അബുദാബി : ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി എന്നും വ്യക്തി ഗത വിവര ങ്ങള് ഇല്ലാത്ത തിനാല്‍ എ. ടി. എം. കാർഡ് റദ്ദാക്കി എന്നും ഉള്ള വ്യാജ സന്ദേശ ങ്ങള്‍ക്കും ഫോണ്‍ വിളി കള്‍ക്കും എതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്.
ഫോണിൽ വിളിച്ചും അറബി യിലും ഇംഗ്ലീഷിലും ഉള്ള എസ്. എം. എസ്., വാട്സ് ആപ്പ് സന്ദേശം അയച്ചും ആളു കളെ കബളിപ്പിച്ചു കൊണ്ട് തട്ടിപ്പുകള്‍ നടക്കു ന്നതായി ശ്രദ്ധയില്‍ പ്പെട്ടതായി അബുദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ അറിയിച്ചു.
#شرطة_أبوظبي تحذر الجمهور من الأساليب الحديثة أو المتجددة للنصب الهاتفي#أخبار_شرطة_أبوظبيhttps://t.co/a2mnHtjpXb pic.twitter.com/L7OpDVxuxD
— شرطة أبوظبي (@ADPoliceHQ) September 26, 2019
സെൻട്രൽ ബാങ്കി ന്റെ വെബ് സൈറ്റ് അഡ്രസ്സ്, പോലീസ് ലോഗോ എന്നിവ ഉപയോഗിച്ച് അയക്കുന്ന സന്ദേശ ത്തില്‍ പ്രശ്ന പരിഹാരത്തി നായി വ്യക്തിഗത വിവര ങ്ങളും എമി റേറ്റ്സ് ഐ. ഡി. നമ്പര്‍ എന്നിവ ആവശ്യ പ്പെടുന്നുണ്ട്.
ഒരു കാരണ വശാലും ആര്‍ക്കും വ്യക്തി ഗത വിവര ങ്ങള് നല്‍കരുത് എന്നും തട്ടിപ്പു കളിൽ വഞ്ചിക്ക പ്പെട രുത് എന്നും ഇത്തരം കാര്യ ങ്ങളില്‍ സ്വയം ജാഗ്രത പുലര്‍ത്തണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.