പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്

May 25th, 2019

flight_epathram

ദുബായ്: പ്രവാസികളെ ദുരിതത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നു. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാവും.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. സീറ്റുകളുടെ കുറവ് കാരണം വര്‍ഷാവസാനത്തിലും ഇത്തവണ ടിക്കറ്റ് നിരക്ക് താഴാനുള്ള സാധ്യത കുറവാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എയര്‍ഇന്ത്യ എക്സ്‍പ്രസില്‍ പോലും ഇപ്പോള്‍ തന്നെ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

- അവ്നി

വായിക്കുക: , , ,

Comments Off on പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം

May 15th, 2019

sushma-swaraj_epathram
ന്യൂഡല്‍ഹി : ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന കാര്യത്തില്‍ തീരു മാനം എടുക്കു ന്നത്, ലോക് സഭാ തെര ഞ്ഞെ ടുപ്പ് പ്രക്രിയ പൂര്‍ത്തി യായ തിനു ശേഷം മാത്രം എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

ഇന്ത്യാ സന്ദര്‍ശന ത്തിന്ന് എത്തിയ ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫു മായി ചൊവ്വാഴ്ച ഡല്‍ഹി യില്‍ നടത്തിയ കൂടി ക്കാഴ്ച യി ലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്ത മാക്കി യത്.

ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന രാജ്യ ങ്ങളെ ഇനി മേല്‍ ഉപ രോധ ത്തില്‍ നിന്ന് ഒഴി വാക്കില്ല എന്ന് അമേരി ക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും അധികം എണ്ണ ഇറക്കു മതി ചെയ്യുന്ന രണ്ടാ മത്തെ രാജ്യ മാണ് ഇന്ത്യ.

ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യ ങ്ങളെ ആറു മാസ ത്തേക്ക് ആയി രുന്നു ഉപ രോധ ത്തില്‍ നിന്നും ഒഴി വാക്കി യത്. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെ യായി രുന്നു ട്രംപി ന്റെ പ്രഖ്യാപനം.

അമേരിക്കയുടെ മുന്നറി യിപ്പ് അവ ഗണിച്ച് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനി ച്ചാല്‍ ഇന്ത്യക്ക് ഉപരോധം നേരി ടേണ്ടി വരും.

- pma

വായിക്കുക: , , ,

Comments Off on ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം

ഭാര്യയുടെ യാത്രാ ചെലവ് സർക്കാർ വഹി ക്കണം : പി. എസ്. സി. ചെയർ മാൻ

May 13th, 2019

logo-government-of-kerala-ePathram

തിരുവനന്തപുരം : ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്ര യിൽ ഭാര്യ യുടെ യാത്രാ ചെലവും സർക്കാർ വഹിക്കണം എന്ന ആവശ്യവുമായി പി. എസ്. സി. ചെയർമാൻ എം. കെ. സക്കീർ.

സംസ്ഥാന ത്തിന് അക ത്തും പുറത്തു മുള്ള ഔദ്യോഗിക യാത്ര കളിൽ ഭാര്യ യും കൂടെ യാത്ര ചെയ്യു മ്പോള്‍ ഭാര്യ യുടെ യാത്രാച്ചെലവ് കൂടി ലഭ്യ മാക്കുന്ന തിന് ഉത്ത രവ് നല്‍കണം എന്നാണ് ആവശ്യം.

ഏപ്രിൽ 30 നു പി. എസ്. സി. സെക്രട്ടറി വഴി പൊതു ഭരണ സ്പെഷൽ സെക്രട്ടറിക്ക് നൽകിയ കത്തി ലാണ് ഇക്കാര്യം ആവശ്യ പ്പെട്ടിരി ക്കുന്നത്. ഇനി ഇത് സാമ്പ ത്തിക വകു പ്പി ന്റെ പരിഗണ നക്ക് വിടും.

സംസ്ഥാന പി. എസ്‌. സി. അദ്ധ്യക്ഷ ന്മാ രുടെ ദേശീയ സമ്മേളനവും അതോട് അനു ബന്ധിച്ച സ്റ്റാന്‍ ഡിംഗ് കമ്മിറ്റി യോഗ ങ്ങളും വിവിധ സംസ്ഥാന ങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടു ക്കു വാൻ ജീവിത പങ്കാളിക്കും ക്ഷണമുണ്ട്.

മറ്റു സംസ്ഥാന ങ്ങളിൽ പി. എസ്‌. സി. അദ്ധ്യ ക്ഷനെ ഔദ്യോഗിക യാത്ര കളിൽ അനു ഗമി ക്കുന്ന ജീവിത പങ്കാളി യുടെ യാത്രാ ചെലവ് അതതു സർക്കാ രുകള്‍ വഹി ക്കുന്നുണ്ട്. എന്നാൽ കേരള ത്തിൽ മറ്റു സംസ്ഥാന ങ്ങളിലെ പ്പോലെ ഭാര്യയുടെ യാത്രാ ചെലവ് അനു വദി ച്ചുള്ള സർ ക്കാർ ഉത്തര വുകള്‍ ഒന്നും ഇതു വരെ പുറ പ്പെടു വിച്ചിട്ടില്ല.

ഈ സാഹ ചര്യ ത്തിലാണ് പുതിയ ഉത്തരവ് ആവശ്യ പ്പെട്ടു കൊണ്ട്പി. എസ്. സി. ചെയർ മാൻ കത്തു നല്‍കി യത്. കത്തിൽ സർക്കാർ ഇതുവരെ തീരു മാനം എടുത്തി ട്ടില്ല.

- pma

വായിക്കുക: , , ,

Comments Off on ഭാര്യയുടെ യാത്രാ ചെലവ് സർക്കാർ വഹി ക്കണം : പി. എസ്. സി. ചെയർ മാൻ

എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

May 13th, 2019

gold-bars-ePathram
തിരുവനന്തപുരം : ഒമാനില്‍ നിന്നും തിരു വന ന്ത പുരം വിമാന ത്താവള ത്തിൽ വന്നിറ ങ്ങിയ യാത്ര ക്കാര നില്‍ നിന്നും 25 കിലോ സ്വർണ്ണം പിടിച്ചു.

വിപണി യില്‍ എട്ടു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റു കളാണ് തിരുമല സ്വദേശി സുനിൽ എന്ന യാത്ര ക്കാര നില്‍ നിന്നും പിടിച്ചത്. ഇയാളെയും സഹായി എന്നു കരുതുന്ന കൂടെ യുള്ള മറ്റൊരു യാത്ര ക്കാരനേയും ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: , , , ,

Comments Off on എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകന്‍

May 10th, 2019

modi-rathin-roy-arun-jaitley_epathram

ദില്ലി: ഇന്ത്യ ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അംഗം. രാജ്യം നേരിയ തോതിൽ സാമ്പത്തിക മാന്ദ്യത്തിലെന്ന് ധനമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ റതിൻ റോയ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് നൽകിയത്.

മാർച്ച മാസത്തിലെ റിപ്പോർട്ടിലാണ് രാജ്യം ചെറിയ തോതിൽ സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന് ധനമന്ത്രാലയം സമ്മതിക്കുന്നത്. ഉപോഭോ​ഗവും കയറ്റുമതിയും കുറയുന്നതും സ്ഥിരനിക്ഷേപത്തിലുണ്ടായ കുറവും ഇതിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് രതിൻ റോയ് നല്‍കുന്നത്.

കയറ്റുമതിയുടെ അടിസ്ഥാനത്തിൽ അല്ല മറിച്ച് 10 കോടി ജനങ്ങളുടെ വാങ്ങൽ ശേഷിയിലാണ് സാമ്പത്തിക വളര്‍ച്ച. അതിനാൽ ഇന്ത്യയ്ക്ക് ചൈനയോ ദക്ഷിണ കൊറിയയോ ആകാനാവില്ല. പകരം ബ്രസിലിനെയും ദക്ഷിണാഫ്രിക്കയെയും പോലും ഇടത്തരം വരുമാനം മാത്രമുള്ള രാജ്യമാകും. രാജ്യത്തെ ഒരു കൂട്ടര്‍ എന്നും ദാരിദ്ര്യത്തിൽ തന്നെയാകും. ഇടത്തരം വരുമാനക്കുടുക്കിൽ പെടുന്ന ഒരു രാജ്യത്തിന് അതിൽ നിന്ന് പുറത്തു കടക്കാനാവില്ലെന്ന മുന്നറിയിപ്പും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നല്‍കുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകന്‍

Page 59 of 122« First...102030...5758596061...708090...Last »

« Previous Page« Previous « ഐ.എസ്. സി. ഖുർ ആൻ പാരാ യണ മത്സരം : ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച
Next »Next Page » റമദാൻ ആശംസ കളുമായി യു. എ. ഇ. ഭരണാധി കാരി കൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha