തിരുവനന്തപുരം : അനര്‍ഹമായി മുന്‍ ഗണനാ റേഷന്‍ കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വെച്ചി ട്ടുള്ള കാര്‍ഡ് ഉടമ കള്‍ക്ക് റേഷന്‍ കാര്‍ഡു കള്‍ പൊതു വിഭാഗത്തി ലേക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ ഗണനാ വിഭാഗ ത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യ ത്തില്‍ അവരെ കൂടി ഉള്‍ പ്പെടു ത്തുന്ന തിനുള്ള നടപടികൾ വേഗ ത്തില്‍ ആക്കുവാനാണ് നടപടി.
അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ച വര്‍ക്ക് 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാര മുള്ള ശിക്ഷ കളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലിക മായി ഇളവു നല്‍കി കാര്‍ഡ് പൊതു വിഭാഗ ത്തിലേക്കു മാറ്റുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കി യിരിക്കുക യാണ്.
ജൂണ്‍ 30 നു മുന്‍ പായി റേഷന്‍ കാര്‍ഡു കള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റാത്ത കാര്‍ഡ് ഉടമകളില്‍ നിന്നും അനര്‍ഹ മായി കൈപ്പറ്റിയ ഭക്ഷ്യ സാധന ങ്ങളു ടെയും മണ്ണെണ്ണ യുടെയും വിപണി വില യുടെ അടിസ്ഥാന ത്തില്‍ പിഴ ഈടാക്കും എന്നും 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരം ശിക്ഷാ നടപടികള്‍ കൈക്കൊള്ളും എന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ മരണപ്പെട്ടു എങ്കില്‍ ആ വിവരങ്ങള്‍ കാര്‍ഡുടമകള്‍ അറിയിക്കണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം