ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപനം തടയു ന്നതി നായി രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി.
സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സോണുകൾ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന ങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.
ബസ്സുകള്‍ അടക്കമുള്ള യാത്രാ വാഹന ങ്ങളുടെ സഞ്ചാരം സംസ്ഥാന ത്തിന് തീരുമാനിക്കാം. കേന്ദ്ര ഭരണ പ്രദേശ ങ്ങളു ടെയും സംസ്ഥാന ങ്ങളു ടെയും പരസ്പര സമ്മത ത്തോടെ ബസ്സ് സർവ്വീസുകൾ ഉൾപ്പെടെ അന്തർ സംസ്ഥാന യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ആഭ്യന്തര – അന്താ രാഷ്ട്ര യാത്രാ വിമാന സർവ്വീസുകൾ, മെട്രോ ഗതാഗതം എന്നിവ വിലക്കിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണു കളിൽ ഒരു തര ത്തിലും ഉള്ള യാത്രയും അനുവദിക്കില്ല. ഇവിടങ്ങളില്‍ നിന്നും ആരെയും പുറത്ത് ഇറങ്ങാന്‍ അനുവാദം ഇല്ല. പുറത്തു നിന്നും വാഹനമോ ആള്‍ പ്രവേശനമോ പാടില്ല.
ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫു കൾ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളി കൾ, ആംബുലൻസു കൾ എന്നിവക്ക് യാത്രാ അനുമതി നല്‍കിയിട്ടുണ്ട്.സ്കൂളുകള്‍, കോളേജുകള്‍, ട്രെയിനിംഗ് – കോച്ചിംഗ് സെന്ററു കള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് 31 വരെ അടച്ചിടും. എന്നാല്‍ ഓൺ ലൈൻ – വിദൂര വിദ്യാഭ്യാസം എന്നിവ തുടരും.