ന്യൂഡൽഹി : മെഡിക്കൽ ഉപകരണ വ്യവസായം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. മെഡിക്കൽ ഉപകരണങ്ങളുടെ വില്പനക്കും വിതരണത്തിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കി. ഇതിനായി MD 41 ഫോമിൽ സംസ്ഥാന ലൈസൻസിംഗ് സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുവാനും നിഷേധിക്കുവാനും ഉള്ള അവകാശം സംസ്ഥാനങ്ങൾക്ക് ആയിരിക്കും. അപേക്ഷ ലഭിച്ചാൽ 10 ദിവസങ്ങള്‍ക്ക് ഉള്ളിൽ ഇതില്‍ തീരുമാനം എടുക്കണം.
മെഡിക്കല്‍ ഉപകരണങ്ങളുടെ വില്പനക്ക് മേൽനോട്ടം വഹിക്കുന്നത് മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണ ത്തില്‍ പരിചയ സമ്പന്നനായ ഒരാൾ ആയിരിക്കണം. മാത്രമല്ല ഇയാള്‍ ഫാർമസിയിൽ ബിരുദം നേടിയ ആള്‍ ആയിരിക്കണം എന്നുള്ള കര്‍ശന വ്യവസ്ഥകള്‍ പുതിയ ഭേദ ഗതികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.