗ്രതാ നിര്‍ദ്ദേശ വുമായി റിസർവ്വ് ബാങ്ക്

ബസ്സ് യാത്രാ നിരക്ക് : മിനിമം ചാർജ്ജ് 50% വർദ്ധിപ്പിക്കും

May 19th, 2020

bus_epathram
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപന സാദ്ധ്യത മുന്‍ നിറുത്തി യാത്ര കളിലും സാമൂഹിക അകലം പാലിക്കണം എന്നുള്ള നിബന്ധന നില നിൽക്കുന്ന ഘട്ട ത്തിൽ സ്റ്റേജ് ഗ്യാരേജു കളുടെ (റൂട്ട് ബസ്സ്) വാഹന നികുതി പൂർണ്ണമായും ഒഴിവാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആ കാലയളവിലേക്ക് മിനിമം ചാർജ്ജ് 50 ശതമാനം വർദ്ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസ എന്നത് 1.10 പൈസ ആയി വര്‍ദ്ധിക്കും. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർദ്ധിപ്പിക്കും. യാത്രാ ഇളവു കൾക്ക് അർഹത യുള്ളവർ പരിഷ്‌കരിച്ച ചാർജ്ജിന്റെ പകുതി നൽകിയാൽ മതി. എന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പകുതി സീറ്റു കളില്‍ മാത്രമേ ആളു കള്‍ക്ക് യാത്ര ചെയ്യാന്‍ ആനുവാദമുള്ളൂ.

(പി. എൻ. എക്സ്. 1829/2020

 

- pma

വായിക്കുക: , , ,

Comments Off on ബസ്സ് യാത്രാ നിരക്ക് : മിനിമം ചാർജ്ജ് 50% വർദ്ധിപ്പിക്കും

Page 40 of 122« First...102030...3839404142...506070...Last »

« Previous Page« Previous « ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു
Next »Next Page » ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടു കളിൽ നിര്‍വ്വഹിക്കണം ; സക്കാത്ത് എത്തിക്കും. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha