ഐക്യരാഷ്ട്ര സഭ സാമ്പത്തിക പ്രതി സന്ധി യില്‍ : അന്റോണിയോ ഗുട്ടെറസ്

October 8th, 2019

united-nations-ePathram ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭ സാമ്പ ത്തിക പ്രതി സന്ധിയില്‍ ആണെന്നും 230 മില്ല്യണ്‍ ഡോളര്‍ കുറവ് എന്നും യു. എന്‍.  സെക്രട്ടറി ജനറല്‍ അന്റോ ണിയോ ഗുട്ടെറസ്. ഒക്ടോബര്‍ തീരുന്ന തോടെ ഐക്യ രാഷ്ട്ര സഭ യുടെ കൈവശമുള്ള പണം തീരും എന്നും ഗുട്ടെറസ്. യു. എന്‍. സെക്ര ട്ടേറിയേറ്റിലെ 37000 ഓളം ജീവനക്കാര്‍ ക്കായി അയച്ച കത്തില്‍ കുറിച്ചതാണ് ഇക്കാര്യം.

എന്നാല്‍ ജീവന ക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം ലഭി ക്കുന്നു എന്ന് ഉറപ്പാക്കാന്‍ ആവശ്യ മായ നടപടികള്‍ സ്വീകരിക്കണം എന്നും ഗുട്ടെറസ് കത്തില്‍ ആവശ്യപ്പെട്ടു.

2019 ലെ ബജറ്റിന്റെ 70 ശത മാനം മാത്രമാണ് യു. എൻ. അംഗ രാജ്യങ്ങൾ നല്‍കി യിട്ടു ള്ളത്. ബജറ്റിലേക്ക് വക യിരുത്തു മ്പോള്‍ 230 മില്ല്യൺ ഡോളറി ന്റെ കുറവ് ഈ സെപ്റ്റം ബര്‍ മാസം യു. എൻ. നേരിട്ടത്.

സാമ്പത്തിക പ്രതിസന്ധി മറി കട ക്കാന്‍ കരുതല്‍ ധന ശേഖരം ഉപ യോഗി ക്കേണ്ടി വരും എന്നും ഗുട്ടെറസ് പറയുന്നു. മാത്രമല്ല ചെലവു ചുരുക്കു ന്നതി ന്റെ ഭാഗ മായി സമ്മേളന ങ്ങളും കൂടി ക്കാഴ്ചകളും ഔദ്യോഗിക യാത്ര കളും കുറക്കു വാനും തീരുമാനി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഐക്യരാഷ്ട്ര സഭ സാമ്പത്തിക പ്രതി സന്ധി യില്‍ : അന്റോണിയോ ഗുട്ടെറസ്

പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 

October 7th, 2019

ksc-logo-epathram
അബുദാബി : കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ ഹെൽപ്പ് ഡെസ്ക് കേരള സോഷ്യൽ സെന്റ റിൽ ആരം ഭിച്ചു.

ഒക്ടോബര്‍ 15 വരെ പ്രവാസി ചിട്ടി ഹെൽപ്പ് ഡെസ്ക് സേവനം ലഭിക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 9.30 വരെയാണ് ഹെൽപ്പ് ഡെസ്ക് പ്രവര്‍ ത്തിക്കുക.

പ്രവാസി ചിട്ടി യിൽ ചേരു വാന്‍ താൽപ്പര്യ മുള്ള വർ പാസ്സ് പോര്‍ട്ട്, വിസാ പേജുകള്‍, എമിറേറ്റ്സ് ഐ. ഡി. എന്നിവ യുടെ കോപ്പി യുമായി കേരള സോഷ്യൽ സെന്റ റിൽ നേരിട്ട് എത്തേണ്ടതാണ്. വിശദ വിവര ങ്ങള്‍ക്ക് വിളിക്കുക : 02 631 44 55

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 

അ​തി​ർ​ത്തി​ ക​ട​ന്നു​ള്ള പ​ണ​മി​ട​പാട് : ഫി​നാ​ബ്ല​ര്‍ – സാം​സംഗ് പേ കൈ​ കോ​ർ​ക്കു​ന്നു

October 6th, 2019

promoth-manghat-global-ceo-uae-exchange-ePathram
അബുദാബി : ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ പ്രീമിയം വിഭാഗ ത്തിൽ പ്രവേശം ലഭിച്ച അബു ദാബി ആസ്ഥാനമായി വളർന്ന ആഗോള പേയ്മെന്റ്സ് പ്ലാറ്റ്ഫോം ഫിനാ ബ്ലറും സാംസംഗ് ഇലക്ട്രോ ണിക്സ് അമേരിക്ക യും ചേർന്ന് സാംസംഗ് മൊബൈൽ വാലറ്റ്, സാംസംഗ് പേ യിൽ അതിർത്തികൾ കടന്നുള്ള പണമിട പാടിന് സംവിധാനം ഏർപ്പെടുത്തി.

അമേരിക്കയിലെ സാംസംഗ് പേ ഉപയോക്താക്കൾക്ക് ഇന്ത്യ, ചൈന, മെക്സി ക്കോ, ഫിലി പ്പൈൻസ്, വിവിധ ആഫ്രിക്കൻ നാടുകൾ എന്നി ങ്ങനെ 47 രാജ്യ ങ്ങളിലേക്ക് ക്രോസ് ബോർഡർ പേയ്മെന്റ്സ് നടത്തുവാൻ ഇതു വഴി സാധ്യ മാവും.

അമേരിക്കയിൽ ഇതാദ്യമാണ് ദശലക്ഷക്കണക്കായ സാംസംഗ് പേ ഉപ യോ ക്താക്കൾക്ക് ഇത്രയും രാജ്യാ ന്തര പേയ്മെന്റ്സ് നിയമാനുസൃതം സുഗമ മായും സുരക്ഷിത മായും മൊബൈൽ വാലറ്റ് വഴി അയക്കു വാൻ സൗകര്യം ഒരുങ്ങുന്നത്.

ഫിനാബ്ലർ 40 വർഷങ്ങളിലൂടെ പണമിടപാട് രംഗത്ത് ആർജ്ജിച്ച അനു ഭവ സമ്പത്തും സമഗ്രമായ സാങ്കേതിക പരിജ്ഞാനവും തികച്ചും നിയമ വിധേയ മായ ഇടപാട് സംവിധാ നവും ഉപയോഗിച്ച് ഘടക കമ്പനി യായ ട്രാവലക്‌സാ ണ് സാംസംഗ് പേ ആപ്പിൽ മണി ട്രാൻസ്‌ഫർ ഫീച്ചർ ഏർപ്പെടു ത്തുന്നത്.

ഇതനുസരിച്ച് അമേരിക്കയിലെ സാംസംഗ് പേ യുടെ മുൻ‌കൂർ രജിസ്റ്റർ ചെയ്ത ഉപ യോ ക്താ ക്കൾക്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴി ഫിനാബ്ല റിന്റെ ആഗോള ശൃംഖല വഴി പ്രധാനപ്പെട്ട ഏതു കറൻസി യിലും 47 രാജ്യ ങ്ങളി ലേക്ക് പേയ്മെന്റ്സ് അയക്കാം.

ആഗോള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഈ സേവനം ഫിനാബ്ലറി ന്റെയും സാംസംഗ് പേ യുടെയും വാണിജ്യ സഹകരണ ത്തിലെ മികച്ച അദ്ധ്യായം ആയിരിക്കും. സൗകര്യം, സുതാര്യത, സുരക്ഷിതത്വം എന്നിങ്ങനെ യുള്ള ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു.

127 ട്രില്യൺ ഡോളറിന്റെ ഗ്ലോബൽ ക്രോസ് ബോർഡർ പേയ്മെന്റ്സ് നട ക്കുന്ന അമേരി ക്കൻ വിപണി യിൽ വിഖ്യാതരായ സാംസംഗ് ഇലക്ട്രോണി ക്‌സും സാംസംഗ് പേ യുമായി കൈ കോർത്ത് ഫിനാബ്ലറി ന്റെ സുദീർഘ പരി ചയവും സാങ്കേതിക ഔന്നത്യവും ശൃംഖലാ ബലവും ഉപ യോഗ പ്പെടുത്തി 47 രാജ്യ ങ്ങളി ലേക്ക് പ്രയാസ ങ്ങള്‍ ഇല്ലാതെ പണം എത്തി ക്കുവാ നുള്ള ഈ മുന്നേറ്റം പുതിയ ഒരു നാഴിക ക്കല്ലാണ് എന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് സൂചി പ്പിച്ചു.

2020 ആവുമ്പോൾ മറ്റു വിപണി കളി ലേക്കും ഈ സേവനം എത്തിക്കാൻ കഴി യും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on അ​തി​ർ​ത്തി​ ക​ട​ന്നു​ള്ള പ​ണ​മി​ട​പാട് : ഫി​നാ​ബ്ല​ര്‍ – സാം​സംഗ് പേ കൈ​ കോ​ർ​ക്കു​ന്നു

ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

October 6th, 2019

indian-army-epathram
ന്യൂഡല്‍ഹി : വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബ ങ്ങള്‍ക്ക് നല്‍കി വന്നിരുന്ന നഷ്ട പരിഹാരത്തുക നാലിരട്ടി ആക്കി വര്‍ദ്ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേ ക്കാണ് തുക ഉയര്‍ത്തിയത്. കുടുംബ പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നവക്കു പുറമെ യാണ് ഈ സഹായം.

indian-army-epathram

ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. ഇത് സംബന്ധിച്ച ഉത്തര വില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പു വെച്ചു. സൈനിക രുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

October 5th, 2019

indias-first-private-train-tejas-express-flagged-off-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ‘തേജസ്സ് എക്സ് പ്രസ്സ്’ ലഖ്നൗ – ഡല്‍ഹി റൂട്ടില്‍ ഓടി തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ് തേജസ്സ് എക്സ് പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പ റേഷന്റെ (ഐ. ആര്‍. സി. ടി. സി.) മേല്‍ നോട്ടത്തി ലാണ് തേജസ്സ് എക്സ് പ്രസ്സ് സര്‍വ്വീസ്.

ആഴ്ച യില്‍ 6 ദിവസം (ചൊവ്വാഴ്ച ഒഴികെ) 6 മണി ക്കൂറും 15 മിനിറ്റ് സമയം കൊണ്ട് തേജസ്സ് എക്സ് പ്രസ്സ് ലഖ്‌നൗ വില്‍ നിന്ന് ഡല്‍ഹി യില്‍ എത്തും. കാണ്‍ പൂരി ലും ഗാസിയാ ബാദി ലും മാത്രമാണ് വണ്ടിക്ക് സ്റ്റോപ്പ് ഉള്ളത്.

Image Credit : Tejas Express Twitter

- pma

വായിക്കുക: , , ,

Comments Off on തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

Page 49 of 123« First...102030...4748495051...607080...Last »

« Previous Page« Previous « സിറ്റി ടെര്‍മിനല്‍ അടക്കുന്നു 
Next »Next Page » കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha