മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്

June 4th, 2019

logo-uae-exchange-ePathram
അബുദാബി : യു. എ. ഇ. സർക്കാരി ന്റെ സ്വദേ ശി വത്ക്കരണ പദ്ധതി യോട് മികച്ച സമീ പനം സ്വീക രിച്ച യു. എ. ഇ. എക്സ് ചേഞ്ചിന്ന് മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം.

സ്വദേശി കൾക്ക് കൂടുതൽ തൊഴില്‍ അവ സര ങ്ങൾ നല്കി യതിനുള്ള പുര സ്കാര മാണ് യു. എ. ഇ. എക്സ് ചേഞ്ച് കരസ്ഥ മാക്കി യത്.

മാനവ വിഭവ ശേഷി – സ്വദേശി വത്ക രണ മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹംലി യും അണ്ടർ സെക്രട്ടറി സൈഫ് അഹമ്മദ് അൽ സുവൈദി യും ചേർന്ന് പുര സ്കാരം സമ്മാ നിച്ചു.

സര്‍ക്കാര്‍ ആഹ്വാന പ്രകാരം നൂറു ദിവ സ ത്തിനകം അൻപ തോളം തൊഴില്‍ അവസര ങ്ങ ളാണ് യു. എ. ഇ. എക്സ് ചേഞ്ച് സ്വദേശി കൾ ക്കായി ഒരുക്കി യത്. ഇത് യു. എ. ഇ. യിൽ സ്ഥാപിത മായ കമ്പനി യാണെന്നും സ്വദേശി കൾക്ക് മികച്ച തൊഴിൽ സാദ്ധ്യതകൾ നല്കാ റുണ്ട് എന്നും തുടർന്നും ഇത് തുടരും എന്നും യു. എ. ഇ. എക്സ് ചേഞ്ച് സെന്റര്‍ കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായദ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്

എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു

June 4th, 2019

ma-yousufali-gets-first-gold-card-in-uae-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ഗോൾഡ് കാർഡിന് എം. എ. യൂസഫലി അർഹ നായി. വൻ കിട നിക്ഷേപ കർക്കും മികച്ച പ്രതിഭ കൾക്കും യു. എ. ഇ. നൽകുന്ന ആജീവ നാന്ത താമസ രേഖ യാണ് ഗോൾഡ് കാർഡ്.

എം. എ. യൂസഫലിക്ക് ആദ്യ യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ച വിവരം ഇന്നലെ യാണ് യു. എ. ഇ. ഫെഡ റൽ അഥോ റിറ്റി ഫോർ ഐഡ ന്റിറ്റി ആൻഡ് സിറ്റി സൺ ഷിപ്പ് അധി കൃതര്‍ പ്രഖ്യാ പിച്ചത്.

ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റെസി ഡൻസി ആൻഡ് ഫോറിൻ അഫ യേഴ്സ് എക്സി ക്യുട്ടീവ് ഡയ റക്ടർ ബ്രിഗേഡി യർ സഈദ് സാലിം അൽ ഷംസി, ഗോൾഡ് കാർഡ് യൂസഫലിക്ക് കൈ മാറി.

വൻ കിട നിക്ഷേപ കരെയും മികച്ച പ്രതിഭ ക ളെയും പ്രൊഫ ഷണലു കളെ യും രാജ്യ ത്തേക്ക് ആകർഷിക്കു വാനാണ്‌ യു. എ. ഇ. ഗോൾഡ് കാർഡ് ഏര്‍ പ്പെടു ത്തിയത്.

ആദ്യ ഘട്ട മായി 6800 വിദേശി കൾ ക്കാണ് കാർഡ് അനു വദി ച്ചിരി ക്കു ന്നത്. ഗോൾഡ് കാർഡിനു പുറമേ അഞ്ചു വർഷം, പത്തു വർഷം വീതം ദീർഘ കാല വിസ കളും അനു വദിച്ചു തുടങ്ങി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു

ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

June 2nd, 2019

Trump_epathram

ദില്ലി: ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ഭീഷണി കടുപ്പിച്ച് അമേരിക്ക രംഗത്ത്. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ് നില്‍കുന്നത്.

ഇറാന്‍റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസ് സമ്മര്‍ദ്ദത്തെ മറികടന്ന് ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി പുന:സ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്

May 25th, 2019

flight_epathram

ദുബായ്: പ്രവാസികളെ ദുരിതത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നു. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാവും.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. സീറ്റുകളുടെ കുറവ് കാരണം വര്‍ഷാവസാനത്തിലും ഇത്തവണ ടിക്കറ്റ് നിരക്ക് താഴാനുള്ള സാധ്യത കുറവാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എയര്‍ഇന്ത്യ എക്സ്‍പ്രസില്‍ പോലും ഇപ്പോള്‍ തന്നെ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

- അവ്നി

വായിക്കുക: , , ,

Comments Off on പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം

May 15th, 2019

sushma-swaraj_epathram
ന്യൂഡല്‍ഹി : ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന കാര്യത്തില്‍ തീരു മാനം എടുക്കു ന്നത്, ലോക് സഭാ തെര ഞ്ഞെ ടുപ്പ് പ്രക്രിയ പൂര്‍ത്തി യായ തിനു ശേഷം മാത്രം എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

ഇന്ത്യാ സന്ദര്‍ശന ത്തിന്ന് എത്തിയ ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫു മായി ചൊവ്വാഴ്ച ഡല്‍ഹി യില്‍ നടത്തിയ കൂടി ക്കാഴ്ച യി ലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്ത മാക്കി യത്.

ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന രാജ്യ ങ്ങളെ ഇനി മേല്‍ ഉപ രോധ ത്തില്‍ നിന്ന് ഒഴി വാക്കില്ല എന്ന് അമേരി ക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും അധികം എണ്ണ ഇറക്കു മതി ചെയ്യുന്ന രണ്ടാ മത്തെ രാജ്യ മാണ് ഇന്ത്യ.

ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യ ങ്ങളെ ആറു മാസ ത്തേക്ക് ആയി രുന്നു ഉപ രോധ ത്തില്‍ നിന്നും ഒഴി വാക്കി യത്. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെ യായി രുന്നു ട്രംപി ന്റെ പ്രഖ്യാപനം.

അമേരിക്കയുടെ മുന്നറി യിപ്പ് അവ ഗണിച്ച് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനി ച്ചാല്‍ ഇന്ത്യക്ക് ഉപരോധം നേരി ടേണ്ടി വരും.

- pma

വായിക്കുക: , , ,

Comments Off on ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം

Page 57 of 123« First...102030...5556575859...708090...Last »

« Previous Page« Previous « മൺസൂൺ മഴ ജൂൺ നാലിന്: ശരാശരിയിലും കുറവ് മഴ മാത്രമേ ലഭിക്കൂവെന്ന് റിപ്പോർട്ട്
Next »Next Page » ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് മമതയ്ക്കെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha