മുംബൈ : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പേരിൽ ഇ – മെയില്‍ വഴി എത്തുന്ന തട്ടിപ്പു സന്ദേശ ങ്ങളിൽ ജാഗ്രത പാലിക്കണം എന്ന് ആര്‍. ബി. ഐ. മുന്നറിയിപ്പു നല്‍കി.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും സാധാരണ ക്കാർക്ക് നേരിട്ട് ഇ – മെയിൽ അയക്കാറില്ല. അതു കൊണ്ടു തന്നെ പൊതു ജനങ്ങളും സാമ്പത്തിക സ്ഥാപന ങ്ങളും ഇത്തരം ഇ – മെയിലു കൾ ലഭിച്ചാൽ ജാഗ്രത യോടെ മാത്രമേ തുടർ നടപടികൾ സ്വീകരി ക്കുവാൻ പാടുള്ളൂ എന്ന് ആർ. ബി. ഐ. വാര്‍ത്താ ക്കുറിപ്പിൽ അറിയിച്ചു.
Be aware of imitated Emails in the name of Reserve Bank of India (RBI)https://t.co/OW6BeC0dkd
— ReserveBankOfIndia (@RBI) June 1, 2020
ആർ. ബി. ഐ.,റിസർവ്വ് ബാങ്ക്, പേയ്മെൻറ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തി ക്കൊണ്ട് ആയിരിക്കും ഇ – മെയിൽ വിലാസങ്ങൾ.
എന്നാല്‍ “rbi.org.in” എന്ന ഡൊമെയ്ന്‍ മാത്രമേ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടേത് ആയി വരികയുള്ളൂ. ഒരോ വിഭാഗ ത്തിലേയും ഉദ്യോഗസ്ഥരുടെ പേരും rbi.org.in എന്ന വെബ് ഡൊമെയ്ന്‍ കൂടി ചേര്‍ത്തിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, ഇന്റര്‍നെറ്റ്, തട്ടിപ്പ്, മുന്നറിയിപ്പ്, സാമ്പത്തികം