കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

May 30th, 2022

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ മക്കള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാസം നാലായിരം രൂപ നല്‍കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.

ചികില്‍സ ആവശ്യമുള്ള കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ്, പി. എം. കെയേഴ്സിന്‍റെ പാസ്സ്ബുക്ക് എന്നിവ നല്‍കും.

കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ 18 വയസ്സു മുതല്‍ 23 വയസ്സു വരെയുള്ള മക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും.

 

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

ലൈംഗിക തൊഴിലിന് നിയമ സാധുത – വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം

May 27th, 2022

supreme-court-says-prostitution-sex-profession-ePathram
ന്യൂഡല്‍ഹി : ലൈംഗിക തൊഴിലില്‍ സ്വമേധയാ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കേസ് എടുക്കരുത് എന്ന് സുപ്രീം കോടതി വിധി. ഇതൊരു ജോലിയായി അംഗീകരിക്കണം. പ്രായ പൂർത്തി ആയവര്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക തൊഴില്‍ സ്വീകരിച്ചാല്‍ കേസ് എടുക്കരുത്.

ഭരണ ഘടനയുടെ 21-ാം അനുഛേദം അനുസരിച്ച് മറ്റു പൗരന്മാരെ പോലെ തന്നെ അന്തസ്സോടെ ജീവിക്കു വാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്ക് ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം തന്നെയാണ്.

ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ലൈംഗിക തൊഴിലിനെ ഒരു പ്രൊഫഷന്‍ ആയി അംഗീകരിച്ച സുപ്രധാന വിധി പ്രസ്താവിച്ചത്. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമ പരിരക്ഷയും ലഭിക്കണം.ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഇവരില്‍ നിന്നും പിഴ ഈടാക്കുവാനോ പാടില്ല.

ലൈംഗിക തൊഴിലാളി എന്ന കാരണത്താല്‍ മക്കളെ മാതാവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പാടില്ല. കുട്ടികള്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കണം.

റെയ്ഡുകളില്‍ കുറ്റക്കാര്‍ എന്ന നിലയില്‍ പിടികൂടാന്‍ പാടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ എടുത്ത് പ്രസിദ്ധപ്പെടുത്തരുത് എന്നും മാധ്യമങ്ങളോട് കോടതി ആവശ്യപ്പെട്ടു. പരാതി നല്‍കുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. ലൈംഗിക തൊഴില്‍ ഒരു കുറ്റം അല്ലാത്തതിനാല്‍ ഇവരെ ഉപദ്രവിക്കരുത് എന്നും സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , ,

Comments Off on ലൈംഗിക തൊഴിലിന് നിയമ സാധുത – വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം

വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്

May 24th, 2022

logo-vps-health-care-ePathram
അബുദാബി : ആരോഗ്യ പരിചരണ രംഗത്ത് പുതിയ ചുവടു വെപ്പുമായി വി. പി. എസ്. ഹെല്‍ത്ത് കെയര്‍. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ബുര്‍ജീല്‍ ഹോള്‍ഡിംസിനു കീഴില്‍ ഏകോപിപ്പിക്കും എന്ന് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍.

യു. എ. ഇ., ഒമാന്‍, ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റു രാജ്യങ്ങളിലേയും സംരംഭങ്ങള്‍ എല്ലാം ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് എന്ന ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളില്‍ ഒന്നിന്‍റെ ഭാഗമാകും.

ലോക സാമ്പത്തിക ഫോറത്തിന്‍റെ സമ്മേളനത്തിലാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്.

വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍റെ കീഴില്‍ ഉള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്പനി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ആയിരിക്കും ഏകോപിപ്പിക്കുക. ബുര്‍ജീല്‍ ഹോസ്പിറ്റല്‍സ്, മെഡിയോര്‍ ഹോസ്പിറ്റല്‍സ്, എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍സ്, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ്, തജ്മീല്‍ എന്നിവയെല്ലാം ഈ സംരംഭത്തിനു കീഴിലാകും.

ഒറ്റ സംവിധാനത്തിനു കീഴില്‍ എല്ലാ മേഖലകളിലേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിലൂടെ സാധിക്കും എന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്

അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

May 24th, 2022

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍. അര്‍ബുദ രോഗ ബാധിതരായ 50 കുട്ടികളുടെ മൂലകോശം മാറ്റി വെക്കുന്നതിന് സഹായം നല്‍കും.

യുദ്ധ ബാധിതരെ സഹായിക്കുക എന്നത് ധാര്‍മിക ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ്. യുദ്ധ ബാധിത മേഖല യില്‍ സുശക്തമായ തല മുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കാന്‍സര്‍ ചികിത്സക്ക് വിധേയരാകുന്ന കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് യുദ്ധം ഏറ്റവും ദൗര്‍ഭാഗ്യകരമായി ബാധിച്ചത്. നിരവധി പേരെ ചികിത്സക്കായി മാറ്റിക്കഴിഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് അവര്‍ക്ക് ആവശ്യമുള്ള ചികില്‍സ നല്‍കും.’ ഡോ. ഷംഷീര്‍ അറിയിച്ചു. ദാവൂസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ വെച്ചായിരുന്നു ഡോ. ഷംഷീറിന്‍റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം. യുദ്ധ മേഖലയിലെ അര്‍ബുദ രോഗ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സ ലഭിക്കാത്തത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം.

burjeel-hospital-tribute-to-sheikh-zayed-ePathram

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ആദരവായി 100 സൗജന്യ ഹൃദയ ശസ്ത്ര ക്രിയകള്‍, യെമന്‍ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് 2018 ല്‍ യു. എ. ഇ. സര്‍ക്കാറിന്‍റെ സഹായത്തോടെ ഇന്ത്യയില്‍ ചികിത്സ ഒരുക്കിയത് അടക്കം കഴിഞ്ഞ 15 വര്‍ഷ ത്തി നിടെ ഡോ. ഷംഷീര്‍ വയലിലും വി. പി. എസ്. ഹെല്‍ത്ത് കെയറും നിരവധി സാമൂഹിക സേവന പ്രവര്‍ത്തന ങ്ങളുടെ ഭാഗമായിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

എയര്‍ അറേബ്യ അബുദാബി സിറ്റിയില്‍ ചെക്ക്-ഇന്‍ സൗകര്യം ഒരുക്കി

May 21st, 2022

air-arabia-ePathram
അബുദാബി : എയർ അറേബ്യ യാത്രക്കാർക്ക് ഇനി അബുദാബി ഹംദാൻ സ്ട്രീറ്റിലെ സെയില്‍സ് ഷോപ്പില്‍ ചെക്ക്-ഇൻ ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പു വരെ ബാഗേജ്ജ് നല്‍കി സീറ്റ് തെരഞ്ഞെടുക്കുവാനും ബോര്‍ഡിംഗ് പാസ്സ് കൈപ്പറ്റാനും സാധിക്കും. (AED 20 handling fee is applicable)

check-in-city-terminal-air-arabia-ePathram

രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് ഹംദാന്‍ സ്ട്രീറ്റില്‍ ജംബോ ഇലക്ട്രോണിക്സിനു സമീപമുള്ള എയര്‍ അറേബ്യ സെയില്‍സ് ഷോപ്പ് തുറന്നു പ്രവര്‍ത്തിക്കുക.

- pma

വായിക്കുക: , , , , ,

Comments Off on എയര്‍ അറേബ്യ അബുദാബി സിറ്റിയില്‍ ചെക്ക്-ഇന്‍ സൗകര്യം ഒരുക്കി

Page 30 of 123« First...1020...2829303132...405060...Last »

« Previous Page« Previous « ദുബായിൽ നിന്നും അബുദാബി യിലേക്ക് നേരിട്ടുള്ള ബസ്സ്
Next »Next Page » മങ്കി പോക്സ് : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha