ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.

- pma
വായിക്കുക: food, കര്‍ഷകര്‍, കൃഷി, വ്യവസായം, സാമ്പത്തികം
ന്യൂഡല്‍ഹി : മതിയായ കാരണങ്ങള്‍ ഇല്ലാതെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന നിയമ സഭക്ക് ആറു മാസത്തെ കാലാ വധിയേ ഇനിയുളളൂ എന്നതിനാല്‍ വിജയിച്ചു വരുന്ന എം. എല്‍. എ.മാര്‍ക്ക് പരമാവധി അഞ്ചു മാസം മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുക യുളളൂ. മാത്രമല്ല ഇപ്പോഴത്തെ സാഹ ചര്യത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചു വേണം തെര ഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ചവറ, കുട്ടനാട് ഉപ തെരഞ്ഞെ ടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിനുളള പൊതു പെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസ ത്തിന് തൊട്ടു മുമ്പു വരെ മാത്രമേ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തന കാലാവധി ഉണ്ടാവു കയുളളൂ. നിലവില്‍ ഈ കാര്യങ്ങള്‍ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റി വെക്കുവാന്‍ മതിയായ കാരണ ങ്ങള്‍ അല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
നിയമ പ്രകാരം സീറ്റ് ഒഴിവു വരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തന ത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെ യാണ് ചട്ടം. അതേ സമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടു വെച്ചാല്‍ അത് പരിശോധി ക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയില്ല.
എന്നാൽ കൊവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതില്‍ പരിഗണി ക്കുവാന്‍ കഴിയും എന്നും കമ്മീഷൻ അറിയിച്ചു.
- pma
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമ്പത്തികം
അബുദാബി : ഇസ്രയേൽ ബഹിഷ്കരണ നയം അസാധു ആക്കാൻ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഇസ്രയേലിന് വിലക്ക് ഏർപ്പെടു ത്തി ക്കൊണ്ട് 1972 ൽ പുറപ്പെടുവിച്ച നമ്പർ 15 ഫെഡറൽ നിയമമാണ് ഇപ്പോള്‍ റദ്ദ് ചെയ്തത്. എല്ലാ മേഖല കളിലും യു. എ. ഇ. – ഇസ്രയേൽ സഹ കരണം പ്രഖ്യാപിച്ചു കൊണ്ട് കരാര്‍ തയ്യാറാക്കി യതിന്റെ അടിസ്ഥാന ത്തിലാണ് ഇത്.
ഇസ്രയേൽ ബഹിഷ്കരണ നയം അസാധു ആകുന്ന തോടെ യു. എ. ഇ. യിലുള്ള സ്ഥാപന ങ്ങൾക്കും വ്യക്തി കൾക്കും ഇസ്രയേൽ കമ്പനി കളു മായോ വ്യക്തി കളു മായോ വാണിജ്യ- വ്യവസായ – സാമ്പത്തിക കാര്യ ങ്ങളില്‍ കരാറുകള്‍ ഉണ്ടാക്കാം.
ഇതോടെ ഇസ്രയേലി ഉൽപ്പന്നങ്ങൾക്കും കമ്പനികൾക്കും ഇറക്കുമതിക്കും ഏർപ്പെടുത്തി യിരുന്ന വിലക്കു നീങ്ങി. ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി മുതല്‍ യു. എ. ഇ. യില്‍ ലഭ്യമാവും.
- pma
വായിക്കുക: israel, നിയമം, മതം, യു.എ.ഇ., സാമ്പത്തികം
തിരുവനന്തപുരം : കേന്ദ്ര ന്യൂന പക്ഷ കാര്യ മന്ത്രാലയം, കേരള ത്തിലെ ന്യൂന പക്ഷ സമു ദായ ങ്ങളായ മുസ്ലീം / ക്രിസ്ത്യൻ / സിഖ് / ബുദ്ധ / പാഴ്‌സി / ജൈന സമുദായ ങ്ങളിൽ പ്പെട്ട പ്ലസ് വണ്‍ മുതൽ പി. എച്ച്. ഡി. വരെ പഠിക്കുന്ന വിദ്യാർത്ഥി കൾക്ക് 2020-21 വർഷ ത്തിൽ നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർ ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ന്യൂനപക്ഷ സമുദായ ങ്ങളിൽ പ്പെട്ട വരും കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ യിൽ കവിയാത്ത വരുമായ വിദ്യാര്‍ത്ഥി കള്‍ക്ക് അപേക്ഷിക്കാം.
ഒക്‌ടോബർ 31 നു മുന്‍പായി അപേക്ഷ കൾ ഓണ്‍ ലൈനായി സമര്‍പ്പിക്കു വാന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
മുൻ വർഷത്തെ ബോർഡ് / യൂണി വേഴ്‌സിറ്റി പരീക്ഷ യിൽ 50 ശത മാന ത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് ലഭിച്ചി ട്ടുള്ള ഗവൺ മെന്റ് /എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് സ്ഥാപന ങ്ങളിൽ ഹയർ സെക്കന്ററി / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം / എം. ഫിൽ. / പി. എച്ച്. ഡി. കോഴ്‌സു കളിൽ പഠി ക്കുന്ന വർക്കും എൻ. സി. വി. ടി. യിൽ അഫിലി യേറ്റ് ചെയ്തിട്ടുള്ള ഐ. ടി. ഐ. / ഐ.. ടി. സി. കളിൽ പഠിക്കുന്ന വർക്കും പ്ലസ് വൺ, പ്ലസ് ടു തല ത്തിലുള്ള ടെക്‌നിക്കൽ / വൊക്കേഷ ണൽ കോഴ്‌സു കളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
വിദ്യാർത്ഥികൾ മെരിറ്റ്- കം- മീൻസ് സ്‌കോളർ ഷിപ്പി ന്റെ പരിധി യിൽ വരാത്ത കോഴ്‌സു കളിൽ പഠിക്കുന്ന വര്‍ ആയിരിക്കണം.
കോഴ്‌സി ന്റെ മുൻ വർഷം സ്‌കോളർ ഷിപ്പ് ലഭിച്ച വിദ്യാർത്ഥി കൾ മുൻ വർഷത്തെ രജിസ്‌ട്രേ ഷൻ ഐ. ഡി. ഉപയോഗിച്ച് പുതുക്കി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ സ്‌കോളർ ഷിപ്പ് കേരള യുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
ഫോൺ : 9446 096 580, 9446 780 308, 0471- 230 6580.
ഇ- മെയിൽ : postmatricscholarship @ gmail. com
- pma
വായിക്കുക: kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമ്പത്തികം
തിരുവനന്തപുരം : കേന്ദ്ര ന്യൂന പക്ഷ കാര്യ മന്ത്രാലയം, കേരള ത്തിലെ ന്യൂന പക്ഷ സമു ദായ ങ്ങളായ മുസ്ലീം / ക്രിസ്ത്യൻ / സിഖ് / ബുദ്ധ / പാഴ്‌സി / ജൈന സമുദായ ങ്ങളിൽ പ്പെട്ട പ്ലസ് വണ്‍ മുതൽ പി. എച്ച്. ഡി. വരെ പഠിക്കുന്ന വിദ്യാർത്ഥി കൾക്ക് 2020-21 വർഷ ത്തിൽ നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർ ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ന്യൂനപക്ഷ സമുദായ ങ്ങളിൽ പ്പെട്ടവരും കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ യിൽ കവിയാത്ത വരുമായ വിദ്യാര്‍ത്ഥി കള്‍ക്ക് അപേക്ഷിക്കാം.
ഒക്‌ടോബർ 31 നു മുന്‍പായി അപേക്ഷ കൾ ഓണ്‍ ലൈനായി സമര്‍പ്പിക്കു വാന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
മുൻ വർഷത്തെ ബോർഡ് / യൂണി വേഴ്‌സിറ്റി പരീക്ഷ യിൽ 50 ശത മാന ത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് ലഭിച്ചിട്ടുള്ള ഗവൺമെന്റ് /എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് സ്ഥാപന ങ്ങളിൽ ഹയർ സെക്കന്ററി / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം / എം. ഫിൽ. / പി. എച്ച്. ഡി. കോഴ്‌സു കളിൽ പഠിക്കുന്ന വർക്കും എൻ. സി. വി. ടി. യിൽ അഫിലി യേറ്റ് ചെയ്തിട്ടുള്ള ഐ. ടി. ഐ. / ഐ.. ടി. സി. കളിൽ പഠിക്കുന്ന വർക്കും പ്ലസ് വൺ, പ്ലസ് ടു തല ത്തിലുള്ള ടെക്‌നിക്കൽ / വൊക്കേഷണൽ കോഴ്‌സു കളിൽ പഠിക്കുന്ന വർക്കും അപേക്ഷിക്കാം.
വിദ്യാർത്ഥികൾ മെരിറ്റ്- കം- മീൻസ് സ്‌കോളർ ഷിപ്പി ന്റെ പരിധി യിൽ വരാത്ത കോഴ്‌സു കളിൽ പഠിക്കുന്ന വര്‍ ആയിരിക്കണം.
കോഴ്‌സി ന്റെ മുൻ വർഷം സ്‌കോളർ ഷിപ്പ് ലഭിച്ച വിദ്യാർത്ഥി കൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐ. ഡി. ഉപയോഗിച്ച് പുതുക്കി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ സ്‌കോളർ ഷിപ്പ് കേരള യുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
ഫോൺ : 9446 096 580, 9446 780 308, 0471- 230 6580.
ഇ- മെയിൽ : postmatricscholarship @ gmail. com
- pma
വായിക്കുക: kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമ്പത്തികം