ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടുകള്‍ നിർബന്ധമായും ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിക്കണം എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധി പ്പിക്കു വാന്‍ ആര്‍. ബി. ഐ. ഉത്തരവില്ല എന്ന് വിവരാ വകാശ മറുപടി യെ ഉദ്ധരിച്ച് മാധ്യമ ങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു റിസര്‍വ്വ് ബാങ്കിന്റെ വിശദീ കരണം.
ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം 2017 ജൂണ്‍ ഒന്നിനു പ്രസി ദ്ധീകരിച്ച ഗസറ്റില്‍ വ്യക്ത മാക്കി യിട്ടുണ്ട്. ഇക്കാര്യം നടപ്പിലാക്കുന്നതിനു ബാങ്കുകള്‍ ഇനിയൊരു ഉത്തര വിനായി കാത്തിരി ക്കേണ്ട തില്ല എന്നും നിര്‍ദ്ദേശം അടിയന്തരമായി നടപ്പി ലാക്കണം എന്നും ആര്‍. ബി. ഐ. വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
2017 ഡിസംബർ 31 നുള്ളില്‍ അക്കൗണ്ടു കള്‍ ആധാറു മായി ബന്ധി പ്പിച്ചില്ല എങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കു കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം