മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി

April 1st, 2019

sonia-rahul-epathram
ന്യൂഡല്‍ഹി : അധികാര ത്തില്‍ വന്നാല്‍ ഒഴി വുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലി കളില്‍ 2020 മാര്‍ച്ച് 31 നകം നിയമനം നടത്തും എന്ന് കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. സർക്കാർ മേഖല കളിൽ ഒഴിവു വരുന്ന പോസ്റ്റു കളില്‍ എല്ലാം തന്നെ ഉടന്‍ നിയമനം നടത്തും എന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ആരോഗ്യ പരി രക്ഷക്കും വിദ്യാ ഭ്യാസ ത്തിനും വേണ്ടി യുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈ മാറും.

നരേന്ദ്ര മോഡിയുടെ ഭരണ ത്തില്‍ രാജ്യത്ത് വലിയ രീതി യില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു എന്നുള്ള വിവിധ തല ങ്ങളില്‍ നിന്നുള്ള വിമര്‍ ശന ങ്ങളുടെ ചുവടു പിടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി  തൊഴില്‍ വാഗ്ദാനം നല്‍കി യിരി ക്കുന്നത് എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ്സ് അധി കാര ത്തില്‍ എത്തി യാല്‍ രാജ്യ ത്തെ വിദ്യാ ഭ്യാസ, ആരോഗ്യ മേഖല കൾക്ക് കൂടു തൽ പ്രാധാന്യം നൽകി ക്കൊണ്ട് ഡോ. മൻ മോഹൻ സിംഗി ന്റെ സാമ്പ ത്തിക നയ ങ്ങള്‍ നടപ്പി ലാ ക്കും എന്നും ജി. എസ്. ടി. പുനർ നിർണ്ണയം, പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം, പുതിയ സംരഭ കര്‍ക്ക് എളുപ്പ ത്തില്‍ ബിസി നസ്സ് തുട ങ്ങുവാന്‍ നികുതി ഇളവ് അടക്കമുള്ള പദ്ധതി കളും രാഹുല്‍ നേരത്തെ പ്രഖ്യാ പിച്ചി രുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി

സ്കോട്ട് ലന്‍ഡ് യാര്‍ഡ് ഇനി എം. എ. യൂസഫലി യുടെ ആഡംബര ഹോട്ടല്‍

March 28th, 2019

great-scott-land-yard-hotel-of-ma-yousafali-ePathram
അബുദാബി : സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ ത്തി ച്ചിരുന്ന കെട്ടിടം വ്യവ സായ പ്രമു ഖന്‍ എം. എ. യൂസഫലി യുടെ പഞ്ച നക്ഷത്ര ഹോട്ടല്‍ ആയി ഈ വര്‍ഷം പ്രവര്‍ ത്തനം ആരംഭിക്കും എന്ന് ലുലു ഗ്രൂപ്പ് വൃത്ത ങ്ങള്‍ അറിയിച്ചു.

ലണ്ടന്റെ ഹൃദയ ഭാഗമായ വൈറ്റ് ഹാളി ലാണ് ലണ്ടന്‍ മെട്രോ പോളിറ്റന്‍ പോലീസ് ആസ്ഥാന മായി പ്രവര്‍ത്തി ച്ചിരുന്ന സ്കോട്ട് ലന്‍ഡ് യാര്‍ഡ് കെട്ടിടം.

2015 ജൂലായ് മാസ ത്തിലാണ് 110 ദശ ലക്ഷം പൗണ്ട് നല്‍കി (1100 കോടി രൂപ) ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറായ എം. എ. യൂസ ഫലി കെട്ടിടം സ്വന്ത മാക്കിയത്.

685 കോടി രൂപ ചെലവഴിച്ച് മൂന്നു വർഷം കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടൽ ആക്കി മാറ്റിയത്. ഹയാത് ഗ്രൂപ്പ് ആയി രിക്കും ഹോട്ടല്‍ നടത്തിപ്പ്. ഹോട്ടലില്‍ 153 മുറി കളുണ്ട്. എട്ടു ലക്ഷം രൂപ വരെ യാണ് ഒരു രാത്രി ക്ക് ഈടാക്കുന്ന തുക.

കെട്ടിട ത്തിന്റെ തനതു ശൈലി നില നിറുത്തു കയും പര മ്പരാ ഗത രീതി കള്‍ക്ക് മാറ്റം വരാതെ യുമാണ് ഹോട്ടല്‍ ആക്കി മാറ്റി യിരി ക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on സ്കോട്ട് ലന്‍ഡ് യാര്‍ഡ് ഇനി എം. എ. യൂസഫലി യുടെ ആഡംബര ഹോട്ടല്‍

സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരമായി ബ്രിട്ടണ്‍ നാണയം പുറത്തിറക്കി

March 14th, 2019

hawking coin_epathram

ബ്രിട്ടണ്‍ : അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സ്‍മരണയില്‍ നാണയങ്ങള്‍ പുറത്തിറക്കി ബ്രിട്ടണ്‍. 50 പെന്‍സ്‍ മൂല്യമുള്ള നാണയം ഹോക്കിങ്ങിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന തമോഗര്‍ത്തങ്ങളെ പ്രതിപാദിക്കുന്നതാണ്. കേംബ്രിഡ്‍ജ്‍ സര്‍വകലാശാല പ്രൊഫസര്‍ ആയിരുന്ന ഹോക്കിങ് 76-ാം വയസ്സിലാണ് അന്തരിച്ചത്.

ന്യൂറോണ്‍ അസുഖബാധിതനായിരുന്ന ഹോക്കിങ് ജീവിതത്തിന്‍റെ സിംഹഭാഗവും ചക്രക്കേസരയില്‍ ആണ് ജീവിച്ചത്. ബ്രിട്ടീഷ് നാണയത്തില്‍ ഇടംനേടിയ ഹോക്കിങ് ഐസക്ക് ന്യൂട്ടണ്‍, ചാള്‍സ്‍ ഡാര്‍വിന്‍ തുടങ്ങിയവരുടെ ഗണത്തിലേക്കാണ് ഉയര്‍ന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരമായി ബ്രിട്ടണ്‍ നാണയം പുറത്തിറക്കി

പാന്‍ കാര്‍ഡ് – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 വരെ മാത്രം

March 12th, 2019

indian-identity-card-pan-card-ePathram

ന്യൂഡല്‍ഹി : മാര്‍ച്ച് 31 നുള്ളില്‍ പാന്‍ കാര്‍ഡ് നിങ്ങളു ടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പി ച്ചില്ലാ എങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപ യോഗ ശൂന്യം ആവും. കേന്ദ്ര നികുതി ബോർഡ് (സി. ബി. ഡി. ടി.) പ്രഖ്യാ പനം അനു സരിച്ച് ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് അവ സാന ദിവസം ആണ് മാര്‍ച്ച് 31. പാൻ കാർഡ് ആധാറു മായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം എന്ന് സുപ്രീം കോടതി യും വിധി ച്ചിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം എന്നുണ്ടെങ്കില്‍ പാന്‍ കാര്‍ഡ് ആധാറു മായി ബന്ധി പ്പി ക്കണം. ബാങ്ക് അക്കൗണ്ട് തുടങ്ങു ന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തു ന്നതിനും പാന്‍ ആവശ്യ മാണ്.

ബാങ്കുമായും മറ്റു സാമ്പത്തിക ആവശ്യ ങ്ങളു മായും പാന്‍ കാര്‍ഡും ആധാറും ഉപയോഗി ക്കുന്ന തിനാല്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ടത് സാങ്കേ തിക മായി സൗകര്യ പ്രദം ആയിരിക്കും എന്നും ബാങ്കു കള്‍ പറ യുന്നു.

മാത്രമല്ല പാൻ കാർഡ് വിശദാശ ങ്ങൾ എല്ലാം ബാങ്ക് അക്കൗ ണ്ടു കൾ ക്കും ആവശ്യമാണ്. ഇതു വരെ പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടു മായി ബന്ധി പ്പിച്ചി ട്ടില്ല എങ്കില്‍ ബാങ്കി ന്റെ ശാഖ യില്‍ പാന്‍ കാര്‍ഡ് വിവര ങ്ങള്‍ നല്‍കേ ണ്ടതാണ്.

ആദായ നികുതി വകുപ്പിന്റെ ഇ- ഫയലിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുക യും വേണം. നെറ്റ് ബാങ്കിംഗ് സൗകര്യം ഉണ്ട് എങ്കില്‍ മാത്രമെ ഇത് സാദ്ധ്യമാവുകയുള്ളൂ. ഇതിന് കഴിഞ്ഞില്ല എങ്കില്‍ നിങ്ങള്‍ നല്‍കി യിട്ടുള്ള വിവര ങ്ങ ളുടെ അടി സ്ഥാന ത്തില്‍ ആദായ നികുതി വകുപ്പ് വെരിഫൈ ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on പാന്‍ കാര്‍ഡ് – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 വരെ മാത്രം

കിസാഡിൽ ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ യുടെ ശിലാ സ്ഥാപനം നിർവ്വഹിച്ചു

March 7th, 2019

ground-breaking-of-inland-container-depot-in-kizad-ePathram
അബുദാബി : ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ (കിസാഡ്) നിർമ്മിക്കുന്ന ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ യുടെ ശിലാ സ്ഥാപന കർമ്മം മുഹമ്മദ് ജുമാ അൽ ഷംസി, അബ്ദുൽ ലതീഫ്, സാമിർ ചതുർ വേദി, മോഹൻ പണ്ഡിറ്റ്, റുവാൻ വൈദ്യ രത്ന എന്നിവർ ചേർന്നു നിർവ്വഹിച്ചു.

ഈ വർഷം ജൂൺ മാസത്തിൽ ആദ്യഘട്ടം പ്രവർ ത്തനം ആരംഭിക്കും.14 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തി ലാണ് ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ സജ്ജ മാക്കുക. ദുബായ് ആസ്ഥാന മായുള്ള ട്രസ്റ്റ് വർത്തി ഗ്രൂപ്പാ ണ് കിസാഡാണ് പദ്ധതിക്കു പിന്നിൽ. ഇതോ ടൊപ്പം തേർഡ് പാർട്ടി ലോജിസ്റ്റിക്സ് കേന്ദ്രവും നിർമ്മി ക്കുന്നു ണ്ട് എന്ന് അധികൃതർ അറിയിച്ചു.

inland-container-depot-in-kizad-abu-dhabi-ports-ePathram

വർഷത്തിൽ 15 ലക്ഷം കണ്ടെയ്നർ ശേഷിയുള്ള ഖലീഫ പോർട്ട് 5 വർഷ ത്തിനകം 85 ലക്ഷം കണ്ടെയ്നർ ശേഷി യായി ഉയരുമ്പോൾ ഗുണം ചെയ്യുക ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോക്ക് ആയിരിക്കും എന്ന് ട്രസ്റ്റ് വർത്തി മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലതീഫ് പറഞ്ഞു.

ശ്രീലങ്ക ആസ്ഥാനമായുള്ള ഹെയ്‌ലി ഗ്രൂപ്പാണ് ഖലീഫ പോർട്ടിനോട് ചേർന്ന് ഡിപ്പോയും സംഭരണ കേന്ദ്ര വും നിർമ്മിച്ച് പ്രവർത്തിപ്പി ക്കുക.

മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ വ്യാവസായിക മേഖല യായ കിസാഡിൽ 5 വർഷത്തിനകം 10 കോടി ഡോളർ നിക്ഷേപി ക്കുന്ന ട്രസ്റ്റ് വർത്തി കമ്പനി മറൈൻ സർവ്വീസസ്, റീട്ടെയിൽ കേന്ദ്ര ങ്ങൾ, ഹോട്ടൽ, തൊഴി ലാളി താമസ കേന്ദ്ര ങ്ങൾ എന്നിവ യും ഇതിനോട് കൂടെ നിർമ്മി ക്കുന്നുണ്ട്.

40,000 ചതുരശ്ര മീറ്റർ വിസ്തൃതി യിൽ നിർമ്മി ക്കുന്ന ലോജിസ്റ്റിക് കേന്ദ്രം 2020 ൽ സജ്ജമാകും. ഇതോടെ ചരക്കു ഗതാഗതവും സംഭരണവും എളുപ്പ മാക്കാനും ചെലവ് കുറക്കു വാനും സാധിക്കും എന്ന് അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on കിസാഡിൽ ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ യുടെ ശിലാ സ്ഥാപനം നിർവ്വഹിച്ചു

Page 60 of 123« First...102030...5859606162...708090...Last »

« Previous Page« Previous « മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍
Next »Next Page » ലോക വനിതാ ദിനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha