തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘പ്രളയ സെസ്’ ഇന്നു മുതല്‍ ജി. എസ്. ടി. യോടൊപ്പം ഈടാക്കും. പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാ ണത്തി നായി 600 കോടി രൂപ സ്വരൂപിക്കുവാ നായി ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടു ത്തിയത്.
2019 ആഗസ്റ്റ് ഒന്നു മുതല്‍ 2021 ജൂലായ് 31 വരെ രണ്ടു വര്‍ഷ ത്തേക്ക് ഒരു ശതമാനം വീതം പ്രളയ സെസ് ജി. എസ്. ടി. യോടൊപ്പം ഈടാക്കും.
ഒരു വിഭാഗം അവശ്യ സാധന ങ്ങള്‍ ഒഴികെ യുള്ള എല്ലാ ഉപഭോഗ വസ്തു ക്കള്‍ക്കും നിര്‍മ്മാണ സാമഗ്രി കള്‍ ക്കും ഒരു ശതമാനം വില കൂടും. അഞ്ചു ശത മാനമോ അതില്‍ താഴെ യോ നികുതി യുള്ള ചരക്കു കള്‍ക്കും സേവന ങ്ങള്‍ക്കും സെസ് ഉണ്ടാകില്ല.
ഗൃഹോപകരണങ്ങളും വാഹന ങ്ങളും അടക്ക മുള്ള ഉൽപ്പന്നങ്ങൾക്ക് ഇതോ ടെ വില ക്കൂടു തല്‍ ഉണ്ടാവും. 12%, 18%, 28% ജി. എസ്. ടി. നല്‍കി വരുന്ന എല്ലാ ഉൽ പ്പ ന്നങ്ങൾക്കും പ്രളയ സെസ് നല്‍ കണം.
ജി. എസ്. ടി. ഇല്ലാത്ത പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപ്പന എന്നിവക്ക് സെസ് ബാധകമല്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, പരിസ്ഥിതി, സാമൂഹികം, സാമ്പത്തികം