കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

September 29th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമ ബത്ത (D. A.) നാലു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ക്ഷാമ ബത്ത 38 ശതമാനം ആകും.

50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതു ഗുണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം കണക്കിലെടുത്ത് കൊണ്ടാണ് ക്ഷാമ ബത്ത കൂട്ടുവാനുള്ള തീരുമാനം എടുത്തത്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 % ആയിരുന്നു ഡി. എ. നല്‍കിയിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

ഔദ്യോഗിക മുദ്രകൾ നശിപ്പിച്ചാൽ തടവു ശിക്ഷയും പിഴയും

September 27th, 2022

logo-uae-public-prosecution-ePathram

അബുദാബി : ഔദ്യോഗിക മുദ്രകൾ നശിപ്പിച്ചാൽ 10,000 ദിർഹം പിഴയും ഒരു വർഷം വരെ തടവു ശിക്ഷയും ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

2021 ലെ ഫെഡറൽ നിയമം 326-ാമത് വകുപ്പിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ബോര്‍ഡുകള്‍, കടലാസു കള്‍, വസ്തുക്കൾ എന്നിവയിലെ ഔദ്യോഗിക മുദ്രകള്‍ നശിപ്പിക്കുന്നവര്‍ക്ക് എതിരെ കർശ്ശന നടപടികള്‍ സ്വീകരിക്കും എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ നിയമങ്ങളെ ക്കുറിച്ചുള്ള അവബോധം പൊതു ജനങ്ങളില്‍ വർദ്ധിപ്പിക്കുക, സമൂഹത്തിൽ ശരിയായ നിയമം പ്രോത്സാഹിപ്പിക്കുക എന്നിവ ഉദ്ദേശിച്ചാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ പങ്കു വെക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഔദ്യോഗിക മുദ്രകൾ നശിപ്പിച്ചാൽ തടവു ശിക്ഷയും പിഴയും

ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15% ഓഹരികൾ ഐ. എച്ച്. സി. വാങ്ങി

September 21st, 2022

burjeel-dr-shamsheer-vayalil-sign-mou-with-ihc-ePathram
അബുദാബി : പ്രവാസി സംരഭകൻ ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15 % ഓഹരി കൾ, മിഡിൽ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോൾഡിംഗ് കമ്പനിയായ ഇന്‍റർ നാഷണൽ ഹോൾഡിംഗ് കമ്പനി (ഐ. എച്ച്. സി.) ഏറ്റെടുത്തു. ഗൾഫിലെ ആരോഗ്യ മേഖലയിലെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഇടപാടിലൂടെ യാണ് ഐ. എച്ച്. സി. നിർണ്ണായക ഓഹരി പങ്കാളിത്തം ഉറപ്പിച്ചത്. യു. എ. ഇ. യിലും അറബ് മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐ. എച്ച്. സി. യുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യ വത്കരിക്കാനും ലക്ഷ്യ മിട്ടാണ് ഓഹരി ഏറ്റെടുക്കൽ.

യു. എ. ഇ.യിലും പുറത്തേക്കും വിപണിയിലെ സ്ഥാനം വിപുലീകരിക്കുന്നതില്‍ ബുർജീലിന്‍റെ പുരോഗതി യിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ പുതിയ ഏറ്റെടുക്കൽ ഐ. എച്ച്. സി. യുടെ ശക്തമായ വളർച്ചാ പ്ലാറ്റ്‌ ഫോമിന് വലിയ മൂല്യം നൽകും. ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന ബുർജീൽ ഹോൾഡിംഗ്‌സ് പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമായാണ് ഓഹരി ഏറ്റെടുക്കലിനെ കാണുന്നത് എന്ന് ഐ. എച്ച്. സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സയ്യിദ് ബസാർ ഷുഐബ് പറഞ്ഞു.

2007-ൽ സ്ഥാപിതമായ ബുർജീൽ ഹോൾഡിംഗ്സ് യു. എ. ഇ. യിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളാണ്. ജി. സി. സി. യിൽ വർദ്ധിച്ചു വരുന്ന സാന്നിദ്ധ്യമുള്ള കമ്പനി, അത്യാധുനിക സൗകര്യ ങ്ങളോടും ലോകോത്തര സേവന നിലവാര ത്തോടും കൂടി ആരോഗ്യ പരിപാലനത്ത്‌ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

ബുർജീൽ, മെഡിയോർ, എൽ. എൽ. എച്ച്, ലൈഫ് കെയർ, തജ്മീൽ എന്നീ ബ്രാൻഡുകളിലായി എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കും സേവന ങ്ങൾ പ്രദാനം ചെയ്യുന്ന 60 ഓളം ആസ്തികളാണ് ബുർജീൽ ഹോൾഡിംഗ്സി നു കീഴിലുള്ളത്.

കമ്പനിയുടെ ഏറ്റവും വിശാലമായ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി, യു. എ. ഇ. യിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും ESMO- അംഗീകൃത കേന്ദ്രവുമാണ്. പ്രശസ്തമായ ലോകോത്തര മികവിന്‍റെ കേന്ദ്രങ്ങളും യു. എ. ഇ. യിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ശൃംഖലയും സമഗ്ര കാൻസർ സെന്‍ററും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

* VPS Twitter

- pma

വായിക്കുക: , , , ,

Comments Off on ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15% ഓഹരികൾ ഐ. എച്ച്. സി. വാങ്ങി

ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

September 13th, 2022

rbi-logo-reserve-bank-of-india-ePathram.jpg

മുംബൈ : ഫോറെക്‌സ് ട്രേഡിംഗ് നടത്തുന്ന 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫെമ (Foreign Exchange Management Act, 1999) പ്രകാരമാണ് റിസര്‍വ്വ് ബാങ്ക് നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണം എന്നും ആര്‍. ബി. ഐ. അധികൃതര്‍ വ്യക്തമാക്കി.

രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള നാല് ജോഡി കറന്‍സി കളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക. ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.

- pma

വായിക്കുക: , , , ,

Comments Off on ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

ഓണാഘോഷം : 700 കിലോ പൂക്കൾ കൊണ്ടൊരു കൂറ്റൻ പൂക്കളം

September 12th, 2022

biggest-pookkalam-in-burjeel-and-thiruvathirakkali-ePathram
അബുദാബി : ഓണാഘോഷത്തിന് അകമ്പടിയായി അബുദാബിയിൽ ഒരുങ്ങിയത് പടുകൂറ്റൻ പൂക്കളം. ആഗോള നഗരമായുള്ള അബുദാബി യുടെ വളർച്ച അടയാളപ്പെടുത്തി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്.

700 കിലോ പൂക്കൾ കൊണ്ടാണ് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളം എന്ന ആശയം യാഥാർത്ഥ്യമായത്.

രണ്ടര നൂറ്റാണ്ടു മുമ്പ് കല്ലിൽ കെട്ടി ഉയർത്തിയ പൗരാണിക കൊട്ടാരം ‘ഖസ്ർ അൽ ഹൊസൻ’ മുതൽ വൃത്താകൃതി യില്‍ ഉയർത്തിയ അൽദാർ ആസ്ഥാന നിലയവും (Coin Building) സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് എന്നിവയും പൂക്കളത്തില്‍ ചിത്രീകരിച്ചു.

ആഗോള നഗരം എന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബി യിലെ നാനൂറില്‍ അധികം ആരോഗ്യ പ്രവർത്തകർ പൂക്കളം ഒരുക്കുവാനായി ഒത്തു ചേർന്നു. ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള പൂക്കളം.

burjeel-pookkalam-emirati-staff- arranging-onam-floral carpet-ePathram

പൂക്കളം ഒരുക്കാന്‍ ഇമാറാത്തി വനിതകളും

അബുദാബി സ്‌കൈലൈൻ കാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിംഗ്, എൻ. ബി. എ. ഡി. ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തില്‍ ഉണ്ട്. പ്രത്യേക ഓർഡർ നൽകിയാണ് തമിഴ്‌ നാട്ടിൽ നിന്നും പൂക്കൾ എത്തിച്ചത്.

burjeel-arab-staff-arranging-floral-carpet-pookalam-ePathram

പൂക്കളത്തിന്‍റെ ഭാഗമായി അറബ് പൗരനായ ബുര്‍ജീല്‍ സ്റ്റാഫ്

പൂക്കളത്തിനു ചുറ്റും ഒരുക്കിയ തിരുവാതിര ആയിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. നാല്പത്തി നാല് ആരോഗ്യ പ്രവർത്തകരാണ് തിരുവാതിരയിൽ ചുവടു വച്ചത്.

burjeel-onam-2022-staff-thiruvathira-ePathram

വിവിധ രാജ്യക്കാരായ സ്റ്റാഫുകള്‍ ഒരുക്കിയ
തിരുവാതിരക്കളി

വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും അബുദാബി യുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയത് എന്നും പൂക്കളത്തിനു നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യ, യു. എ. ഇ., സൗദി അറേബ്യ, സിറിയ, ഈജിപ്റ്റ്, ഒമാൻ, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ള ബുര്‍ജീല്‍ ജീവനക്കാര്‍ ആഘോഷങ്ങളിൽ പങ്കെടുത്തു. ആശുപത്രി യിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.

- pma

വായിക്കുക: , , , , , , , ,

Comments Off on ഓണാഘോഷം : 700 കിലോ പൂക്കൾ കൊണ്ടൊരു കൂറ്റൻ പൂക്കളം

Page 22 of 123« First...10...2021222324...304050...Last »

« Previous Page« Previous « സമൂഹത്തിലേക്ക് ഇറങ്ങി ആശയ വിനിമയം ശക്തമാക്കും
Next »Next Page » ടീം അബുദബിൻസ് ഓണ നിലാവ് നിറഞ്ഞ സദസ്സില്‍ അരങ്ങേറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha