അബുദാബി : പ്രതികൂല കാലാവസ്ഥയില്‍ വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന പുതിയ ഇലക്‌ട്രോണിക് പാനലുകള്‍ അബുദബിയിലെ റോഡുക ളില്‍ സ്ഥാപിച്ചു. മണിക്കൂറിൽ 80 കിലോ മീറ്റർ വേഗ പരിധി ഫ്ലാഷ് ലൈറ്റിന്‍റെ സഹായത്തോടെ ഏതു കാലാവസ്ഥ യിലും ദൃശ്യമാവും വിധമാണ് ഇ- പാനല്‍ ബോര്‍ഡുകള്‍. മൂടല്‍ മഞ്ഞ്, മണല്‍ കാറ്റ്, മഴ, ശക്തമായ കാറ്റ് എന്നിവയിൽ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകുന്നു.
#أخبارنا | #شرطة_أبوظبي تُثبتْ لوحات إلكترونية لتعزيز منظومة خفض السرعات
التفاصيل : https://t.co/1b5rCNygsl#أخبار_شرطة_أبوظبي pic.twitter.com/zpRY1cJ68F
— شرطة أبوظبي (@ADPoliceHQ) April 15, 2022
ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയ ങ്ങളിൽ വാഹനങ്ങൾ ഓടിക്കരുത്. ഡ്രൈവർ മാരുടെ ക്ഷീണം, മയക്കം എന്നിവ അപകടങ്ങളിലേക്ക് നയിക്കാം എന്നതിനാൽ വാഹനം ഓടിക്കുന്നതിനു മുൻപായി മതിയായ വിശ്രമം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നും അബുദബി പോലീസ് ഓര്‍മ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, ഗതാഗതം, പോലീസ്