മസ്കത്ത് : സുല്‍ത്താനേറ്റ് ഒഫ് ഒമാനിലെ സോഹാര്‍ സിറ്റി സെന്റർ മാളിൽ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് പുതിയ ശാഖ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഉത്തര ബത്തീന ഗവർണറേ റ്റിലെ ബോർഡ് ഓഫ് ഡയറ ക്ടർസ് ചെയർമാൻ അബ്ദുള്ള അൽ ഷാഫി ഉദ്‌ഘാ ടനം നിർവ്വ ഹിച്ചു. ഉപഭോക്താക്കൾക്ക് സൗകര്യാനുസരണം തത്സമയം പണം അയക്കുവാനും നാട്ടിലെ ബാങ്ക് അക്കൗ ണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാനും വിദേശ കറൻസി കൾ മാറ്റി എടു ക്കാനും മൊബൈൽ റീ ചാർജ്ജ് പോലുള്ള സേവന ങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.
ബിൽ പെയ് മെന്റ്സ് കൂടാതെ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പ് വഴി ഓൺ ലൈൻ മണി ട്രാൻസ്‌ഫർ ചെയ്യാനും ഇപ്പോൾ എളുപ്പ മാണ് എന്ന് അധികൃതര്‍ അറിയിച്ചു. സൗകര്യ പ്രദവും സുരക്ഷിതവു മായ ഇട പാടു കൾ ഏറ്റവും വേഗ ത്തിലും കുറ്റമറ്റ രീതി യി ലും നടത്തു വാൻ പാക ത്തിൽ ആധുനിക സാങ്കേ തിക സംവി ധാന ങ്ങൾ സ്വീകരി ക്കുന്ന ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച്, സോഹാറി ലെ ജന ങ്ങളി ലേക്ക് നേരിട്ട് എത്തു വാനും സേവനം ലഭ്യ മാക്കു വാനും സിറ്റി സെന്റ റിലെ പുതിയ ശാഖ വളരെ ഉപ കരിക്കും എന്നും ചീഫ് എക്സി ക്യൂട്ടീ വ് ഓഫീസർ എം. പി. ബോബൻ പറഞ്ഞു.
ഒമാനിൽ ആദ്യമായി ഐ. എം. പി. എസ്. (ഇമ്മീ ഡിയറ്റ് പെയ്‌മെന്റ് സർവ്വീസ്) എന്ന സംവി ധാന ത്തിലൂടെ ഇന്ത്യ, ബംഗ്ലാ ദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലി പ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യ ങ്ങളിലെ ബാങ്കു കളി ലേക്ക് ഏതു ദിവസവും പണം അയക്കുവാന്‍ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് വഴി സാധിക്കും.
ലോകത്തുട നീളം ഏറ്റവും വേഗ ത്തിലും എളുപ്പ ത്തിലും സുരക്ഷിതമായി പണ മയക്കാനുള്ള ആഗോള പ്രശ സ്തമായ സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലി കമ്യൂണി ക്കേഷൻ) അംഗത്വം നേടിയ ധന വിനി മയ സ്ഥാപനവും ഇതാണ് എന്നും അധികൃതര്‍ അറിയിച്ചു.