എക്‌സ്‌പോ 2020 : കിരീടമായി കൂറ്റൻ താഴിക ക്കുടവും

April 4th, 2017

dubai-expo-2020-al-wasl-plaza-dome-ePathram

ദുബായ് : ലോകം മുഴുവൻ ഉറ്റു നോക്കുന്ന ദുബായ് എക്‌സ്‌പോ – 2020 യുടെ മുഖ്യ വേദി യായ അല്‍ വാസല്‍ പ്ലാസ യുടെ മുഖ്യ ആകര്‍ ഷക ഘടകങ്ങ ളില്‍ ഒന്ന് സ്വയം ശീതീ കരി ക്കു വാന്‍ സംവി ധാന ങ്ങള്‍ ഉള്ളതും പുറ ത്തേക്ക് വെളിച്ചം വിതറു ന്നതും ആയ കൂറ്റന്‍ താഴിക ക്കുടം ആയിരിക്കും.

പരിസ്ഥിതി സൗഹൃദ വസ്തു ക്കൾ കൊണ്ടു നിർമ്മി ക്കുന്ന താഴിക ക്കുട ത്തിന് 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവും ഉണ്ടാ യിരി ക്കും.

-Image Credit : WAM

- pma

വായിക്കുക: , , ,

Comments Off on എക്‌സ്‌പോ 2020 : കിരീടമായി കൂറ്റൻ താഴിക ക്കുടവും

ഫസ്റ്റ് അബുദാബി ബാങ്ക് നിലവില്‍ വന്നു

April 4th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : പ്രമുഖ ബാങ്കു കളായ ഫസ്‌റ്റ് ഗൾഫ് ബാങ്കും (FGB) നാഷനൽ ബാങ്ക് ഓഫ് അബു ദാബിയും (NBAD)  തമ്മില്‍ ലയിച്ചു.

പുതിയ പേര് ‘ഫസ്‌റ്റ് അബു ദാബി ബാങ്ക്’ എന്നു ഔദ്യോ ഗിക മായി പ്രഖ്യാ പിച്ചു.

ലയന ത്തിനു ശേഷം ഏപ്രിൽ 1 മുതൽ ‘ഫസ്റ്റ് അബു ദാബി ബാങ്ക്’ അബു ദാബി സെക്യൂ രിറ്റീസ് എക്സ് ചേഞ്ചിനു കീഴിൽ വ്യാപാരം തുടങ്ങി എന്നും അധി കൃതര്‍ അറി യിച്ചു.

ദേശീയ സമ്പദ് വ്യവസ്‌ഥ യിൽ ക്രിയാ ത്മക മായി പ്രതി ഫലി പ്പിക്കുന്ന തോടൊപ്പം സാമ്പ ത്തിക സാമൂ ഹിക വികാസ ങ്ങളുടെ അട യാളം ആവും ‘ഫസ്‌റ്റ് അബു ദാബി ബാങ്ക്’ രൂപീകരണം എന്നും അബു ദാബി എക്‌സി ക്യൂട്ടീവ് കൗൺ സിൽ ഡപ്യൂട്ടി ചെയർ മാൻ ശൈഖ് ഹസ്സാ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഫസ്റ്റ് അബുദാബി ബാങ്ക് നിലവില്‍ വന്നു

200 രൂപ നോട്ട്‌ പുറത്തിറ ക്കുവാന്‍ റിസര്‍വ്വ് ബാങ്കിനു അനുമതി യായി

April 4th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : 200 രൂപയുടെ നോട്ടുകള്‍ പുറ ത്തിറക്കു വാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗ മാണ് പുതിയ നോട്ടു കൾ പുറത്തിറ ക്കുവാ നുള്ള നിർദ്ദേശ ത്തിന് അംഗീകാരം നൽകിയത്.

ഇതിന് സർക്കാർ അംഗീ കാരം കിട്ടുന്ന തോടെ അച്ചടി തുട ങ്ങുവാ നാണു റിസർവ്വ് ബാങ്കിന്റെ ഉദ്ദേശം എന്നും ഈ വർഷം ജൂണ്‍ മാസ ത്തോടെ നോട്ടു കൾ അച്ച ടിച്ചു തുടങ്ങും എന്നു മാണ്‍ സൂചന.

ആര്‍. ബി. ഐ. യിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതിക രിക്കു വാന്‍ ആര്‍. ബി. ഐ. വക്താവ് തയ്യാറായിട്ടില്ല.

2016 നവം ബര്‍ 8 രാത്രി യാണ് 500, 1000 രൂപ നോട്ടു കള്‍ സര്‍ക്കാര്‍ പിന്‍ വലിച്ചത്. പിന്നീട് 2000, 500 രൂപ നോട്ടു കളാണ് പുറത്തിറക്കിയത്. ഈ നോട്ടു കളിൽ ഇപ്പോഴുള്ള സുരക്ഷാ സംവി ധാന ങ്ങളെല്ലാം ഉള്ളതാകും പുതിയ 200 രൂപ നോട്ടുകൾ.

പുതിയ 100 രൂപ നോട്ടു കളും 200 രൂപ യുടെ നോട്ടുകളും പുറത്തിറ ക്കുന്ന തോടെ ചില്ലറ ക്ഷാമ ത്തിനു പരിഹാരം ആവും എന്നു കരുതുന്നു.

tag :

- pma

വായിക്കുക: , , ,

Comments Off on 200 രൂപ നോട്ട്‌ പുറത്തിറ ക്കുവാന്‍ റിസര്‍വ്വ് ബാങ്കിനു അനുമതി യായി

യു. എ. ഇ. എക്സ് ചേഞ്ചിന്റെ പുതിയ കാര്യാലയം റീം ഐലൻഡിൽ

March 24th, 2017

br-shetty-inaugurates-uae-exchange-new-global-head-quarters-ePathram
അബുദാബി : റീം ഐലൻഡിലെ തമൂഹ് ടവറിൽ യു. എ. ഇ. എക്സ് ചേഞ്ചി ന്റെ പുതിയ കാര്യാലയം ഗ്രൂപ്പ് ചെയർമാൻ ബി. ആർ. ഷെട്ടി ഉദ്ഘാടനം ചെയ്തു.

മൂന്നു പതിറ്റാണ്ടോളമായി അബു ദാബി ഹംദാൻ സ്ട്രീറ്റിൽ പ്രവർ ത്തിച്ചി രുന്ന കെട്ടിട ത്തില്‍ നിന്നാണ് യു. എ. ഇ. എക്സ് ചേഞ്ചി ന്റെ ആസ്ഥാനം റീം ഐലൻഡിലെ സ്വന്തം കെട്ടിട ത്തി ലേക്കു മാറ്റിയത്. 65,000 ചതു രശ്ര അടി വിസ്തൃതി യിലാണ് മികച്ച സംവിധാന ങ്ങളോടെ ഈ ഓഫീസ് തയ്യാ റാക്കി യത്. മുന്നൂറോളം ജീവന ക്കാർ നിലവിൽ ഹെഡ് ഓഫീ സിൽ ജോലി ചെയ്യു ന്നുണ്ട്.

യു. എ. ഇ. എക്സ് ചേഞ്ച് ഡയറക്ടർ ബിനയ് ഷെട്ടി, ഗ്രൂപ്പ് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, ഗ്ലോബൽ സി. ഇ. ഒ. പ്രമോദ് മങ്ങാട്, എക്സ്‌ പ്രസ് മണി സി. ഇ. ഒ. സുധേഷ്‌ ഗിരിയൻ തുടങ്ങി യവരും സന്നി ഹിത രായി രുന്നു.

1980 ൽ ചെറിയ ഒരു ഓഫീസിൽ തുടങ്ങിയ പ്രവർത്തനം ഇത്രയും വിപുല മായ ഒരു ആസ്ഥാന മന്ദിര ത്തിലേ ക്കെത്തി നില്ക്കു മ്പോൾ, തങ്ങളുടെ ഉപ യോക്താ ക്കൾക്കിട യിലും ജീവന ക്കാർ ക്കിട യിലും വളർത്തി എടു ത്ത മികവിൻറെ വലിയ ഒരു പ്രയാണ ഘട്ടമാണ് അടയാള പ്പെടു ത്തുന്നത് എന്ന് ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

വിവര സാങ്കേതിക വിപ്ലവം കീഴടക്കിയ പുതിയ ബിസിനസ്സ് യുഗ ത്തിൽ കാലാ നുസൃത മായ നവീകരണ മാണ് ഇതിലൂടെ സാദ്ധ്യ മാകുന്നത് എന്നും വിവിധ രാജ്യ ങ്ങളി ലായി വളർന്ന തങ്ങളുടെ സേവന ശൃംഖല യെ സൗകര്യ പ്രദം സംയോ ജിപ്പി ക്കുന്ന തര ത്തിലാണ് ആസ്ഥാന മന്ദിരം പണിതിരി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

ലോകത്തിൻറെ വിശ്വാസവും സ്വീകാരവും നേടിയ റെമി റ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌മെൻറ് സൊല്യൂഷൻസ് ബ്രാൻഡ് എന്ന പദവി യിലേക്ക് സ്ഥാപനത്തെ എത്തിച്ച പൊതു സമൂഹ ത്തിന് ഈ വിജയ ങ്ങളും ഉയർച്ച കളും തങ്ങൾ സമർപ്പി ക്കുകയാണ്എന്നും ഡോ. ബി. ആർ. ഷെട്ടി സൂചിപ്പിച്ചു.

സ്ഥാപന ത്തിൻറെ വളർ ച്ചക്ക് അനുസൃത മായ പുതിയ ജോലി അന്ത രീക്ഷം സൃഷ്ടി ക്കുവാനും ഡിജിറ്റൽ സാങ്കേതിക സംവിധാന ങ്ങളി ലൂടെ ക്രമേണ കടലാസ് രഹിത ഓഫീസ് എന്ന വിധം മാറ്റുക യാണ് ലക്‌ഷ്യം എന്നും സമ കാലീന വാസ്തു സൗന്ദര്യ ത്തോടെ യും രൂപ കല്പന യോടെ യും നിർമ്മിച്ച ഈ കാര്യാലയം, ജീവന ക്കാർക്ക് കൂടുതൽ സൗകര്യവും ആത്മ വിശ്വാസവും പകരാൻ നിമിത്തമാകും എന്നും യു. എ. ഇ. എക്സ് ചേഞ്ചി ന്റെ ഗ്ലോബൽ സി. ഇ. ഒ. പ്രമോദ് മങ്ങാട് പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ചിന്റെ പുതിയ കാര്യാലയം റീം ഐലൻഡിൽ

ഇത്തിസലാത്ത്​ ഫാൻസി നമ്പറുകള്‍ ഇനി ഒാൺ ലൈൻ വഴിയും

March 21st, 2017

logo-etisalat-uae-telecommunication-ePathram

അബുദാബി : ഇത്തിസലാത്ത് പോസ്റ്റ് പെയ്ഡ് ഉപ ഭോക്താ ക്കൾക്ക് ഫാൻസി നമ്പറുകൾ ഇനി ഒാൺ ലൈൻ വഴി സ്വന്ത മാക്കാം. 050, 054, 056 സീരീസു കളില്‍ ഫാന്‍സി നമ്പറു കള്‍ ലഭ്യ മാണ്.

സ്പെഷൽ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ യുള്ള വിഭാഗ ങ്ങളില്‍ ഫാൻസി നമ്പറു കൾ തെര ഞ്ഞെ ടുക്കു വാന്‍ ഇത്തി സലാത്ത് വെബ് സൈറ്റ് സന്ദര്‍ശി ക്കണം.

ഉപ ഭോക്താ വിന്റെ ജന്മ ദിനം, കാർ നമ്പർ, വീട്ടു നമ്പർ എന്നിവ തെര ഞ്ഞെടു ക്കുവാനും കഴിയും എന്നും കമ്പനി പുറത്തി റക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നമ്പർ തെരഞ്ഞെടുത്ത ശേഷം പോസ്റ്റ് പെയ്ഡ് പ്ലാനു കളിൽ ഏതിലെങ്കിലും വരിക്കാരാ കുവാനും കഴിയും. യു. എ. ഇ. യിൽ ആദ്യ മായാണ് ഈ സൗകര്യം ലഭ്യ മാകുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഇത്തിസലാത്ത്​ ഫാൻസി നമ്പറുകള്‍ ഇനി ഒാൺ ലൈൻ വഴിയും

Page 119 of 120« First...102030...116117118119120

« Previous Page« Previous « ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ചിന്റെ പുതിയ കാര്യാലയം റീം ഐലൻഡിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha