ബോഫോഴ്സ് തോക്ക് ഇടപാടില്‍ വിന്‍ ചദ്ദയ്ക്കും ഒട്ടേവിയോ ഖത്ത്രോച്ചി യ്ക്കും 41 കോടി രൂപ കമ്മീഷന്‍ ലഭിച്ചു എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇരുപത്തി അഞ്ചു വര്ഷം പഴക്കമുള്ള ബോഫോഴ്സ് കേസിന്മേലുള്ള ക്രിമിനല്‍ നടപടികള്‍ പുനരാരംഭിക്കണം എന്ന് രാജ്യ സഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു.
ബോഫോഴ്സ് കേസ് വെറും ഒരു കോഴക്കേസല്ല. വന്‍ തോതില്‍ കേസ് തേച്ചു മായ്ച്ചു കളയാനുള്ള കാര് നീക്കങ്ങളാണ് ഈ കേസില്‍ നടന്നിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2004ല്‍ യു. പി. എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നിശ്ശബ്ദമായി ബോഫോഴ്സ് കേസ് പൂഴ്ത്തി കളയാനുള്ള ശ്രമം നടന്നു വന്നിരുന്നു. ഒട്ടേവിയോ ഖത്ത്രോച്ചി യ്ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കോണ്ഗ്രസ് സര്‍ക്കാര്‍ സി. ബി. ഐ. ക്ക് അനുമതി നല്കിയിരുന്നുമില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം