ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

September 6th, 2020

artist-unni-chavakkad-ePathram
മസ്‌കറ്റ് : ആര്‍ട്ടിസ്റ്റ് ഉണ്ണി മസ്കറ്റില്‍ വെച്ച് അന്തരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി യായ ആര്‍ട്ടിസ്റ്റ് ഉണ്ണി (50) മസ്‌കത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗ ങ്ങളിൽ പ്രവർത്തിച്ചിരുന്നു. ചിത്രകല യിൽ നിരവധി ശിഷ്യ ഗണങ്ങളുണ്ട്.

സാമൂഹിക മാധ്യമ ങ്ങളിലെ നിറ സാന്നിദ്ധ്യ മായിരുന്നു ആർട്ടിസ്‌റ്റ് ഉണ്ണി.  അദ്ധ്യാപക ദിന ത്തിൽ വളരെ വൈകാരികമായ ഒരു FB പോസ്റ്റ് ഉണ്ണി ഷെയർ ചെയ്തിരുന്നു.

ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കി യിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ അബുദാബി യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സമയത്ത് കേരളാ സോഷ്യല്‍ സെന്ററിലും സജീവ മായിരുന്നു. ചാവക്കാട്ടെ പ്രശസ്തമായ ‘ഉണ്ണി ആര്‍ട്ട്സ്’ ഇദ്ദേഹത്തിന്റെ സഹോദരാണ് ഇപ്പോള്‍ നടത്തുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്

February 24th, 2020

oman-sultan-haitham-bin-tariq-ePathram
മസ്കറ്റ് : സുല്‍ത്താന്‍ ഖാബൂസ് കാണിച്ച പാത യിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് പുതിയ ഭരണാധി കാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സഈദ്. സമാധാന ത്തി ന്റെയും ഐക്യത്തി ന്റെയും പാത ഒമാൻ പിന്തുടരും. ആഗോള രാഷ്ട്രീയത്തിൽ സമാ ധാന ത്തിന്റെ പക്ഷത്ത് ആയി രിക്കും ഒമാന്റെ സ്ഥാനം. നശീ കരണ ത്തിന്റെ സമീപനം നമുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് 40 ദിവസ ത്തെ ഔദ്യോഗിക ദുഃഖാ ചരണം സമാപിച്ച തിനു ശേഷം പുതിയ ഭരണാധി കാരി സുല്‍ ത്താന്‍ ഹൈതം ബിന്‍ താരീഖ് രാജ്യത്തെ അഭി സംബോ ധന ചെയ്യു കയാ യിരുന്നു

ഭരണം ഏറ്റെടുത്ത ശേഷം ആദ്യ മായി ട്ടാണ് സുല്‍ത്താന്‍ ഹൈതം പൊതു ജന ങ്ങളെ അഭിമുഖീ കരി ക്കുന്നത്.

ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ മതി യായ നടപടികൾ എടുക്കും. നിയമ ങ്ങളും ഭരണ നടപടി ക്രമങ്ങളും കർമ്മ പദ്ധതി കളും നവീ കരിക്കും. ആധു നിക വല്‍ക്ക രണ ത്തിന്റെ ഭാഗ മായി വിദ്യാ ഭ്യാസം, ശാസ്ത്രം, വികസനം എന്നി വക്ക് പ്രഥമ പരി ഗണന നൽകും.

സർക്കാർ മേഖല യിലെ തൊഴിൽ സമ്പ്രദായം നവീ കരിക്കും. രാജ്യത്തെ യുവ തലമുറ യിൽ പരമാ വധി പേരെ ഉൾ ക്കൊള്ളി ക്കുന്ന വിധത്തിൽ ആയിരിക്കും ഇൗ നവീകരണം.

തുല്യത, സ്വാതന്ത്ര്യം എന്നിവ യെ മാനിക്കുന്ന നിയമ വ്യവസ്ഥ കളുള്ള രാജ്യത്താണ് താമസി ക്കുന്നത് എന്നത് സ്വദേശി കൾക്കും വിദേശി കൾക്കും അഭിമാനിക്കാവുന്ന കാര്യ മാണ്.

എല്ലാ വിഭാഗം ആളുകളു ടെയും ആത്മാഭി മാനവും ആവിഷ്കാര സ്വാത ന്ത്ര്യ വും സംരക്ഷിക്കുന്ന രാജ്യം തന്നെയാണ് ഒമാൻ എന്നും അദ്ദേഹം വ്യക്തമാക്കി.

-Image Credit : Oman News Agency  

- pma

വായിക്കുക: , ,

Comments Off on സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

January 12th, 2020

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയ ത്തില്‍ ചികിത്സ യിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. വെള്ളി യാഴ്ച വൈകുന്നേര മാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണ ത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രി യായി രുന്ന ഹൈതം ബിൻ താരീഖ് അൽ സഈദ്  പുതിയ ഭരണാധി കാരി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി യുടെയും ഏക മകൻ. 1940 നവംബര്‍ പതി നെട്ടിന് ഒമാനിലെ സലാലയില്‍ ജനനം.

ബുസൈദി രാജ വംശ ത്തിന്റെ എട്ടാമത്തെ സുല്‍ ത്താന്‍ ആയി 1970 ജൂലായ് 23 ന് ഖാബൂസ് ബിന്‍ സഈദ് അധി കാരം ഏറ്റു.

തുടർന്ന് അദ്ദേഹം സലാല യില്‍ നിന്നും മസ്കറ്റിലേക്ക് മാറുകയും ചിതറിക്കിടന്ന ഒമാനിലെ ഗ്രാമ ങ്ങളെയും നഗര ങ്ങളെയും ഒരു കുട ക്കീഴിൽ കൊണ്ടു വരികയും രാജ്യ പുരോഗതിക്കായി ‘മസ്‌കറ്റ് ആന്‍ഡ് ഒമാന്‍’ എന്നുള്ള രാജ്യത്തി ന്റെ പേര്‍ ‘സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍’ എന്നാക്കി മാറ്റുകയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

January 12th, 2020

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയ ത്തില്‍ ചികിത്സ യിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേര മാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി യുടെയും ഏക മകൻ. 1940 നവംബര്‍ പതി നെട്ടിന് ഒമാനിലെ സലാലയില്‍ ജനനം.

ബുസൈദി രാജ വംശ ത്തിന്റെ എട്ടാമത്തെ സുല്‍ ത്താന്‍ ആയി 1970 ജൂലായ് 23 ന് ഖാബൂസ് ബിന്‍ സഈദ് അധി കാരം ഏറ്റു.

തുടർന്ന് അദ്ദേഹം സലാല യില്‍ നിന്നും മസ്കറ്റിലേക്ക് മാറുകയും ചിതറിക്കിടന്ന ഒമാനിലെ ഗ്രാമ ങ്ങളെയും നഗര ങ്ങളെയും ഒരു കുട ക്കീഴിൽ കൊണ്ടു വരികയും രാജ്യ പുരോഗതി ക്കായി ‘മസ്‌കറ്റ് ആന്‍ഡ് ഒമാന്‍’ എന്നുള്ള രാജ്യ ത്തിന്റെ പേര്‍ ‘സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍’ എന്നാക്കി മാറ്റുകയും ചെയ്തു.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണ ത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രി യായി രുന്ന ഹൈതം ബിൻ താരീഖ് അൽ സഈദ്  പുതിയ ഭരണാധി കാരി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.

- pma

വായിക്കുക: , ,

Comments Off on സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

സോഷ്യല്‍ മീഡിയ യിലൂടെ തെറ്റായ വിവര ങ്ങൾ പ്രചരിപ്പി ക്കരുത്

July 21st, 2019

police-warning-about-fake-social-media-messages-ePathram
മസ്കറ്റ് : സോഷ്യല്‍ മീഡിയ കളിലൂടെ തെറ്റായ വാർത്ത കൾ പ്രചരിപ്പി ക്കുന്ന പ്രവണത കള്‍ക്ക് എതിരെ മുന്നറി യിപ്പു മായി റോയൽ ഒമാന്‍ പോലീസ്.

ഒമാനില്‍ വാഹന രജിസ്‌ട്രേഷൻ പുതു ക്കുന്നതു മായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കളി ലൂടെ പ്രചരി ക്കുന്നത് തെറ്റായ വിവര ങ്ങളാ ണ് എന്നും ഇത്തരം വ്യാജ പ്രചാ രണ ങ്ങൾക്ക് എതിരേ ശക്ത മായ നടപടി കള്‍ ഉണ്ടാകും എന്നും റോയൽ ഒമാൻ പോലീസ് മുന്നറി യിപ്പ് നൽകി.

വാഹന രജിസ്‌ട്രേഷൻ പുതുക്കുവാന്‍ ജല – വൈദ്യുതി ബില്ലു മായി ബന്ധിപ്പിച്ചു എന്ന തര ത്തിൽ കഴിഞ്ഞ ദിവസ ങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് എതിരെ യാണ് പോലീസ് മുന്നറി യിപ്പ് നൽകിയിരി ക്കുന്നത്.

എന്നാൽ അടുത്ത വർഷം നടക്കുന്ന ഇലക്ട്രോണിക് സെൻസ സിന്റെ ഭാഗ മായി വൈദ്യുതി ബില്ലു കളിലെ വ്യക്തി വിവരങ്ങള്‍ പുതുക്കി നല്‍കണം എന്ന് സ്വദേശി കളോടും വിദേശി കളോടും അഭ്യർത്ഥി ച്ചിട്ടുണ്ട്. വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സെൻസസിന് ആധാരമായി എടുക്കുക.

- pma

വായിക്കുക: , , ,

Comments Off on സോഷ്യല്‍ മീഡിയ യിലൂടെ തെറ്റായ വിവര ങ്ങൾ പ്രചരിപ്പി ക്കരുത്

Page 4 of 6« First...23456

« Previous Page« Previous « സൗദി അറേബ്യ യിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും : അമേരിക്ക
Next »Next Page » കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലകളില്‍ ഭാഗിക അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha