പാപ്പര്‍ നിയമ ത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം

October 26th, 2016

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : പാപ്പര്‍ നിയമ ത്തിന് യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

സാമ്പത്തിക പ്രതിസന്ധി യില്‍ അകപ്പെടുന്ന വ്യവ സായ സ്ഥാപന ങ്ങളെ പാപ്പരായി പ്രഖ്യാ പിക്കുന്ന നിയമം ആണിത്.

പണം ഇല്ലാതെ ചെക്കു കള്‍ മടങ്ങുന്നതു കാരണം സംരം ഭകരെ ജയിലു കളിലേക്ക് അയക്കു ന്നതിന് പകരം വായ്പ നല്‍കിയ സ്ഥാപന ങ്ങളുമായി പുന ക്രമീകരണ പദ്ധതി കള്‍ ആസൂത്രണം ചെയ്യു ന്നതിന് ഈ നിയമം വഴി സാവ കാശം നല്‍കും.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ ‘വാം’ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീ കരിച്ചത്.

യു. എ. ഇ. യില്‍ വാണിജ്യ കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപന ങ്ങള്‍, ഫെഡറല്‍, പ്രാദേശിക സര്‍ക്കാ റു കളുടെ ഉടമസ്ഥ അവ കാശ ത്തിലോ പങ്കാളി ത്ത ത്തിലോ ഉള്ളവ, ഫ്രീസോ ണു കളിലെ സ്ഥാപന ങ്ങള്‍ എന്നിവക്ക് പാപ്പര്‍ നിയമം ബാധക മായിരിക്കും.

എന്നാല്‍, സ്വകാര്യവ്യക്തി കളോ അബു ദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് അന്താ രാഷ്ട്ര വാണിജ്യ കേന്ദ്രം (ഡി. ഐ. എഫ്. സി.) എന്നിവ യുടെ രജിസ്‌ട്രേഷ നില്‍ പ്രവര്‍ ത്തി ക്കുന്നവയോ നിയമ ത്തിന്റെ പരിധി യില്‍ വരില്ല.

പാപ്പര്‍ ആയ കമ്പനി കള്‍ കണ്ടു കെട്ടുന്നത് ഒഴി വാക്കാന്‍ സാമ്പത്തിക നവീകരണം, ഒത്തു തീര്‍പ്പ്, സാമ്പ ത്തിക പുനക്രമീ കരണം, പുതിയ ഫണ്ട് കണ്ടെത്തുക എന്നീ നാലു മാര്‍ഗ്ഗ ങ്ങള്‍ പുതിയ നിയമം നിര്‍ദ്ദേ ശി ക്കുന്നുണ്ട്.

- pma

വായിക്കുക: , ,

Comments Off on പാപ്പര്‍ നിയമ ത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

October 15th, 2016

petrol-diesel-price-hiked-ePathram-
മുംബൈ : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1. 34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയും വീത മാണ് വില വര്‍ദ്ധിപ്പിച്ചത്.

ശനിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പുതു ക്കിയ വില നില വില്‍ വരും.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ യുടെ വില വര്‍ദ്ധി ച്ചതി നാലാണ് ഇന്ത്യയിലും വില കൂട്ടി യത്.

- pma

വായിക്കുക: , ,

Comments Off on പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

October 10th, 2016

oliver-hart-and-bengt-holmström-2016-nobel-prize-winners-ePathram-

ഒലിവർ ഹാർട്ട്, ബംഗ്ത്ത് ഹോംസ്‌ട്രോം എന്നിവർക്ക് 2016 ലെ സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നോബല്‍ പുര സ്കാരം. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് ഇരുവര്‍ക്കും നോബല്‍ പുരസ്കാരം നൽകുന്നത്.

ബ്രിട്ടീഷു കാരനായ ഒലിവർ ഹാർട്ട് ഹാർ വാർഡ് സർവ്വ കലാ ശാല യിൽ സാമ്പ ത്തിക ശാസ്ത്ര വിഭാഗ ത്തിലെ പ്രൊഫസറാണ്. ഫിൻലൻഡു കാരനായ ഹോം സ്ട്രോം, മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാ പക നാണ്.

സർക്കാരും കമ്പനി കളും തമ്മിലുള്ള ഹ്രസ്വ കാല കരാർ പ്രതി പാദി ക്കുന്ന കരാർ സിദ്ധാന്ത ത്തെ കുറിച്ചുള്ള (കോണ്‍ട്രാക്റ്റ് തിയറി) പഠന ത്തിനാണ് പുരസ്കാരം.

- pma

വായിക്കുക: , , , ,

Comments Off on സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സെപ്റ്റംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു : പെട്രോളിന് നേരിയ വില വര്‍ദ്ധന

August 29th, 2016

fuel-prices-deregulated-in-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇന്ധന വില പുനഃക്രമീ കരിച്ചു കൊണ്ട് ഊര്‍ജ്ജ മന്ത്രാലയം ഉത്തരവ് ഇറക്കി.

ഇതു പ്രകാരം സെപ്റ്റംബർ ഒന്ന് വ്യാഴാഴ്‌ച മുതൽ പെട്രോൾ ലിറ്ററിനു രണ്ടു ഫില്‍സ് വർദ്ധനവ് ഉണ്ടാവും. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറക്കു വാനും തീരുമാനിച്ചിട്ടുണ്ട്.

ഒപ്പെക്ക് രാജ്യങ്ങള്‍ എണ്ണ ഉൽപാദനം നിറുത്തി വെക്കും എന്നുള്ള വാര്‍ത്ത കളുടെ അടിസ്ഥാന ത്തില്‍ അന്താ രാഷ്ട്ര വിപണി യില്‍ ക്രൂഡോയില്‍ വില ഉയര്‍ന്ന താണ് ആഭ്യന്തര വിപണി യിലും വില വര്‍ദ്ധി ക്കാന്‍ കാരണം എന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടി ക്കാട്ടുന്നു.

പെട്രോൾ സൂപ്പറിന് ഒരു ദിർഹം 73 ഫിൽ‌സ് എന്നതിൽ നിന്നും 1.75 ആയി വർദ്ധിക്കും. പെട്രോൾ സ്പെഷ്യലിന് 1.62 ദിര്‍ഹ ത്തില്‍ നിന്ന് 1. 64 ദിര്‍ഹവും പെട്രോൾ ഇ – പ്ളസ് ഒരു ദിർഹം 55 ഫിൽ‌സ് എന്നതിൽ നിന്നും 1.57 ആയും വർദ്ധിക്കും.

എന്നാൽ ഡീസല്‍ വില ലിറ്ററിന് ഒരു ദിർഹം 76 ഫിൽ‌സ് എന്നതിൽ നിന്നും 1.72 ആയി കുറയും.

ഈ വർഷം ജൂലായ് മാസത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ ഇന്ധന വില യില്‍ വലിയ കുറവാണ് യു. എ. ഇ. പ്രഖ്യാ പി ച്ചിരുന്നത്. മുഴുവന്‍ ഗ്രേഡ് പെട്രോളിനും 15 ഫില്‍സാണ് അന്ന് വില കുറച്ചത്.

- pma

വായിക്കുക: , , ,

Comments Off on സെപ്റ്റംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു : പെട്രോളിന് നേരിയ വില വര്‍ദ്ധന

പൊതുമേഖല വീണ്ടും വില്‍പ്പനയ്ക്ക്

June 16th, 2016

air-india-privatisation-epathram

ന്യൂഡല്‍ഹി: ഫാക്ടും എയര്‍ ഇന്ത്യയും അടക്കം ഒട്ടേറെ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ്‌ നിതി ആയോഗ്. 28 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ്‌ ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ആര്‍. എസ്. എസ്. അനുകൂല തൊഴിലാളി സംഘടനയായ ബി. എം. എസ്. അടക്കമുള്ള യൂണിയനുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ സമരം നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ വില്‍ക്കാനുള്ളതാണ്‌ ഈ നീക്കം എന്നു വരെ സംഘടനകള്‍ ആരോപിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം അവയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള നയം അപലപനീയമാണ്‌. ഈ സ്ഥപനങ്ങളെ ലാഭകരമാക്കാന്‍ കോടികള്‍ മുടക്കി നടത്തി വന്ന പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന നടപടി ആയി ഇത് എന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. തല്പ്പര കക്ഷികളെ മുഴുവന്‍ വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ട് പോവാനാണ്‌ തൊഴിലാളി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on പൊതുമേഖല വീണ്ടും വില്‍പ്പനയ്ക്ക്

Page 117 of 118« First...102030...114115116117118

« Previous Page« Previous « 175 രാജ്യങ്ങൾ കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പു വെച്ചു
Next »Next Page » ഇന്ത്യൻ മീഡിയ അബുദാബി 2016 – 2017 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha