അബുദാബി : തലസ്ഥാന എമിറേറ്റിലെ താമസക്കാര്‍ ക്കായി ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു. അബു ദാബി ഹെൽത്ത് സർവ്വീസസ് കമ്പനി (SEHA) യുടെ നേതൃത്വ ത്തിലാണ് പ്രതിരോധ കുത്തി വെപ്പുകള്‍ നല്‍കി വരുന്നത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിട ങ്ങളിലെ എല്ലാ സേഹ ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ലൂ വാക്സിൻ ലഭ്യമാണ്.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ കുത്തി വെപ്പു കഴിഞ്ഞ് മൂന്ന് ആഴ്ചക്കു ശേഷം മാത്രമേ ഫ്‌ളൂ വാക്സിന്‍ എടുക്കുവാന്‍ പാടു ള്ളൂ എന്നും ആരോഗ്യ വകുപ്പ് മുന്നറി യിപ്പു നല്‍കിയിട്ടുണ്ട്.
ഫ്ലൂ വാക്സിൻ സ്വീകരിക്കാൻ ആഗ്രഹി ക്കുന്ന വർ സെഹ കോൾ സെന്റർ, സെഹ ആപ്പ് മുഖേന ഒരു ആരോഗ്യ കേന്ദ്രത്തിലോ അല്ലെങ്കിൽ SEHA COVID – 19 ഡ്രൈവ് – ത്രൂ സേവന കേന്ദ്ര ങ്ങളിലോ മുന്‍ കൂട്ടി സമയം നിശ്ചയിച്ചു മാത്രം ഫ്ലൂ വാക്സിന്‍ സ്വീകരിക്കുവാന്‍ എത്തുക എന്നും സെഹ അഭ്യർത്ഥിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം