സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു

August 1st, 2020

gold-price-gains-epathram

കൊച്ചി : കൊവിഡ് കാലത്തും സ്വർണ്ണ വിലയിൽ വൻ വർദ്ധന രേഖപ്പെടുത്തി. ആഗസ്റ്റ് ഒന്ന് ശനിയാഴ്ച സ്വർണ്ണ വില ഒരു പവന് 40000 രൂപ കടന്നു.

തുടര്‍ച്ചയായി പത്താം ദിവസമാണ് വിലയിൽ ഈ കുതിച്ചു കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് സ്വർണ്ണവില ഗ്രാമിന് 5020 രൂപ യാണ്. പവന് 40,160 രൂപ.

പണിക്കൂലി, സെസ്സ്, ജി. എസ്. ടി.എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണ്ണ ആഭരണ ത്തിനു 44,000 രൂപയില്‍ അധികം വില നല്‍കേണ്ടി വരും. പവന്‍ വില ഒരു വര്‍ഷ ത്തില്‍ 14,240 രൂപ വര്‍ദ്ധിച്ചതായി കണക്കു കള്‍ പറയുന്നു.

ആഗോള സമ്പദ് ഘടനയില്‍ കൊവിഡ് വ്യാപനം കൊണ്ടുള്ള ഭീഷണിയാണ് വില വര്‍ദ്ധനക്കു കാരണം എന്നു സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് നിയന്ത്രണാധീനം ആവുന്നതു വരെ വില വര്‍ദ്ധന തുടരും എന്നുമാണ് കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , ,

Comments Off on സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു

പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

July 23rd, 2020

bank-note-indian-rupee-2000-ePathram
കൊച്ചി : വിദേശ മലയാളികളുടെ കേരള ത്തിലെ ബാങ്കു കളിലുള്ള നിക്ഷേപം (എൻ. ആർ. ഐ. ഡെപ്പോസിറ്റ്) ഒരു കോടി 99 ലക്ഷം രൂപ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം (2019) ഡിസംബർ 31 വരെയുള്ള കണക്കാണിത്.

ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള എൻ. ആർ. ഐ. നിക്ഷേപം രണ്ടു ലക്ഷം കോടി രൂപ യോളം എത്തുന്നത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതി യിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 % വാർഷിക വർദ്ധന യാണ് എൻ. ആർ. ഐ. നിക്ഷേപ ത്തിൽ രേഖ പ്പെടുത്തി യിട്ടുള്ളത്.

പൊതുമേഖലാ ബാങ്ക് ശാഖ കളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. ബാക്കി യുള്ള തുക സ്വകാര്യ ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കു കളിലും നടത്തിയ എൻ. ആർ. ഐ. നിക്ഷേപ ങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

കൊവിഡ്  പ്രതിരോധം : ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി

July 18th, 2020

covid-19-saturday-holiday-for-kerala-banks-ePathram

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കുകൾ ഇനി മുതല്‍ എല്ലാ ശനിയാഴ്ചകളിലും അടച്ചിടും. കൊവിഡ് പ്രതിരോധ ത്തിന്റെ ഭാഗ മായിട്ടാണ് എല്ലാ ബാങ്കു കളും ശനിയാഴ്ച കളിൽ അവധി നല്‍കിയിരിക്കുന്നത്. നിലവിലുള്ള രണ്ടാം ശനി, നാലാം ശനി ദിവസ ങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്.

പ്രവൃത്തി സമയങ്ങളില്‍ ബാങ്കു കളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍ കരുത ലുകളും കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ മാനേജര്‍മാരും ശ്രദ്ധിക്കണം എന്നും അറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on കൊവിഡ്  പ്രതിരോധം : ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി

സ്വര്‍ണ്ണക്കടത്ത് : മുന്‍ കേസുകള്‍ അന്വേഷി ക്കുവാന്‍ പ്രത്യേക സംഘം

July 16th, 2020

gold-bars-ePathram
കോഴിക്കോട് : സ്വര്‍ണ്ണക്കടത്തു കേസുകളില്‍ പുനരന്വേണം നടത്തുവാന്‍ എന്‍. ഐ. എ. ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡി. ആര്‍. ഐ., എയര്‍ കസ്റ്റംസ്, കസ്റ്റംസ് പ്രിവന്റീവ് എന്നീ ഡിപ്പാര്‍ട്ടു മെന്റു കളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീ കരിക്കും.

കൊച്ചി കസ്റ്റംസ് കമ്മീഷണ റേറ്റിലെ ഉന്നത ഉദ്യോഗസ്ഥ ന്റെ നിയന്ത്രണ ത്തില്‍ ആയിരിക്കും ഈ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. കേരള ത്തിലെ വിമാന ത്താവള ങ്ങള്‍ വഴി 2010 നു ശേഷം നടന്ന സ്വര്‍ണ്ണ ക്കടത്തു കേസു കള്‍ ആയിരിക്കും ഈ സംഘം അന്വേഷി ക്കുന്നത്. അഞ്ചു വര്‍ഷ ത്തി നിടെ അയ്യായിരം കിലോ യില്‍ അധികം സ്വര്‍ണ്ണം കടത്തി എന്നാണ് എന്‍. ഐ. എ. യുടെ വിലയിരുത്തല്‍.

- pma

വായിക്കുക: , , , ,

Comments Off on സ്വര്‍ണ്ണക്കടത്ത് : മുന്‍ കേസുകള്‍ അന്വേഷി ക്കുവാന്‍ പ്രത്യേക സംഘം

പഴകിയ നോട്ടുകൾ എല്ലാ ബാങ്കു കളിലും മാറാം

July 13th, 2020

writing-on-currency-rupee-note-rbi-ePathram

ന്യൂഡല്‍ഹി : പഴകിയതും ഉപയോഗ ശൂന്യവുമായ നോട്ടുകളും നാണയങ്ങളും ബാങ്കുകള്‍ സ്വീകരിച്ച് പുതിയത് മാറ്റി നല്‍കണം എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഷെഡ്യൂൾഡ് ബാങ്കുകളുടെ എല്ലാ ശാഖകളിലും ഉപയോഗ ശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റി ക്കൊടുക്കണം എന്നാണ് ആര്‍. ബി. ഐ. ബാങ്കുകൾക്ക് നൽകിയ നിര്‍ദ്ദേശം.

രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ മൂല്യമുള്ള രൂപ / നാണയം ആയാലും ബാങ്കു കൾ സ്വീകരിക്കണം. ബാങ്കുകളില്‍ എത്തുന്ന ഇത്തരം പഴയ നോട്ടുകളും നാണയങ്ങളും കറൻസി ചെസ്റ്റിൽ സൂക്ഷിക്കണം. പിന്നീട് ബാങ്കുകൾ നേരിട്ട് ആർ. ബി. ഐ. ഓഫീ സി ലേക്ക് എത്തിക്കണം.

ഒരു രൂപ, രണ്ടു രൂപ നാണയങ്ങൾ ബാങ്കില്‍ നല്‍കു മ്പോള്‍ പരമാവധി 100 നാണയ ങ്ങളുടെ പാക്കറ്റ് ആക്കി നൽകിയാൽ കാഷ്യർമാർക്ക് സൗകര്യം ആകും എന്നും ഈ സംവിധാനത്തെ കുറിച്ച് ബാങ്ക് ജീവനക്കാർ പൊതു ജന ങ്ങൾക്ക് വിവരം നൽകണം എന്നും ആർ. ബി. ഐ. അധികൃതർ അറിയിച്ചു.

മഷികൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക് 

- pma

വായിക്കുക: , , ,

Comments Off on പഴകിയ നോട്ടുകൾ എല്ലാ ബാങ്കു കളിലും മാറാം

Page 42 of 123« First...102030...4041424344...506070...Last »

« Previous Page« Previous « സ്വപ്‍നയും സന്ദീപും റിമാന്റിൽ
Next »Next Page » സ്വര്‍ണ്ണക്കടത്ത് : മുന്‍ കേസുകള്‍ അന്വേഷി ക്കുവാന്‍ പ്രത്യേക സംഘം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha