മസ്കത്ത് : ഇസ്ലാമിക് പുതു വര്‍ഷ ആരംഭ ദിനമായ മുഹര്‍റം ഒന്ന് ഒമാനില്‍ 2022 ജൂലായ് 31 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് അധികൃതര്‍. പൊതു മേഖലയിലും സ്വകാര്യ മഖലയിലും ഞായറാഴ്ച അവധി ആയിരിക്കും എന്നും ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മസ്കത്ത് : വിദേശികളായ നിക്ഷേപകര്‍ക്കു വേണ്ടി ഒമാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘ കാല റെസിഡന്‍സ് വിസാ സംവിധാന ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍ മാനുമായ എം. എ. യൂസഫലിക്ക് അംഗീകാരം.
Greatly honoured & humbled to be one of the first recipients of the long term residency granted by @Tejarah_om. Very thankful to His Majesty Sultan Haitham Bin Tariq Al Said, Sultan of Oman & the Govt. for considering me for this recognition @OmanNewsAgencypic.twitter.com/hI4NXco88M
മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്ന് ആദ്യത്തെ റെസിഡന്‍സ് വിസ എം. എ. യൂസഫലി ഏറ്റു വാങ്ങി.
യു. എ. ഇ. യുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവ യും ഇതിനു മുമ്പ് എം. എ. യൂസഫലിക്ക് ലഭിച്ചിരുന്നു. യു. എ. ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ജേതാവു കൂടിയാണ് അദ്ദേഹം.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാദ്ധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തി പ്പെടുത്തുക, നിക്ഷേപ ത്തില്‍ ഗുണ പരത ഉറപ്പു വരുത്തുക തുടങ്ങി യവയിലൂടെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്ന മുന്‍നിര നിക്ഷേ പകര്‍ക്കാണ് ഒമാന്‍ ഇത്തര ത്തില്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസാ പരിഗണന നല്‍കുന്നത്.
എം. എ. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്ക് ഒന്നാം ഘട്ട ത്തില്‍ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ നല്‍കി.
മസ്കറ്റ് : ഇസ്‌റാഅ് – മിഅ്‌റാജ് പ്രമാണിച്ച് മാര്‍ച്ച് 11 വ്യാഴാഴ്ച (റജബ് 27ന്) ഒമാനിലെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും വാരാന്ത്യ അവധികളായ വെള്ളി, ശനി അടക്കം മൂന്നു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.
മസ്കറ്റ് : ആര്‍ട്ടിസ്റ്റ് ഉണ്ണി മസ്കറ്റില്‍ വെച്ച് അന്തരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി യായ ആര്‍ട്ടിസ്റ്റ് ഉണ്ണി (50) മസ്‌കത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗ ങ്ങളിൽ പ്രവർത്തിച്ചിരുന്നു. ചിത്രകല യിൽ നിരവധി ശിഷ്യ ഗണങ്ങളുണ്ട്.
സാമൂഹിക മാധ്യമ ങ്ങളിലെ നിറ സാന്നിദ്ധ്യ മായിരുന്നു ആർട്ടിസ്‌റ്റ് ഉണ്ണി. അദ്ധ്യാപക ദിന ത്തിൽ വളരെ വൈകാരികമായ ഒരു FB പോസ്റ്റ് ഉണ്ണി ഷെയർചെയ്തിരുന്നു.
ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കി യിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ അബുദാബി യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സമയത്ത് കേരളാ സോഷ്യല്‍ സെന്ററിലും സജീവ മായിരുന്നു. ചാവക്കാട്ടെ പ്രശസ്തമായ ‘ഉണ്ണി ആര്‍ട്ട്സ്’ഇദ്ദേഹത്തിന്റെ സഹോദരാണ് ഇപ്പോള്‍ നടത്തുന്നത്.
മസ്കറ്റ് : സുല്‍ത്താന്‍ ഖാബൂസ് കാണിച്ച പാത യിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് പുതിയ ഭരണാധി കാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സഈദ്. സമാധാന ത്തി ന്റെയും ഐക്യത്തി ന്റെയും പാത ഒമാൻ പിന്തുടരും. ആഗോള രാഷ്ട്രീയത്തിൽ സമാ ധാന ത്തിന്റെ പക്ഷത്ത് ആയി രിക്കും ഒമാന്റെ സ്ഥാനം. നശീ കരണ ത്തിന്റെ സമീപനം നമുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെതുടർന്ന് 40 ദിവസ ത്തെ ഔദ്യോഗിക ദുഃഖാ ചരണം സമാപിച്ച തിനു ശേഷം പുതിയ ഭരണാധി കാരി സുല്‍ ത്താന്‍ ഹൈതം ബിന്‍ താരീഖ് രാജ്യത്തെ അഭി സംബോ ധന ചെയ്യു കയാ യിരുന്നു
ഭരണം ഏറ്റെടുത്ത ശേഷം ആദ്യ മായി ട്ടാണ് സുല്‍ത്താന്‍ ഹൈതം പൊതു ജന ങ്ങളെ അഭിമുഖീ കരി ക്കുന്നത്.
ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ മതി യായ നടപടികൾ എടുക്കും. നിയമ ങ്ങളും ഭരണ നടപടി ക്രമങ്ങളും കർമ്മ പദ്ധതി കളും നവീ കരിക്കും. ആധു നിക വല്‍ക്ക രണ ത്തിന്റെ ഭാഗ മായി വിദ്യാ ഭ്യാസം, ശാസ്ത്രം, വികസനം എന്നി വക്ക് പ്രഥമ പരി ഗണന നൽകും.
സർക്കാർ മേഖല യിലെ തൊഴിൽ സമ്പ്രദായം നവീ കരിക്കും. രാജ്യത്തെ യുവ തലമുറ യിൽ പരമാ വധി പേരെ ഉൾ ക്കൊള്ളി ക്കുന്ന വിധത്തിൽ ആയിരിക്കും ഇൗ നവീകരണം.
തുല്യത, സ്വാതന്ത്ര്യം എന്നിവ യെ മാനിക്കുന്ന നിയമ വ്യവസ്ഥ കളുള്ള രാജ്യത്താണ് താമസി ക്കുന്നത് എന്നത് സ്വദേശി കൾക്കും വിദേശി കൾക്കും അഭിമാനിക്കാവുന്ന കാര്യ മാണ്.
എല്ലാ വിഭാഗം ആളുകളു ടെയും ആത്മാഭി മാനവും ആവിഷ്കാര സ്വാത ന്ത്ര്യ വും സംരക്ഷിക്കുന്ന രാജ്യം തന്നെയാണ് ഒമാൻ എന്നും അദ്ദേഹം വ്യക്തമാക്കി.