കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു

October 26th, 2023

ksc-keralotsavam-2023-coupon-release-ePathram

അബുദാബി: കേരള സോഷ്യൽ സെന്‍റർ ഒരുക്കുന്ന കേരളോത്സവം-2023 നവംബർ 24, 25, 26 തീയ്യതികളില്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും. നാട്ടുത്സവത്തിന്‍റെ സകല ചേരുവകളും കോർത്തിണക്കി ഒരുക്കുന്ന കേരളോത്സവത്തിൽ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന തട്ടു കടകൾ, വിവിധ വാണിജ്യ സ്റ്റാളുകൾ, പുസ്തക ശാലകൾ, ശാസ്ത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്‌ തുടങ്ങിയവ ഉണ്ടായിരിക്കും.

കേരളോത്സവത്തിന്‍റെ പ്രവേശന കൂപ്പണ്‍ നറുക്കിട്ട് ഒന്നാം സമ്മാനമായി കാര്‍, കൂടാതെ നൂറോളം വൈവിധ്യമാര്‍ന്ന സമാശ്വാസ സമ്മാനങ്ങളും നല്‍കും.

കേരളോത്സവം പ്രവേശന കൂപ്പണ്‍ വില്പനയുടെ ഉദ്‌ഘാടനം കെ. എസ്. സി. യില്‍ നടന്നു. പ്രായോജക പ്രതി നിധികള്‍, സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടനാ സാരഥികളും സംബന്ധിച്ചു. KSC FB PAGE

- pma

വായിക്കുക: , , , ,

Comments Off on കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു

ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട

October 20th, 2023

liver-transplantation-in-tvm-medical-collage-hospital-ePathram
കൊച്ചി : കൊച്ചി : റോബോട്ടിക് സര്‍ജറി പോലെയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വ്യാപകമായ കാല ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലഭിക്കുവാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം എന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

എറണാകുളം മരട് സ്വദേശി, തന്‍റെ അമ്മയുടെ കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ സര്‍ജറി നടത്തി ഡിസ്ചാര്‍ജ്ജ് ചെയ്തു.

ചികിത്സക്ക് ചെലവു വന്ന തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചു. എങ്കിലും 24 മണിക്കൂര്‍ ആശുപത്രി വാസം ഇല്ല എന്നതിനാല്‍ ഔട്ട് പേഷ്യന്‍റ് (ഒ. പി.) ചികിത്സയായി കണക്കില്‍ പ്പെടുത്തിക്കൊണ്ട് ക്ലെയിം അപേക്ഷ ഇന്‍ഷ്വറന്‍സ് കമ്പനി നിരസിച്ചു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്. കൂടാതെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടും എന്നുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അഥോറിറ്റി (ഐ. ആര്‍. ഡി. എ. ഐ.) യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു.

പരാതിക്കാരന്‍റെ ആവശ്യം നില നില്‍ക്കെ തന്നെ മറ്റൊരു പോളിസി ഉടമക്ക് ഇതേ ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിച്ചു എന്നും കോടതി കണ്ടെത്തി. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേല്‍ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്‍റെ വീഴ്ചയാണ് എന്ന് ബോധ്യമായതോടെ ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ട പരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം എന്നും ഉത്തരവ് നല്‍കി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട

ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 : കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം

October 16th, 2023

mar-thoma-church-harvest-festival-2023-ePathram

അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 നവംബർ 26 ഞായറാഴ്ച 3 മണി മുതൽ മുസ്സഫയിലെ പള്ളി അങ്കണത്തിൽ നടക്കും. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രപ്പോലീത്ത ഡോക്ടര്‍ യുയാകിം മാർ കൂറിലോസ് തിരുമേനി ഹാര്‍വെസ്റ്റ് ഫെസ്റ്റ് എൻട്രി – ഫുഡ് കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

harvest-festival-2023-abudhabi-mar-thoma-church-ePathram

റവ. ജിജു ജോസഫ്, റവ. അജിത് ഈപ്പൻ തോമസ്, റവ. മാത്യു സക്കറിയ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺ വീനർ ബിജു പാപ്പച്ചൻ, എൻട്രി കൂപ്പൺ കൺവീനർ റെജി ബേബി, ഫുഡ് കൂപ്പൺ കൺവീനർ സാം കുര്യൻ, ഇടവക സെക്രട്ടറി ബിജു കുര്യൻ, ട്രെസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ് , വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, ഇടവക ഭാരവാഹികൾ നേതൃത്വം നൽകി.

2023 നവംബർ 26 ഞായറാഴ്ച മുന്ന് മണി മുതൽ മുസ്സഫയിലെ മാർത്തോമ്മാ പള്ളി അങ്കണത്തിൽ അരങ്ങേറുന്ന ഹാര്‍ വെസ്റ്റ് ഫെസ്റ്റ് 2023 ആഘോഷ ത്തില്‍ ലൈവ് ഫുഡ് സ്റ്റാളുകളില്‍ കേരളത്തിമയാര്‍ന്ന ഭക്ഷ്യ വിഭവങ്ങള്‍, മറ്റു സ്റ്റാളുകള്‍ കൂടാതെ വേറിട്ട വിവിധ വിനോദ പരിപാടികൾ എന്നിവ നടത്തപ്പെടും എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 052 631 1743 (നോബിള്‍ സാം സൈമണ്‍)

- pma

വായിക്കുക: , , , , , ,

Comments Off on ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2023 : കൂപ്പണുകളുടെ വിതരണ ഉദ്‌ഘാടനം

അഹല്യ എക്സ് ചേഞ്ച് ശൈത്യകാല ക്യാമ്പയിന്‍ ആരംഭിച്ചു

October 13th, 2023

al-ahalia-money-exchange-bureau-winter-promotion-2023-24-ePathram
അബുദാബി : അഹല്യ എക്സ് ചേഞ്ച് ശൈത്യ കാല കാമ്പയിന്‍ ഒക്ടോബര്‍ 12 മുതല്‍ ആരംഭിച്ചു. മികച്ച നിരക്കും സേവനവും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന യു. എ. ഇ. യിലെ പ്രമുഖ മണി എക്സ് ചേഞ്ചു കളില്‍ ഒന്നായ അഹല്യയുടെ ശൈത്യ കാല ക്യാമ്പയിന്‍  2023 ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രു വരി 8 വരെ 120 ദിവസം നീണ്ടു നില്‍ക്കും എന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ അഹല്യയിലൂടെ പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വര്‍ക്ക് 10 ലക്ഷ്വറി എസ്. യു. വി. കാറുകള്‍ സമ്മാനമായി നല്‍കും.

1996-ല്‍ ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് നിലവില്‍ യു. എ. ഇ. യില്‍ 30 ശാഖകളുണ്ട്. അഹല്യയുടെ മുന്നോട്ടുള്ള യാത്രക്ക് പിന്തുണ നല്‍കിയ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നു എന്നും ഭാവിയിലും സഹകരണം പ്രതീക്ഷിക്കുന്നു എന്നും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിഷ് കൊല്ലാറ എന്നിവര്‍ അറിയിച്ചു. FB 

- pma

വായിക്കുക: , , ,

Comments Off on അഹല്യ എക്സ് ചേഞ്ച് ശൈത്യകാല ക്യാമ്പയിന്‍ ആരംഭിച്ചു

ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

September 28th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ല എന്നും സ്വകാര്യതയെ ബാധിക്കും എന്നും ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐ. ഡി. പ്രോഗ്രാം ആയ ആധാറില്‍ നിന്ന് മിക്കപ്പോഴും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യം ഉണ്ട് എന്നും ബയോ മെട്രിക് സാങ്കേതിക സംവിധാനങ്ങളില്‍ ആധാറിന് വിശ്വാസ്യത ഇല്ല എന്നും മൂഡീസ് വിമര്‍ശിച്ചു.

വിരല്‍ അടയാളം, കണ്ണിന്‍റെ ഐറിസ് സ്കാനിംഗ്, മൊബൈല്‍ ഫോണ്‍ (ഒ. ടി. പി.) വഴി എന്നിങ്ങനെ യാണ് ആധാര്‍ വെരിഫിക്കേഷന്‍ നടക്കുന്നത്. ഇന്ത്യയിലെ മാറി മാറി വരുന്ന കലാവസ്ഥ ഇതിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

ആധികാരികതയുടെയും വിശ്വാസ്യത യുടെയും പ്രശ്‌നം നിലനില്‍ക്കുന്നു എന്ന വിമര്‍ശമാണ് മൂഡീസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐ. ഡി. മാത്രം ഉപയോഗിച്ച് നിരവധി ഡാറ്റാ ബേസുകളില്‍ ഇടപെടാന്‍ സാധിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന വിമര്‍ശനവും മൂഡീസ് ഉയര്‍ത്തുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ന്യായീകരിക്കുന്നതും വ്യക്തമാക്കുന്നതും ആയിട്ടുള്ള തെളിവുകളും ഗവഷേണ രേഖയും ഒന്നും തന്നെ മൂഡീസിന്‍റെ ഭാഗത്ത് ഇല്ല എന്ന എതിര്‍വാദം ഉന്നയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. മറ്റെല്ലാ വെരിഫിക്കേഷന്‍ രീതികള്‍ക്കും മേലെയായി, സുരക്ഷ ഉറപ്പു വരുത്താന്‍ മൊബൈല്‍ ഒ. ടി. പി. സംവിധാനം ഉണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണം.

ആധാറിന്‍റെ ഡാറ്റ മാനേജ്മന്‍റ് അപര്യാപ്തമാണ് എന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഡിറ്റിംഗ് കേന്ദ്രമായ സി. എ. ജി. അഭിപ്രായപ്പെട്ട് ഒരു വര്‍ഷം ആവുമ്പോഴാണ് മൂഡീസ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

Page 5 of 121« First...34567...102030...Last »

« Previous Page« Previous « ഗായിക റംലാ ബീഗം അന്തരിച്ചു
Next »Next Page » ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha