104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

February 15th, 2017

pslv-c16-epathram
ബംഗളൂരു : 104 ഉപഗ്രഹങ്ങളു മായി പി. എസ്. എല്‍. വി. സി – 37വിക്ഷേ പിച്ചു. ഇന്ത്യ യുടെ മൂന്ന് ഉപ ഗ്രഹ ങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യ ങ്ങളു ടെ 104 ഉപ ഗ്രഹ ങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. എല്ലാ ഉപ ഗ്രഹ ങ്ങളും ഭ്രമണ പഥ ങ്ങളിലെത്തി എന്നും ഐ. എസ്. ആർ. ഒ. സ്ഥിരീ കരിച്ചു.

ഇന്നു രാവിലെ 9. 28ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍റ റില്‍ നിന്നുമാണ് പി. എസ്. എല്‍. വി. സി – 37 ബഹി രാകാശ വാഹനം പുറ പ്പെട്ടത്.

അമേരിക്ക യില്‍ നിന്നുള്ള 96 ഉപ ഗ്രഹ ങ്ങള്‍ക്കു പുറമെ യു. എ. ഇ., നെതര്‍ ലന്‍ഡ്സ്, സ്വിറ്റ്സര്‍ ലന്‍ഡ്, ഇസ്രാ യേല്‍, കസാഖി സ്ഥാന്‍ എന്നിവിട ങ്ങ ളില്‍ നിന്നുള്ള ഉപ ഗ്രഹ ങ്ങളാണ് പി. എസ്. എല്‍. വി. സി – 37 എന്ന ബഹി രാകാശ വാഹനം 505 കിലോ മീറ്റര്‍ അകലെ യുള്ള ഭ്രമണ പഥ ത്തി ലേക്ക് എത്തിച്ചത്. പി. എസ്. എൽ. വി. സി – 37 ന്റെ 39 ആമതു ദൗത്യമാണിത്.

ഒറ്റയടിക്ക് 83 ഉപ ഗ്രഹങ്ങള്‍ വിക്ഷേപി ക്കുവാനാണ് ഐ. എസ്. ആർ. ഒ. പദ്ധതി ഇട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപ ഗ്രഹ ങ്ങള്‍ കൂടി വിക്ഷേപി ക്കുവാ നുള്ള ദൗത്യം വന്നു ചേര്‍ന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബര്‍ 6 ല്‍ നിന്ന് 2017 ഫെബ്രുവരി 15 ലേക്ക് വിക്ഷേ പണം മാറ്റുക യായി രുന്നു.

 

- pma

വായിക്കുക: , , , ,

Comments Off on 104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു

February 5th, 2017

ogo-norka-roots-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള  നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചു.

മുഖ്യ മന്ത്രി ചെയര്‍ മാനായും നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി, പ്രവാസി വ്യവായ പ്രമുഖ രായ എം. എ. യൂസഫലി, സി. കെ. മേനോന്‍, ഡോ. ആസാദ് മുപ്പന്‍, രവി പിള്ള, എം. അനി രുദ്ധന്‍, കെ. വരദ രാജന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി എന്നി വര്‍ ഡയറക്ടര്‍ മാരും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറു മായി ട്ടാണ് നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചി രിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു

ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

Page 122 of 122« First...102030...118119120121122

« Previous Page « മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി
Next » സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha