ഒറ്റക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണം

August 4th, 2020

supremecourt-epathram
ന്യൂഡല്‍ഹി : ഏകാന്തവാസം നയിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ ആവശ്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരു കള്‍ മുന്‍ഗണന നല്‍കണം എന്നും കൊവിഡ് കാലത്ത് ഏകാന്ത വാസം നയിക്കുന്ന ഇത്തര ക്കാർക്ക് ഉടന്‍ തന്നെ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ നല്‍കണം എന്നും സുപ്രീം കോടതി വിധി.

മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന വൃദ്ധ സദനങ്ങളില്‍ മാസ്‌കുകള്‍, പി. പി. ഇ. കിറ്റു കള്‍, സാനി റ്റൈസറു കള്‍ എന്നിവ യുടെ ലഭ്യത ഉറപ്പു വരുത്തണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഒറ്റക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണം

അമിത ധനം ‌നേടുവാനുള്ള ത്വര ആപത്ത് : കെ. വി. ഷംസുദ്ധീൻ

August 4th, 2020

kv-shamsudheen-epathram
ദുബായ് : ഏറ്റവും വേഗത്തിൽ കൂടുതല്‍ പണം ഉണ്ടാക്കുവാനുള്ള ത്വര യാണ് മലയാളി കളിൽ കാണുന്ന ഏറ്റവും മോശം പ്രവണത എന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ. വി. ഷംസുദ്ധീൻ. അതുകൊണ്ടാണ് മണി ചെയിൻ, സ്വർണ്ണ ക്കടത്ത് തുടങ്ങിയ കേസുകളില്‍ ഏറെ മലയാളികൾ ഉൾ പ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രവാസ ജീവിത ത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു മാധ്യമ പ്രവർത്തക രോടു സംവദി ക്കുകയാ യിരുന്നു അദ്ദേഹം.

ശരിയായ മാർഗ്ഗത്തിലൂടെ നേടുന്ന പണത്തിനാണ് മൂല്യം ഉണ്ടാവുകയുള്ളൂ എന്ന് മാതാ പിതാക്കള്‍ നമ്മുടെ മക്കളെ പഠിപ്പിക്കണം. കുട്ടികളില്‍ ചെറു പ്രായ ത്തില്‍ തന്നെ സമ്പാദ്യ ശീലം ഉണ്ടാക്കി എടുക്കണം.

ചെറിയ ചെറിയ നിക്ഷേപ ങ്ങൾക്ക് അവരെ പ്രോത്സാ ഹിപ്പി ക്കണം. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ പണത്തിന്റെ മൂല്യം അറിഞ്ഞു സാധനങ്ങൾ വാങ്ങാൻ അവരെ പഠിപ്പി ക്കണം.

പ്രവാസ ലോകത്ത് ഒട്ടനവധി പേരുടെ ജീവിത അനുഭവ ങ്ങൾ കണ്ടതോടെ യാണ് ശരിയായ സമ്പാദ്യ ശീല ത്തിലേക്ക് മറ്റുള്ളവർക്ക് ഉപദേശം നല്‍കുവാന്‍ തീരുമാനിച്ചത്. അതു വഴി നിരവധി പേർക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞ സംതൃപ്തി ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തിനു ശേഷം ലോകത്തില്‍ സമൂലമായ മാറ്റം ഉണ്ടാകും എന്നും അതിന് നാം സജ്ജരാകണം എന്നും കെ. വി. ഷംസുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു. യു. എ. ഇ. യിലെ അറിയ പ്പെടുന്ന സാമ്പത്തിക ഉപദേഷ്ടാവും ബുർജീൽ – ജിയോജിത് സ്ഥാപന ങ്ങളുടെ സഹ ഉടമ യുമാണ് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കൂടിയായ കെ. വി. ഷംസുദ്ധീന്‍.

 

- pma

വായിക്കുക: , , , , ,

Comments Off on അമിത ധനം ‌നേടുവാനുള്ള ത്വര ആപത്ത് : കെ. വി. ഷംസുദ്ധീൻ

സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു

August 1st, 2020

gold-price-gains-epathram

കൊച്ചി : കൊവിഡ് കാലത്തും സ്വർണ്ണ വിലയിൽ വൻ വർദ്ധന രേഖപ്പെടുത്തി. ആഗസ്റ്റ് ഒന്ന് ശനിയാഴ്ച സ്വർണ്ണ വില ഒരു പവന് 40000 രൂപ കടന്നു.

തുടര്‍ച്ചയായി പത്താം ദിവസമാണ് വിലയിൽ ഈ കുതിച്ചു കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് സ്വർണ്ണവില ഗ്രാമിന് 5020 രൂപ യാണ്. പവന് 40,160 രൂപ.

പണിക്കൂലി, സെസ്സ്, ജി. എസ്. ടി.എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണ്ണ ആഭരണ ത്തിനു 44,000 രൂപയില്‍ അധികം വില നല്‍കേണ്ടി വരും. പവന്‍ വില ഒരു വര്‍ഷ ത്തില്‍ 14,240 രൂപ വര്‍ദ്ധിച്ചതായി കണക്കു കള്‍ പറയുന്നു.

ആഗോള സമ്പദ് ഘടനയില്‍ കൊവിഡ് വ്യാപനം കൊണ്ടുള്ള ഭീഷണിയാണ് വില വര്‍ദ്ധനക്കു കാരണം എന്നു സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് നിയന്ത്രണാധീനം ആവുന്നതു വരെ വില വര്‍ദ്ധന തുടരും എന്നുമാണ് കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , ,

Comments Off on സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു

പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

July 23rd, 2020

bank-note-indian-rupee-2000-ePathram
കൊച്ചി : വിദേശ മലയാളികളുടെ കേരള ത്തിലെ ബാങ്കു കളിലുള്ള നിക്ഷേപം (എൻ. ആർ. ഐ. ഡെപ്പോസിറ്റ്) ഒരു കോടി 99 ലക്ഷം രൂപ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം (2019) ഡിസംബർ 31 വരെയുള്ള കണക്കാണിത്.

ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള എൻ. ആർ. ഐ. നിക്ഷേപം രണ്ടു ലക്ഷം കോടി രൂപ യോളം എത്തുന്നത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതി യിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 % വാർഷിക വർദ്ധന യാണ് എൻ. ആർ. ഐ. നിക്ഷേപ ത്തിൽ രേഖ പ്പെടുത്തി യിട്ടുള്ളത്.

പൊതുമേഖലാ ബാങ്ക് ശാഖ കളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. ബാക്കി യുള്ള തുക സ്വകാര്യ ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കു കളിലും നടത്തിയ എൻ. ആർ. ഐ. നിക്ഷേപ ങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

കൊവിഡ്  പ്രതിരോധം : ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി

July 18th, 2020

covid-19-saturday-holiday-for-kerala-banks-ePathram

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കുകൾ ഇനി മുതല്‍ എല്ലാ ശനിയാഴ്ചകളിലും അടച്ചിടും. കൊവിഡ് പ്രതിരോധ ത്തിന്റെ ഭാഗ മായിട്ടാണ് എല്ലാ ബാങ്കു കളും ശനിയാഴ്ച കളിൽ അവധി നല്‍കിയിരിക്കുന്നത്. നിലവിലുള്ള രണ്ടാം ശനി, നാലാം ശനി ദിവസ ങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്.

പ്രവൃത്തി സമയങ്ങളില്‍ ബാങ്കു കളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍ കരുത ലുകളും കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ മാനേജര്‍മാരും ശ്രദ്ധിക്കണം എന്നും അറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on കൊവിഡ്  പ്രതിരോധം : ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി

Page 38 of 121« First...102030...3637383940...506070...Last »

« Previous Page« Previous « ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമ യുടെ ഡിജിറ്റൽ റിലീസ് തടയണം : മഹാ രാഷ്ട്ര സർക്കാർ
Next »Next Page » കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha