ദുബായ് : യു. എ. ഇ. യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ ഈ വര്‍ഷം അവശ്യ സാധനങ്ങളൂടെവില വര്‍ദ്ധിക്കിപ്പിക്കില്ല. ഇതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ ‘പ്രൈസ് ലോക്ക്’ ക്യാമ്പയില്‍ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ അടക്കം 200 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിലയില്‍ മാറ്റം ഇല്ലാതെ തുടരും.
അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ യു. എ. ഇ. ഒന്നില്‍ അധികം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന ഉപഭോക്തൃ സാധനങ്ങള്‍ക്കുള്ള വില നിര്‍ണ്ണയ നയം യു. എ. ഇ. കാബിനറ്റ് കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. ഇതു പ്രകാരം സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ അരി, ഗോതമ്പ്, റൊട്ടി, മുട്ട, പാൽ ഉൽപ്പന്ന ങ്ങൾ, കോഴി, പഞ്ചസാര, പാചക എണ്ണ, പയർ വർഗ്ഗങ്ങൾ എന്നീ 9 ഇനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുവാന്‍ വ്യാപാരികള്‍ക്ക് അനുവാദം ഇല്ല.
ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കാനും യു. എ. ഇ. നിവാസികള്‍ക്ക് മികച്ച പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് ലുലു ‘പ്രൈസ് ലോക്ക്’ ക്യാമ്പയില്‍ ആരംഭിച്ചിരിക്കുന്നത്. ദൈനം ദിന ഉപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാത്തത് താമസക്കാർക്ക് ഗുണകരം ആവും എന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലീം അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കളുടെ സംതൃപ്തി സംരക്ഷിക്കുന്ന പദ്ധതി പ്രഖ്യാപിക്കുന്നതില്‍ ലുലു ഗ്രൂപ്പിന് അതിയായ സന്തോഷം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, പ്രവാസി, യു.എ.ഇ., സാമ്പത്തികം