അബുദാബി : ഓൺ ലൈൻ വിപണന രംഗത്ത് പുതിയ ചുവടു വെപ്പുമായി ലുലു ഗ്രൂപ്പും ആമസോണും. ലുലു ഹൈപ്പർ മാർക്കറ്റു കളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉൽപ്പന്ന ങ്ങൾ യു. എ. ഇ. യിൽ വിതരണം ചെയ്യുന്ന തിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണ ത്തില്‍ ഏർപ്പെടുന്നത്.
അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ യുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയും ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവറു മാണ് കരാറിൽ ഒപ്പു വെച്ചത്.
ഉപഭോക്താക്കൾക്ക് ഇനി ആമസോണിലൂടെ ലുലു ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആമസോൺ വേഗത്തിൽ എത്തിക്കും. ആദ്യ ഘട്ടത്തിൽ ദുബായ് മറീന, ബർഷ, പാം ജുമേറ, അറേബ്യൻ റെയ്‌ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണം. വൈകാതെ യു. എ . ഇ. യിലെ എല്ലാ നഗരങ്ങളിലും ഈ സേവനം ലഭ്യമാകും.
സ്വകാര്യ സംയുക്ത സംരംഭങ്ങൾ യു. എ. ഇ. വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് എന്ന് അബു ദാബി സാമ്പത്തിക വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷൊറഫ പറഞ്ഞു. ഈ സംരംഭത്തിലൂടെ ഉപഭോക്താ ക്കൾക്ക് മികച്ച സേവനം നൽകുന്ന ആമസോണി നെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കാണ് ലുലു എന്നും മുൻഗണന നല്കിയിട്ടുള്ളത് എന്ന് എം. എ. യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കൾക്ക് മികച്ച സേവനമാണ് നൽകുക എന്ന് ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവർ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ മറ്റ് ജി. സി. സി. രാജ്യങ്ങൾ, ഈജിപ്ത് എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിലും ആയാസ രഹിത മായും ലഭ്യമാക്കും എന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. ലുലു ഗ്രുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാ വാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അശ്റഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.