തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്കരണം പ്രഖ്യാപിച്ചു. 2022 ജൂണ്‍ 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരും. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യ രേഖക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കു താരിഫ് വർദ്ധന ഇല്ല.
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗി ക്കുന്ന ഗാർഹിക ഉപഭോക്താക്കളെയും നിരക്കു വർദ്ധനയിൽ നിന്നും ഒഴിവാക്കി. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തില്‍ ഉള്ളത്.
അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, അംഗൻ വാടികൾ തുടങ്ങിയ വിഭാഗങ്ങൾക്കു താരിഫ് വർദ്ധന ഇല്ല. ഏകദേശം 35200 ഉപഭോക്താക്കള്‍ ഈ വിഭാഗത്തിലുണ്ട്.
ദാരിദ്ര്യ രേഖക്കു താഴെയുള്ളവരും 1000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബ ങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗ വൈകല്യം ബാധിച്ചവരോ ഉള്ളവർക്കും നിരക്കു വര്‍ദ്ധന ഇല്ല. എൻഡോ സൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് അതേ പടി നില നിർത്തി.
ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽ നിന്ന് 2000 വാട്ട് ആയി ഉയര്‍ത്തി. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍ വാര്‍ത്താ കുറിപ്പ് ഇവിടെ വായിക്കാം.