ന്യൂഡല്‍ഹി : ഉള്ളി പൂഴ്ത്തി വെച്ച വ്യാപാരികള്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരെ ആദായ നികുതി വകുപ്പ് പരിശോധന നടത്തി പിടി കൂടാന്‍ ആരംഭിച്ചതോടെ രാജ്യത്ത് ഉള്ളി വിലയില്‍ കുറവ് അനുഭവപ്പെട്ടു. അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ കിലോയ്ക്ക് വില കുറഞ്ഞു കിലോ വില അറുപത് രൂപ വരെയായി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി തടഞ്ഞതോടെ ഉള്ളിയുടെ വില വീണ്ടും ഉയരുമെന്ന ആശങ്ക ഇതോടെ നിയന്ത്രണ വിധേയമായതായി കണക്കാക്കപ്പെടുന്നു.
മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും കാലം തെറ്റി പെയ്ത മഴ മൂലം ഉണ്ടായ വന്‍ കൃഷി നാശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജ്യത്ത് ഉള്ളി വില 85 രൂപ വരെ ഉയര്‍ന്നിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, സാമ്പത്തികം
പൂഴ്ത്തി വെപ്പുകരുടെയും അവധി വ്യാപരക്കരുടെയും ഗോദാമുകള്‍ പിടിച്ചടക്കുകയും അവിടെ പൂഴ്ത്തി വച്ചിരിക്കുന്ന സാധനങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ജനങ്ങളുടെ മുന്‍കൈ വികസിക്കാതെ വിലക്കയറ്റം നിയന്ത്രണത്തില്‍ ആവില്ല.