ന്യൂഡല്‍ഹി : വികസനത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്ര സഹായം നല്‍കില്ല എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ വഡോദര യിലെ വികസന പദ്ധതി കള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൊതു പണം വികസന ത്തിന് മാത്രമേ വിനി യോഗി ക്കാവൂ. വികസന കാര്യ ങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന സംസ്ഥാന ങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കു വാന്‍ തന്റെ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ വികസന വിരുദ്ധ രായ സംസ്ഥാന സര്‍ക്കാരു കള്‍ക്ക് ഒരു സഹാ യവും നല്‍കില്ല.
രാജ്യത്തിന്റെ സാമ്പത്തിക രംഗം ശരി യായ പാതയി ലാണ് മുന്നേറുന്നത്. സാമ്പത്തിക അടി ത്തറ ശക്തവു മാണ്. എന്തു തന്നെ സംഭ വിച്ചാലും സാമ്പത്തിക പരി ഷ്കാര ങ്ങള്‍ തുടരും എന്നും വഡോദര യിൽ നരേന്ദ്ര മോഡി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, വിവാദം, സാമ്പത്തികം