അബുദാബി : വാഹനം ഓടിക്കുന്നവർ കാലാവസ്ഥ യിലെ മാറ്റം ഉൾക്കൊണ്ട് കൂടുതൽ ശ്രദ്ധാലുക്കൾ ആവണം എന്ന് അബുദാബി പോലീസ്.
ടാക്സി ഡ്രൈവര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ബോധ വത്കരണ ക്ലാസ്സിലാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. ഗതാഗത രംഗത്തെ സമഗ്ര മാറ്റങ്ങൾ, പുതുക്കിയ നിയമ ങ്ങൾ, വിവിധ കാലാവസ്ഥകളിൽ ഡ്രൈവ് ചെയ്യു മ്പോള്‍ പാലിക്കേണ്ടതായ മുൻ കരുതലുകൾ എന്നിവ വിശദീകരിച്ചു.
വാഹനങ്ങൾ തമ്മില്‍ മതിയായ അകലം ഇല്ലാതെയുള്ള ഡ്രൈവിംഗ്, അനുവദിച്ചതില്‍ കൂടുതല്‍ വേഗത എന്നിവ യാണ് വാഹന അപകട ങ്ങളുടെ പ്രധാന കാരണങ്ങൾ.
ഇത്തരം കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ സത്വര ശ്രദ്ധ ചെലുത്തുകയും നിയമം അനുശാസിക്കുന്ന രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്യണം എന്നും പോലീസ് മുന്നറിയിപ്പു നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, ഗതാഗതം, പോലീസ്, സാമൂഹികം