സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി

March 3rd, 2025

ഷാർജ : സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കബീർ ചന്നാങ്കര (പ്രസിഡണ്ട്), അഷ്റഫ് കൊടുങ്ങല്ലൂർ (സെക്രട്ടറി), തയ്യിബ് ചേറ്റുവ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ഖാദർ കുട്ടി നടുവണ്ണൂർ, സലാം വലപ്പാട്, സിദ്ധിക്ക് തളിക്കുളം, സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, റഷീദ് കാട്ടിപ്പരുത്തി, മുഹമ്മദ് ഇരുമ്പുപാലം, അഡ്വ. യസീദ് ഇല്ലത്തൊടി, സലാം തിരു നെല്ലൂർ, ഷാനവാസ്, അബ്ദുൽ സലാം, റഷീദ് നാട്ടിക എന്നിവരാണ് മറ്റു ഭാര വാഹികൾ.

- pma

വായിക്കുക: , , ,

Comments Off on സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി

റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി

March 1st, 2025

ponnani-kmcc-ramadan-hadhiyya-challenge-ePathram

അബുദാബി : റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ. എം. സി. സി. കമ്മിറ്റി ഒരുക്കിയ ‘ഈത്തപ്പഴ ചലഞ്ച്  2025’ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ. എം. സി. സി. ട്രഷറർ മുസ്തഫ ഉള്ളാടശേരി, സെക്രട്ടറി ശിഹാബ് കൂരിയാട് എന്നിവർ സംബന്ധിച്ചു.

kmcc-ramadan-dates-challenge-2025-ePathram

കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വീടുകളിലേക്കുള്ള ഈത്തപ്പഴ ബോക്സുകൾ വിതരണം ചെയ്തു. കെ. എം. സി. സി. യുടെ കാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ മുന്നിട്ടിറങ്ങിയ പ്രവർത്തകർക്ക് സംഘാടകർ നന്ദി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി

അബുദാബി മലയാളീസ് സിംഫണി അരങ്ങേറി

March 1st, 2025

abudhabi-malayalees-symphony-2025-ePathram

അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളീസ് സംഘടിപ്പിച്ച ‘ADM SYMPHONY 2025’ എന്ന പ്രോഗ്രാം അൽ വഹ്‌ദാ മാളിൽ അരങ്ങേറി. ബിഗ് ബോസ് മത്സരാർത്ഥി ഷിയാസ് കരീം വിശിഷ്ട അതിഥിയായിരുന്നു.

അബുദാബി മലയാളീസ് ചെയർമാൻ മമ്മിക്കുട്ടി കുമരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വിദ്യ നിഷൻ, ജനറൽ സെക്രട്ടറി റാഫി വസ്മ, വൈസ് പ്രസിഡണ്ട് സമീർ, ജോയിന്റ് സെക്രട്ടറി ഷഫാന, ലേഡീസ് കൺവീനർ നാദിയ, ആർട്ട് സെക്രട്ടറി സുബീന, ഇവന്റ് ഡയറക്ടർ എം. കെ. ഫിറോസ് എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക സംഘടനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

എൽ. എൽ. എച്ച്. ആശുപത്രിയുടെ റമദാൻ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം, അഹല്യ മെഡിക്കൽ ക്യാമ്പ് വോളണ്ടിയറിംഗ് മെംബേഴ്സ് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.

അബുദാബി മലയാളീസ് അംഗങ്ങൾ അഭിനയിച്ച് വിദ്യ നിഷൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പ്രീമിയർ ഷോ, ഗ്രൂപ്പ് അംഗം നവനീത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം റ്റീസർ പ്രദർശനം, കബീർ സംവിധാനം ചെയ്തു ഗ്രൂപ്പ് അംഗങ്ങൾ അഭിനയിച്ച ലഘു നാടകം, D BAND അബു ദാബിയുടെ ഗായകർ അണി നിരന്ന മ്യൂസിക്കൽ നൈറ്റ്, വൈവിധ്യങ്ങളായ നൃത്ത നൃത്യങ്ങൾ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

വളർന്നു വരുന്ന കലാകാരികളായ സാന്ദ്ര നിഷൻ, നൈഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസർ അവതാരകനായി. അബുദാബി മലയാളീസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റജ, സുമോദ്, ഷിൻസി, രാജി, ടീം അംഗങ്ങളായ നിതീഷ്, ആരിഫ്, ജുബൈർ, ഉജ്ജ്വൽ, സൗമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ADM Instagram

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി മലയാളീസ് സിംഫണി അരങ്ങേറി

എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു

February 25th, 2025

kmcc-remembering-m-t-vasudevan-nair-ePathram
അബുദാബി : എം. ടി. മലയാളത്തിലെ വെറുമൊരു ചെറു കഥാകൃത്തോ നോവലിസ്റ്റോ അല്ലെന്നും മലയാളത്തിൽ താര പദവിയുള്ള എഴുത്തുകാരുടെ ഗണം എം. ടി. യുടെ മരണത്തോടെ അസ്തമിച്ചു എന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. എം. നാരായണൻ. കേരള ചരിത്രത്തിലും സാഹിത്യത്തിന്‍റെ ചരിത്രത്തിലും ഒരു സംക്രമണ കാലത്തെയാണ് എം. ടി. പ്രതിനിധീ കരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ksc-shakthi-remembering-m-t-vasudevan-nair-prof-m-m-narayanan-speech-ePathram

അബുദാബിയിൽ കേരള സോഷ്യൽ സെന്‍ററും ശക്തി തീയ്യറ്റേഴ്‌സും മലയാളം മിഷനും സംയുക്തമായി നടത്തിയ എം. ടി. അനുസ്മരണത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്രം എന്ന ഘോഷ യാത്ര യുടെ തെരു വോരത്തു ഒതുങ്ങി നിൽക്കുന്നവരെ എം. ടി. സാഹിത്യത്തിലേക്ക് കൊണ്ടു വന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്‍റർ പ്രസിഡന്‍റ് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം. ടി. യുടെ ജീവിതത്തെയും സാഹിത്യ – സിനിമാ ലോകത്തെയും ആധാരമാക്കി കേരള സോഷ്യൽ സെന്‍റർ സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ തയാറാക്കിയ ഡോക്യൂ മെന്‍ററി പ്രദർശിപ്പിച്ചു.

സെന്‍റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ശക്തി തിയ്യറ്റേഴ്‌സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, മലയാളം മിഷൻ സെക്രട്ടറി ബിജിത് കുമാർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു

ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ

February 25th, 2025

holy-quraan-largest-model-in-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ (ഐ. ഐ. സി.) സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, 2025 മാർച്ച് 14, 15, 16 തീയ്യതികളിൽ ഐ. ഐ. സി. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺ കുട്ടികൾ, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാർ, 15 വയസ്സു വരെ യുള്ള പെൺ കുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരത്തിൽ യു. എ. ഇ. വിസ യുള്ള ഇന്ത്യക്കാർക്ക് പങ്കെടുക്കാം.

ഖുർആൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുക, ഇന്ത്യൻ സമൂഹത്തിൽ ഖുർആൻ്റെ സവിശേഷ മാതൃക പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെ യാണ് മത്സരം സംഘടിപ്പിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.  പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഓൺ ലൈൻ വഴി പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 050 129 5750.

- pma

വായിക്കുക: , , , ,

Comments Off on ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ

Page 10 of 148« First...89101112...203040...Last »

« Previous Page« Previous « സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
Next »Next Page » എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha