വാഷിംഗ് ടണ്‍ : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും വലിയ ദോഷം എന്ന് കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ രാജ്യങ്ങളും നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്.
സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നിയന്ത്രണം മാത്രം ആയിരിക്കും ഇതിനുള്ള പ്രതിവിധി. ഈ നിയന്ത്രണം വളരെ സമര്‍ത്ഥവും കാര്യ ക്ഷമവും ആയിരിക്കണം. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ. എം. എഫ്.) വാഷിംഗ് ടണ്‍ ഡി. സി. യില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍.
ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും വ്യാപനത്തിനും വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്‍റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ നാളുകളില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാമ്പത്തിക ക്രയവിക്രയ തോത് 85% ആയി എന്നും അവര്‍ വിശദീകരിച്ചു. ലോക ബാങ്കിന്‍റെയും G-20 ധന മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാഷിംഗ് ടണില്‍ എത്തിയത്.
- A I R Twitter