തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യ മായ തിലൂടെ നിറവേറ്റപ്പെട്ടത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി – മംഗളൂരു പൈപ്പ് ലൈൻ രാഷ്ട്ര ത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി.
സിറ്റി ഗ്യാസ് വിതരണ ശൃംഖല വ്യാപകം ആക്കുവാൻ വാതക പൈപ്പ് ലൈൻ പൂർത്തീ കരണം സഹായിക്കും. അതു വഴി, ഗാര്ഹിക ആവശ്യത്തിനു വേണ്ടിയുള്ള പ്രകൃതി വാതകത്തിന്റെ ലഭ്യത വർദ്ധിക്കും.
Another promise kept; the Government has been able to realize the Kochi-Mangaluru GAIL Pipeline.
Today, @PMOIndia Shri. @narendramodi ji dedicated it to the nation.
The success of the project is a manifestation of the change in the way business is conducted in the State.
— Pinarayi Vijayan (@vijayanpinarayi) January 5, 2021
ഫാക്ടി ന്റെ വികസന ത്തിനും നിർദിഷ്ട പെട്രോ കെമി ക്കൽസ് പാർക്ക് യാഥാർത്ഥ്യം ആക്കുന്ന തിനും ഈ പദ്ധതി സഹായിക്കും. ഊർജ്ജ രംഗ ത്തും ഇതു വലിയ വികസനം കൊണ്ടു വരും. ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി പൂര്ത്തീകരിക്കുവാന് നിരവധി തടസ്സങ്ങള് ഈ സര്ക്കാരിനു മുന്നില് ഉണ്ടായിരുന്നു. ജന ങ്ങളുടെ ആശങ്ക കൾ പരിഹരിച്ചു കൊണ്ടാണ് എല്ലാ തടസ്സങ്ങളും സർക്കാർ മറി കടന്നത്.
450 കിലോ മീറ്റർ നീളമുള്ള കൊച്ചി – മംഗളൂരു പൈപ്പ് ലൈനി ന്റെ 414 കിലോ മീറ്ററും കേരള ത്തിലാണ്. വലിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ചെറിയ പ്രയാസങ്ങൾ നേരിടേണ്ടി വരിക എന്നത് സ്വാഭാവികം തന്നെ യാണ്. എന്നാൽ പ്രയാസങ്ങൾ അവ ഗണിച്ചു കൊണ്ട് ജനങ്ങൾ പദ്ധതി യുമായി സഹകരിച്ചു. കാരണം, കേരള ത്തിന്റെ സമഗ്ര വികസന ത്തിന് ഈ പദ്ധതി അനിവാര്യം എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തു വാന് സംസ്ഥാന സർക്കാരിന് കഴിഞ്ഞു എന്നും ഉല്ഘാടന ചടങ്ങില് മുഖ്യമന്ത്രി പറഞ്ഞു.