ന്യൂഡല്‍ഹി : പഴകിയതും ഉപയോഗ ശൂന്യവുമായ നോട്ടുകളും നാണയങ്ങളും ബാങ്കുകള്‍ സ്വീകരിച്ച് പുതിയത് മാറ്റി നല്‍കണം എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഷെഡ്യൂൾഡ് ബാങ്കുകളുടെ എല്ലാ ശാഖകളിലും ഉപയോഗ ശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റി ക്കൊടുക്കണം എന്നാണ് ആര്‍. ബി. ഐ. ബാങ്കുകൾക്ക് നൽകിയ നിര്‍ദ്ദേശം.
രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ മൂല്യമുള്ള രൂപ / നാണയം ആയാലും ബാങ്കു കൾ സ്വീകരിക്കണം. ബാങ്കുകളില്‍ എത്തുന്ന ഇത്തരം പഴയ നോട്ടുകളും നാണയങ്ങളും കറൻസി ചെസ്റ്റിൽ സൂക്ഷിക്കണം. പിന്നീട് ബാങ്കുകൾ നേരിട്ട് ആർ. ബി. ഐ. ഓഫീ സി ലേക്ക് എത്തിക്കണം.
ഒരു രൂപ, രണ്ടു രൂപ നാണയങ്ങൾ ബാങ്കില്‍ നല്‍കു മ്പോള്‍ പരമാവധി 100 നാണയ ങ്ങളുടെ പാക്കറ്റ് ആക്കി നൽകിയാൽ കാഷ്യർമാർക്ക് സൗകര്യം ആകും എന്നും ഈ സംവിധാനത്തെ കുറിച്ച് ബാങ്ക് ജീവനക്കാർ പൊതു ജന ങ്ങൾക്ക് വിവരം നൽകണം എന്നും ആർ. ബി. ഐ. അധികൃതർ അറിയിച്ചു.
മഷികൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, സാങ്കേതികം, സാമൂഹികം, സാമ്പത്തികം