പത്തു ബാങ്കുകള്‍ ലയിപ്പിക്കും : നിര്‍മ്മലാ സീതാ രാമന്‍

March 5th, 2020

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡൽഹി : പത്തു പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലു ബാങ്കുകള്‍ ആക്കി ചുരുക്കും എന്ന് കേന്ദ്ര ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാ രാമന്‍.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയൻറൽ ബാങ്ക് ഓഫ് കോമേസ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കു മായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നി വ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യുമായും ലയിപ്പിക്കും. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിപ്പിക്കും.

രാജ്യത്ത് അന്തർ ദ്ദേശീയ നിലവാരത്തി ലുള്ള ബാങ്കുകൾ പ്രവര്‍ത്തിക്കുക എന്നതാണ് ബാങ്കു കള്‍  ലയിപ്പി ക്കുന്ന തി ലൂടെ ലക്ഷ്യം വെക്കുന്നത് എന്നും ഏപ്രില്‍ ആദ്യ വാരം തന്നെ ലയന പ്രക്രിയ പൂര്‍ത്തി യാകും എന്നും മന്ത്രി പറഞ്ഞു.

ബാങ്കിംഗ് രംഗത്തെ സമഗ്രമായ മുന്നേറ്റം ലക്ഷ്യ മാക്കി മുന്‍ വര്‍ഷ ങ്ങ ളില്‍ എസ്. ബി. ഐ. യുടെ അഞ്ച് അനു ബന്ധ ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലേക്ക് ലയിപ്പിച്ചി രുന്നു.

ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് ബറോഡ യുമായി ലയിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പത്തു ബാങ്കുകള്‍ ലയിപ്പിക്കും : നിര്‍മ്മലാ സീതാ രാമന്‍

പാന്‍ – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 നു ശേഷം പതിനായിരം രൂപ പിഴ

March 2nd, 2020

indian-identity-card-pan-card-ePathram
ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് – ആധാര്‍ കാര്‍ഡ് എന്നിവ തമ്മില്‍ ലിങ്ക് ചെയ്യു വാനുള്ള അവ സാന തിയ്യതി മാര്‍ച്ച് 31 ആയിരിക്കും. ഇവ തമ്മില്‍ ഈ തിയ്യതി ക്കുള്ളില്‍ ബന്ധി പ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ് അസാധു ആവുക യും ശേഷം പാന്‍ കാര്‍ഡിന്റെ ഓരോ ഉപയോഗ ത്തിനും 10,000 രൂപ വീതം പിഴ നല്‍ കേണ്ടി വരും എന്നും അധി കൃതർ മുന്നറി യിപ്പു നല്‍കി.

ആദായ നികുതി നിയമ ത്തിലെ വകുപ്പ് 272 ബി പ്രകാരം ആയിരിക്കും പിഴ അടക്കേണ്ടി വരിക. ബാങ്ക് അടക്കം എല്ലാ സാമ്പത്തിക ഇട പാടു കള്‍ക്കും പാന്‍ കാര്‍ഡ് – ആധാര്‍ കാര്‍ഡ് നമ്പറുകൾ നല്‍കി യിട്ടുള്ള തിനാല്‍ തുടര്‍ന്നുള്ള എല്ലാ ആധാര്‍ ഉപ യോഗ ങ്ങളിലും പാന്‍ കാര്‍ഡ് ആവശ്യ മായി വരും. നിലവില്‍ ബാങ്കില്‍ 50,000 രൂപയോ അതിന്നു മുകളി ലുള്ള സംഖ്യകളും നിക്ഷേ പിക്കു മ്പോള്‍ പാന്‍ നല്‍കേണ്ടി വരുന്നുണ്ട്.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ ഉടനെ തന്നെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന യോഗ്യമാകും. അതിനു ശേഷം വരുന്ന ഇട പാടു കള്‍ക്ക് പാന്‍ കാര്‍ഡ് നല്‍കി യാല്‍ പിഴ നല്‍കേണ്ടതില്ല. ആക്ടീവ് അല്ലാത്ത പാന്‍ കാര്‍ഡ് കയ്യില്‍ ഉള്ള വര്‍ വീണ്ടും പുതിയ കാര്‍ഡിന്ന് അപേക്ഷി ക്കുവാന്‍ പാടില്ല. ആധാറു മായി ലിങ്ക് ചെയ്താല്‍ പഴയ കാര്‍ഡ് ആക്ടീവ് ആവുകയും ചെയ്യും.

എന്നാല്‍ ബാങ്ക് എക്കൗണ്ട് തുടങ്ങുന്നതിന്നും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കു ന്നതിന്നും മറ്റുമായി തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ് നല്‍കിയിട്ടുള്ള വര്‍ക്ക് പിഴ ബാധകം അല്ല.

- pma

വായിക്കുക: , , , ,

Comments Off on പാന്‍ – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 നു ശേഷം പതിനായിരം രൂപ പിഴ

സൗദി അറേബ്യ യില്‍ ‘ബയാന്‍ പേ’ ക്ക് അനുമതി : ഫിനാബ്ലർ പ്രവർത്തനം വ്യാപിപ്പിക്കുന്നു

February 27th, 2020

finablr-s -bayan-pay-awarded-license-of-saudi-authority-sama-ePathram
റിയാദ് : പ്രശസ്ത ധന വിനിമയ ശൃംഖ ല യായ ഫിനാബ്ല റിന്റെ ഭാഗ മായ, സൗദി അറേബ്യ ആസ്ഥാന മായുള്ള ഡിജിറ്റൽ പേയ്‌ മെന്റ് സൊല്യൂ ഷൻ ദാതാവ് ‘ബയാൻ പേ’ ക്ക് സൗദി അറേ ബ്യൻ മോണിറ്ററി അഥോറിറ്റി (SAMA) യുടെ പൂർണ്ണ പ്രവർത്തന അനുമതി ലഭിച്ചു.

‘സമ’ മുന്നോട്ടു വെക്കുന്ന നിർദ്ദേ ശങ്ങൾ തൃപ്തി കര വും വിജയ കരവു മായി പാലി ക്കുന്ന തിന്റെ അടി സ്ഥാന ത്തിലാണ് ഈ അംഗീ കാരം. രാജ്യത്തെ ജനങ്ങൾക്ക് ഡിജിറ്റൽ വാലറ്റ് വഴി പണമിട പാടു കൾ, ഇ – കോമേ ഴ്‌സ്, ചെറുകിട മധ്യനിര ബിസിനസ്സ് പേയ് മെ ന്റ്സ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി സാദ്ധ്യ മാവുന്നു.

തങ്ങളുടെ നിലവി ലുള്ള ഡിജി റ്റൽ സേവന ങ്ങൾ വിപുലീ കരി ക്കുന്ന തിന്റെ ഭാഗ മായി ‘ബയാൻ പേ’ മുഖേന സൗദി അറേ ബ്യ യില്‍ ഉടനീള മുള്ള ഉപ യോ ക്താ ക്കൾക്കും വാണിജ്യ സംരംഭകർക്കും ആഭ്യന്തര തല ത്തി ലും രാജ്യാ ന്തര തല ത്തിലും പണമിടപാടുകൾ നട ത്തുവാന്‍ ഇതോടെ എളുപ്പത്തിൽ കഴിയും.

ഫിനാബ്ലറിന്റെ ആഗോള തല ത്തിലെ വിപുല ശൃംഖല യും പരിചയ സമ്പ ത്തും വൈദ ഗ്ധ്യ വും ‘ബയാൻ പേ’ യുടെ പ്രവർ ത്തന ങ്ങൾക്കും സേവന ങ്ങൾക്കും ആക്കം കൂട്ടും. ‘ബയാൻ പേ’ യുടെ മുഖ്യ പ്രവർത്തന ങ്ങളിൽ ഉൾ പ്പെടുന്നവയാണ് ബയാൻ പേ ബിസി നസ്സും ബയാൻ പേ വാലറ്റും.

സൗദി അറേബ്യയിലെ ബിസിനസ്സ് സ്ഥാ പന ങ്ങൾ തമ്മിലും സ്ഥാപനങ്ങളും ഉപ ഭോക്താ ക്കളും തമ്മിലും ബിസിനസ്സ് സ്ഥാപനങ്ങളും സർക്കാർ സ്ഥാപന ങ്ങളും തമ്മിലും ഏറ്റവും വേഗ ത്തിലും എളുപ്പത്തിലും സുര ക്ഷിത മാ യി പണമിടപാട് സാദ്ധ്യമാക്കുന്ന ഓൺ ലൈൻ പെയ്‌മെന്റ്സ് സേവന സഞ്ച യിക യാണ് ബയാൻ പേ ബിസിനസ്സ്.

ലോക ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് 43 ബില്യൺ അമേരിക്കൻ ഡോള റിന്റെ രാജ്യാ ന്തര വിനിമയം നടക്കുന്ന സൗദി അറേബ്യ യി ലെ ഉപ ഭോക്താ ക്കൾക്ക് ഫിനാബ്ലറിന്റെ നൂതന സാങ്കേതിക സംവിധാന ങ്ങളുടെ സഹായ ത്തോടെ അതിർത്തി കൾക്ക് അപ്പുറ ത്തേക്കും തടസ്സ ങ്ങള്‍ ഇല്ലാതെ സുരക്ഷി ത മായി നിയമാ നുസൃത പണ മിടപാടിന് സൗക ര്യം ഒരുക്കുന്ന ഇ _ വാലറ്റ് സേവനം ആണ് ബയാൻ പേ വാലറ്റ്.

- pma

വായിക്കുക: , , , , , ,

Comments Off on സൗദി അറേബ്യ യില്‍ ‘ബയാന്‍ പേ’ ക്ക് അനുമതി : ഫിനാബ്ലർ പ്രവർത്തനം വ്യാപിപ്പിക്കുന്നു

2000 രൂപ നോട്ടു കള്‍ എ ടി എമ്മു കളില്‍ നിന്ന്പിന്‍ വലിക്കുന്നു

February 27th, 2020

indian-rupee-note-2000-removed-from-sbi-atm-ePathram
ന്യൂ‍ഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ.) യുടെ എ ടി എമ്മു കളില്‍  നിന്നും മാര്‍ച്ച് 31 ന് മുന്‍പായി 2,000 രൂപ നോട്ടു കള്‍ പിന്‍ വലിക്കും. ഇതിന്റെ പ്രക്രിയ മാര്‍ച്ച് 31ന് ഉള്ളില്‍ തന്നെ പൂര്‍ത്തി യാക്കണം എന്നുള്ള സര്‍ക്കുലര്‍ എസ്. ബി. ഐ. മാനേജര്‍ മാര്‍ക്ക് അയച്ചു കഴിഞ്ഞു.

2020 മാര്‍ച്ചിനു ശേഷം എ. ടി. എം. മെഷ്യനുകളില്‍ നിന്നും 500, 200, 100 രൂപാ നോട്ടുകള്‍ മാത്രം ലഭിക്കുക യുള്ളൂ. എന്നാല്‍ 2,000 രൂപ നോട്ടുകള്‍ സി. ഡി. എം. (ക്യാഷ് ഡെപ്പോസിറ്റ് മെഷ്യന്‍) കളില്‍ നിക്ഷേപിക്കാം.

TAG : സാമ്പത്തികം സാങ്കേതികം, 

* 500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചു 

* നോട്ട് നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ് 

* നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക മാന്ദ്യത്തിന് സാദ്ധ്യത 

* നോട്ടു നിരോധനം – കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി  

* ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടുകളില്‍ നിന്ന് ഒഴിവാക്കും

- pma

വായിക്കുക: , ,

Comments Off on 2000 രൂപ നോട്ടു കള്‍ എ ടി എമ്മു കളില്‍ നിന്ന്പിന്‍ വലിക്കുന്നു

പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

February 13th, 2020

k-v-abdul-khader-gvr-mla-epathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. കെ. വി. അബ്ദുൾ ഖാദർ അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രഭാഷണം നടത്തുന്നു.

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യിൽ ‘കേരള സർക്കാ രിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും.

മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണ ത്തിന്റെ ഭാഗ മായി കെ. എസ്. സി. സംഘടി പ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര വിജയി കൾക്ക് സമ്മാന ങ്ങൾ നൽകും.

Kerala Pravsi Welfare Board

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

Page 45 of 124« First...102030...4344454647...506070...Last »

« Previous Page« Previous « യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി
Next »Next Page » കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha