ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി

May 4th, 2022

ma-yousufali-epathram
ദുബായ് : ലുലു ഗ്രൂപ്പിന്‍റെ ഓഹരി വില്‍പ്പന 2023 പകുതി യോടെ തുടങ്ങും. ജീവനക്കാര്‍ക്ക് ഗുണകരമായ രീതി യില്‍ ഓഹരി വില്‍പ്പനയുടെ മാനദണ്ഡം ഉണ്ടാക്കും എന്ന് എം. എ. യൂസഫലി. മാത്രമല്ല മലയാളികൾക്കും മുൻ ഗണന നല്‍കും മലയാളികളാണ് തന്നെ വളര്‍ത്തിയത്. ലുലു ഗ്രൂപ്പിലെ ഓഹരികളിൽ 20 ശതമാനം അബുദാബിയുടേതാണ്. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ എണ്ണം 300 തികക്കും എന്നും എം. എ. യൂസഫലി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് എതിരെയും ലുലുവിന് എതിരെയും പി. സി. ജോർജ്ജ് നടത്തിയ പരാമർശത്തിന് പരോക്ഷമായി അദ്ദേഹം മറുപടി പറഞ്ഞു. ‘നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നല്ലത്’ ഇത് ശ്രീബുദ്ധന്‍റെ വാക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശ്രീബുദ്ധന്‍റെ വാക്കുകള്‍ മറുപടിയായി നല്‍കി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല എന്നും എം. എ. യൂസഫലി

എല്ലാ വിഭാഗത്തിലും ഉള്ള ആളുകളും ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. മലയാളികൾ സാംസ്കാരിക സമ്പന്നരും വിവരം ഉള്ളവരുമാണ്. ആര് എന്ത് പറഞ്ഞാലും എന്ത് വിശ്വസിക്കണം, വിശ്വസിക്കരുത് എന്ന് നമ്മുടെ ആളുകള്‍ക്ക് നന്നായി അറിയാം.

 

- pma

വായിക്കുക: , , , , , , ,

Comments Off on ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി

പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി

April 27th, 2022

uae-central-bank-launches-polymer-currency-ePathram
അബുദാബി : അഞ്ച്, പത്ത് ദിർഹങ്ങളുടെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ഛായാചിത്രം ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസികൾ. തീര്‍ത്തും കറയറ്റ സുരക്ഷാ സംവിധാനങ്ങളും അന്ധർക്ക് കൈകാര്യം ചെയ്യുവാനുള്ള സൗകര്യത്തിനായി ബ്രെയ് ലി ഭാഷയും പോളിമര്‍ നോട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

fifty-uae-dirham-polymer-banknote-with-sheikh-zayed-ePathram

യു. എ. ഇ. യുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ 50 ദിര്‍ഹം പോളിമര്‍ കറൻസി നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പേപ്പർ നോട്ടുകളേക്കാള്‍ ഈടുറ്റതും കൂടുതല്‍ കാലം നിലനിൽക്കുന്നതും കൂടിയാണ് ഇത്. മാത്രമല്ല ഇവ സംസ്കരിച്ച് പുനരുപയോഗിക്കുവാനും കഴിയും.

- pma

വായിക്കുക: , ,

Comments Off on പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി

ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത

April 20th, 2022

crypto-currency-bitcoin-ePathram
വാഷിംഗ് ടണ്‍ : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും വലിയ ദോഷം എന്ന് കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ രാജ്യങ്ങളും നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്.

സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നിയന്ത്രണം മാത്രം ആയിരിക്കും ഇതിനുള്ള പ്രതിവിധി. ഈ നിയന്ത്രണം വളരെ സമര്‍ത്ഥവും കാര്യ ക്ഷമവും ആയിരിക്കണം. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ. എം. എഫ്.) വാഷിംഗ് ടണ്‍ ഡി. സി. യില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍.

ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും വ്യാപനത്തിനും വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്‍റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ നാളുകളില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാമ്പത്തിക ക്രയവിക്രയ തോത് 85% ആയി എന്നും അവര്‍ വിശദീകരിച്ചു. ലോക ബാങ്കിന്‍റെയും G-20 ധന മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാഷിംഗ് ടണില്‍ എത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത

അദീബ് അഹമ്മദ് ഐ. ഐ. സി. ഡയറക്ടർ ബോർഡ് മെമ്പർ

April 17th, 2022

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : യു. എ. ഇ. ഇന്‍റർനാഷനൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ (യു. എ. ഇ. ഐ. ഐ. സി) ഡയറക്ടർ ബോർഡ് അംഗമായി വ്യവസായ പ്രമുഖനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം. ഡി. യുമായ അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡി ലേക്കുള്ള സ്വതന്ത്ര അംഗം എന്ന നിലയിലാണ് ഇത്. നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി ധന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യു. എ. ഇ. ഐ. ഐ. സി. 2009 ലാണ് സ്ഥാപിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on അദീബ് അഹമ്മദ് ഐ. ഐ. സി. ഡയറക്ടർ ബോർഡ് മെമ്പർ

മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

April 14th, 2022

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മെയ് 1 മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു.

ബസ്സ് ചാര്‍ജ്ജ് മിനിമം 8 രൂപ യില്‍ നിന്ന് 10 രൂപ ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതവും വര്‍ദ്ധിക്കും. ഓട്ടോ ചാര്‍ജ്ജ്, മിനിമം 30 രൂപ ആക്കി. ആദ്യത്തെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിനാണ് ഈ നിരക്ക്.

ടാക്‌സി കൂലി മിനിമം 175 രൂപ ആയിരുന്നത് ഇനി മുതല്‍ 200 രൂപ ആയി ഉയരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു എന്നും  വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉടന്‍ കൈക്കൊള്ളും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

Page 31 of 123« First...1020...2930313233...405060...Last »

« Previous Page« Previous « കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി
Next »Next Page » അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha