ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഐ ഡി എക്സില്‍ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയില്‍ മികച്ച പ്രതികരണം

October 11th, 2022

burjeel-holdings-listed-on-abu-dhabi-securities-exchange-ePathram
അബുദാബി : പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ഒന്നര പതിറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് അബു ദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ. ഡി. എക്സ്.) വിജയകരമായി ലിസ്റ്റ് ചെയ്തു. എ ഡി എക്സില്‍ നടന്ന ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍, എ. ഡി. എക്‌സ്. ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക്ക് എന്നിവര്‍ വ്യാപാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ബെല്‍ റിംഗ് ചെയ്തു.

ആദ്യ മണിക്കൂറില്‍ തന്നെ ബുര്‍ജീല്‍ ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചു. ലിസ്റ്റ് ചെയ്യുമ്പോള്‍ 2 ദിര്‍ഹം ആയിരുന്നു ഒരു ഓഹരി യുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിര്‍ഹത്തില്‍. ഇത് ആദ്യ മണിക്കൂറില്‍ 2.40 വരെ ഉയര്‍ന്നു. ‘ബുര്‍ജീല്‍’ ചിഹ്നത്തിന് കീഴില്‍ ഇന്‍റര്‍ നാഷണല്‍ സെക്യൂരിറ്റീസ് ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ (ഐ. എസ്. ഐ. എന്‍.) ‘AEE01119B224’ ലാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് വ്യാപാരം തുടങ്ങിയത്.

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അബുദാബിയില്‍ തന്നെ കമ്പനി ലിസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ട് എന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായ സംരംഭ കര്‍ക്കും ആളുകള്‍ക്കും യു. എ. ഇ. നല്‍കുന്ന അവസര ങ്ങളുടെ തെളിവാണ് ബുര്‍ജീലിന്‍റെ വളര്‍ച്ച. നിക്ഷേപ കേന്ദ്രം എന്ന നിലയിലുള്ള അബുദാബിയുടെ പങ്ക് സുദൃഢ മാക്കു വാനും സ്വകാര്യ മേഖലയുടെ വിപുലീകരണത്തിലൂടെ യു. എ. ഇ. യുടെ മൂലധന വിപണി ശക്തമാക്കുവാനും ഉള്ള ശ്രമങ്ങള്‍ക്ക് ഐ. പി. ഒ. പിന്തുണയേകും.

ബുര്‍ജീല്‍ ഹോള്‍ദിംഗ്സിനെ എ. ഡി. എക്‌സ്. പ്ലാറ്റ് ഫോമി ലേക്ക് സ്വാഗതം ചെയ്യുന്നു എന്നും വിജയ കരമായ ഐ. പി. ഒ. ക്ക് കമ്പനി യെ അഭിനന്ദിക്കുന്നു എന്നും ചടങ്ങില്‍ സംസാരിച്ച എ. ഡി. എക്‌സ്. ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക് പറഞ്ഞു. വ്യക്തമായ കാഴ്ച പ്പാടും മികവിനോടുള്ള പ്രതി ബദ്ധതയും ഉള്ള സംരംഭകര്‍ക്കും കമ്പനി കള്‍ക്കും ലിസ്റ്റ് ചെയ്യപ്പെട്ട മുന്‍നിര കമ്പനികളായി എങ്ങനെ ഉയരാം എന്നതിന്‍റെ ഉദാഹരണമാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഐ ഡി എക്സില്‍ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയില്‍ മികച്ച പ്രതികരണം

മെഡിക്കൽ ഉപകരണങ്ങളുടെ വില്പന, വിതരണം എന്നിവക്ക് രജിസ്ട്രേഷൻ നിർബ്ബന്ധം

October 5th, 2022

medical-student-stethescope-ePathram
ന്യൂഡൽഹി : മെഡിക്കൽ ഉപകരണ വ്യവസായം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. മെഡിക്കൽ ഉപകരണങ്ങളുടെ വില്പനക്കും വിതരണത്തിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കി. ഇതിനായി MD 41 ഫോമിൽ സംസ്ഥാന ലൈസൻസിംഗ് സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുവാനും നിഷേധിക്കുവാനും ഉള്ള അവകാശം സംസ്ഥാനങ്ങൾക്ക് ആയിരിക്കും. അപേക്ഷ ലഭിച്ചാൽ 10 ദിവസങ്ങള്‍ക്ക് ഉള്ളിൽ ഇതില്‍ തീരുമാനം എടുക്കണം.

മെഡിക്കല്‍ ഉപകരണങ്ങളുടെ വില്പനക്ക് മേൽനോട്ടം വഹിക്കുന്നത് മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണ ത്തില്‍ പരിചയ സമ്പന്നനായ ഒരാൾ ആയിരിക്കണം. മാത്രമല്ല ഇയാള്‍ ഫാർമസിയിൽ ബിരുദം നേടിയ ആള്‍ ആയിരിക്കണം എന്നുള്ള കര്‍ശന വ്യവസ്ഥകള്‍ പുതിയ ഭേദ ഗതികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on മെഡിക്കൽ ഉപകരണങ്ങളുടെ വില്പന, വിതരണം എന്നിവക്ക് രജിസ്ട്രേഷൻ നിർബ്ബന്ധം

അൽ ബെയ്ക്ക് അബുദാബി അല്‍ വാഹ്ദാ മാളില്‍ തുറക്കുന്നു

October 1st, 2022

al-baik-group-in-alwahda-mall-ePathram
അബുദാബി : ഗൾഫ് മേഖലയിലെ പ്രമുഖ റെസ്റ്റോറന്‍റ് ഗ്രൂപ്പ് അൽ ബെയ്ക്ക് അബുദാബി അല്‍ വാഹ്ദാ മാളില്‍ ഉടനെ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. സൗദി അറേബ്യ ആസ്ഥാനമായ അൽ ബെയ്ക്ക് റെസ്റ്റോറന്‍റ് ഗ്രൂപ്പിന് നിലവിൽ യു. എ. ഇ. യിൽ ദുബായ്, ഷാര്‍ജ, അജ്മാൻ എന്നീ എമിറേറ്റുകളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

al-baik-will-soon-be-opening-in-abu-dhabi-ePathram

അൽ വഹ്ദ മാളില്‍ 9,500 ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയാവുന്നതോടെ യു. എ. ഇ. യിലെ അൽ ബെയ്ക്കിന്‍റെ ഏറ്റവും വലിയ ശാഖ ഇത് ആയിരിക്കും എന്നും ഉപഭോക്താക്കൾക്ക് മികച്ച സേവനം നല്‍കുന്നതിനായി രാത്രിയും പകലും പ്രവർത്തിക്കും എന്നും അൽ വഹ്ദ മാൾ ജനറൽ മാനേജർ നവനീത് സുധാകരൻ പറഞ്ഞു.

അൽ ബെയ്ക്ക് പോലുള്ള ഒരു പ്രമുഖ സ്ഥാപനം തങ്ങളോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിലും അബു ദാബി യിൽ തുടക്കമിടാന്‍ അവസരം ലഭിച്ചതിലും സന്തോഷം ഉണ്ട് എന്നും ലുലു ഗ്രൂപ്പ് ഇന്‍റർ നാഷണൽ റിയൽ എസ്റ്റേറ്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌ മെന്‍റ് ആൻഡ് പ്രോപ്പർട്ടി മാനേജ് മെന്‍റ് ഡയറക്ടര്‍ വാജിബ് അല്‍ ഖൂരി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അൽ ബെയ്ക്ക് അബുദാബി അല്‍ വാഹ്ദാ മാളില്‍ തുറക്കുന്നു

ക്രഡിറ്റ് – ഡബിറ്റ് കാർഡ് ഉപയോഗിക്കുവാന്‍ പുതിയ സംവിധാനം

September 30th, 2022

credit-and-debit-card-rbi-tokenisation-rules-ePathram

മുംബൈ : ഓൺലൈനിലൂടെയുള്ള ബാങ്ക് കാർഡു കളുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും കുറ്റമറ്റതും ആക്കി മാറ്റുവാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്സ് പോർട്ടലുകളിൽ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കുന്നത് ഉൾപ്പെടെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളാണ് ആർ. ബി. ഐ. നൽകിയത്.

യഥാർത്ഥ ക്രഡിറ്റ് / ഡബിറ്റ് കാർഡ് വിവരങ്ങൾക്ക് പകരം 16 അക്ക ടോക്കൺ ആയിരിക്കും ഇ-കൊമേഴ്സ് സൈറ്റു കളിൽ ഉപയോഗിക്കേണ്ടത്. ഇ-കൊമേഴസ് പോർട്ടലുകളിൽ ഇടപാട് നടത്തുമ്പോൾ യഥാർത്ഥ ബാങ്ക് കാർഡ് വിവരങ്ങൾ വ്യാപാരിയുമായി പങ്കിടുന്നത് തടയുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. ഇതുവഴി കാർഡ് ഉപയോഗം കൂടുതൽ സുരക്ഷിതം ആക്കുവാൻ കഴിയും എന്നാണ് ആർ. ബി. ഐ. അറിയിക്കുന്നത്.

പേര്, കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയ്യതി തുടങ്ങിയ വിവരങ്ങൾ ഒരു ടോക്കണായി സേവ് ചെയ്യുക എന്നതാണ് ഇതിന്‍റെ രീതി. ഓരോ വെബ് സൈറ്റിലും വ്യത്യസ്ത ടോക്കൺ നമ്പർ ആയിരിക്കും ലഭിക്കുക. കാർഡ് ടോക്കണൈസ് ചെയ്യേണ്ട രീതികൾ അറിയുന്നതിനായി അതാത് ബാങ്കുകളുമായി ബന്ധപ്പെടണം എന്നും ആർ. ബി. ഐ. അറിയിച്ചു.

ഇനി മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുവാൻ വണ്‍ ടൈം പാസ്സ് വേഡ് (ഒ. ടി. പി.) ലഭിക്കുന്ന ഉപയോക്താക്കൾ കാർഡ് കൈപ്പറ്റി 30 ദിവസത്തിന് ഉള്ളിൽ തന്നെ ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും എന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on ക്രഡിറ്റ് – ഡബിറ്റ് കാർഡ് ഉപയോഗിക്കുവാന്‍ പുതിയ സംവിധാനം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

September 29th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമ ബത്ത (D. A.) നാലു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ക്ഷാമ ബത്ത 38 ശതമാനം ആകും.

50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതു ഗുണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം കണക്കിലെടുത്ത് കൊണ്ടാണ് ക്ഷാമ ബത്ത കൂട്ടുവാനുള്ള തീരുമാനം എടുത്തത്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 % ആയിരുന്നു ഡി. എ. നല്‍കിയിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

Page 23 of 122« First...10...2122232425...304050...Last »

« Previous Page« Previous « ബഹുസ്വര ലോകത്തെ ഇന്ത്യ : സെമിനാര്‍ ഒക്ടോബർ 1 ന്
Next »Next Page » ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha