അബുദാബി : ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യ ത്തിൽ വരുന്ന അബുദാബി ടോൾ ഗേറ്റ് സംവി ധാന ത്തിന് മുന്നോടി യായി അബു ദാബി യിലെ വാഹന ങ്ങള്‍ ഇപ്പോൾ സൗജന്യമായി റജിസ്റ്റർ ചെയ്യാം എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ഗതാഗത ക്കുരുക്ക് കുറക്കുക, പ്രാദേ ശിക ഗതാ ഗത മേഖല യുടെ കാര്യക്ഷമത വര്‍ദ്ധി പ്പിക്കുക എന്നീ ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തിയാണ് അൽ മഖ്ത, മുസ്സഫ, ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ് എന്നീ പ്രധാന പാല ങ്ങളിൽ ടോൾ ഗേറ്റ് സ്ഥാപി ച്ചിരി ക്കുന്നത്.
ഒക്ടോബര്‍ 15 കഴിഞ്ഞാല്‍ 100 ദിർഹം റജിസ്‌ട്രേഷൻ ഫീസ് നല്‍കണം. മറ്റു എമി റേറ്റു കളി ലെ വാഹന ങ്ങൾ ക്ക് റജിസ്ട്രേഷൻ സമയത്ത് 100 ദിർഹം ഈടാക്കും എന്നാല്‍ 50 ദിർഹം അക്കൗ ണ്ടിൽ വരവു വെക്കുന്ന തായി രിക്കും.
അബുദാബി ഗതാഗത വകുപ്പിന്റെ വെബ് സൈറ്റ് വഴിയോ സർക്കാർ സേവന കേന്ദ്ര ങ്ങൾ വഴിയോ റജിസ്‌ട്രേ ഷൻ നടത്താം. ആദ്യ ഘട്ടത്തിൽ വ്യക്തി ഗത വാഹ ന ങ്ങളും രണ്ടാം ഘട്ട ത്തിൽ കമ്പനി വാഹന ങ്ങളും റജിസ്റ്റര്‍ ചെയ്യാം.
വാഹന ത്തിന്‍റെ പ്ലേറ്റ് നമ്പർ, റജിസ്റ്റർ ചെയ്ത എമിറേറ്റ്, എമിറേറ്റ് ഐ. ഡി. നമ്പരും കാലാ വധിയും, മൊബൈൽ ഫോണ്‍ നമ്പർ, ഇ – മെയിൽ വിലാസം, പാസ്സ് വേർഡ് എന്നിവ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ കിട്ടുന്ന യൂസർ ഐ. ഡി. യും ഒ. ടി. പി. യും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതോടൊപ്പം ബാങ്ക് – ക്രെഡിറ്റ് കാര്‍ഡ് വിവര ങ്ങളും നല്‍കി യിരി ക്കണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ടെല്ലർ മെഷ്യന്‍ വഴി പണം അടക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.